കൊഴിഞ്ഞയിലകള്‍
രചന : ബാബുഡാനിയൽ ✍ കൊഴിയാറായോരിലകള്‍ ചൊല്ലികാലമിതെത്രതുച്ഛം ധരയില്‍.കുഞ്ഞിലയായിജനിച്ചു പിന്നെകരുത്തിന്‍യൗവനമിന്നലെപോലേ. കാറ്റിന്‍കൈകളിലൂയലുമാടികലപിലകൂട്ടി നടന്നൊരു കാലം.ഇളകിത്തുള്ളും പൂവിന്‍മധുവിന്‍മോഹമുദിച്ചുനടന്നൊരു കാലം. ചാരെഗമിക്കും സോദരനിലയുടെനേരേരോഷമെറിഞ്ഞൊരു കാലം.യൗവനതൃഷ്ണമദിച്ചൊരുകാലം.മോഡിനടിച്ചു നടന്നൊരുകാലം. ആര്‍ത്തുചിരിപ്പു പച്ചിലമോദാല്‍ഞാനോ ഞെട്ടറ്റടരാന്‍ നില്‍പ്പൂ.താഴെ മണ്ണില്‍ വീണുകിടപ്പൂകൂനകണക്ക് കൊഴിഞ്ഞോരിലകള്‍ കാലമതിദ്രുതവേഗേ പായും,കാര്യമറിയാതുഴലും മര്‍ത്ത്യന്‍.ഒരുനാള്‍ നിലയറ്റവനിയില്‍ വീഴുംവീണുകിടക്കുന്നിലകള്‍ പോലെ..!
