കണ്ണീർ മഴ
രചന : പരമേശ്വരൻ കേശവ പിള്ള ✍ അറിഞ്ഞതില്ലയെൻ ദുഖങ്ങളത്രയു-മറിഞ്ഞുസ്വാന്തനമേകുവാനേറ്റംപറഞ്ഞതില്ലാരോടുമീസഹനങ്ങൾമുറിഞ്ഞുപോകാതിരിക്കുവാനീബന്ധങ്ങൾ. പരിചിതരെന്കിലുമപരിചിതരേപ്പോൽപരിസരം മറന്നു ജീവിപ്പാനാവതില്ലപരിണയമൊരു നിത്യദുഖമെന്നപോൽപരസ്പ്പരമറിഞ്ഞു കാലങ്ങൾ തള്ളി നീക്കി. ഇരുൾ മൂടുന്ന ജീവിതവേളകളിൽഒരു കനലിന്റെ വെളിച്ചമെന്കിലുംതരുമോയെൻ ദാഹമകറ്റാനായ്കരുണതൻ പ്രകാശവുമായെൻ മുന്നിൽ. കൺമുന്നിലെരിയുന്ന കനലുകൾക്കപ്പുറംകാണുന്നുഞാനെൻ ജീവന്റെവെളിച്ചംകരളിലെരിയുന്ന കനലുകളൊക്കയുംകണ്ണീർ മഴകൊണ്ടണയ്ക്കാനാകുമോ!.
