ഹൃദയം പറയുന്ന സ്വകാര്യങ്ങൾ.
കവിത : യൂസഫ് ഇരിങ്ങൽ* കരിഞ്ഞുണങ്ങി ഇലകൾപൊഴിഞ്ഞു തീർന്നാലുംവേരുകളിൽ വളമിട്ട്നനയ്ക്കാൻ തോന്നുംചില്ലകളിൽ വീണ്ടുംപച്ച നിറമുള്ളചിരി മടങ്ങി വന്നാലോഒരു തരിപോലുംബാക്കിയില്ലാതെചാമ്പലായിപ്പോയാലുംഒരു വട്ടം കൂടെചിക്കിച്ചികയുംതീ വിഴുങ്ങിആളിപ്പടരാതെഒരു തുമ്പെങ്കിലുംവീണ്ടെടുക്കാനായാലോഏത് മൗനത്തിന്റെകോട്ട വാതിലുകളിലുംപിന്നെയും പിന്നേയുംമുട്ടി വിളിക്കുംഎങ്ങാനുമൊരു മറുമൊഴിയുടെഓടാമ്പിൽ ശബ്ദം മുഴങ്ങിയാലോഏത് കൊടും വേനലിന്റെആകാശ സീമകളിലുംമേഘ മിഴികൾപരതുംഒരു വട്ടം…
