വെളിപാടിൻ്റെ പുസ്തകം വായിക്കാം.
കെപി എസി വിൽസൺ* ആകയാൽ,ഇനി നമുക്ക്വെളിപാടിൻ്റെ പുസ്തകം വായിക്കാം.പവിഴപ്പുറ്റുകളുടെസ്ഫടികദ്വീപുകളിൽ അശാന്തിയുടെവിശുദ്ധപശുക്കൾ മേയാനിറങ്ങുന്നത് കാണാം.രണ്ടായിരമാണ്ടുകൾക്ക് ശേഷവുംഇന്ദ്രപ്രസ്ഥത്തിലെ കൊട്ടാരത്തിൽ നിന്നുംഡൊമീഷ്യൻ ചക്രവർത്തിയുടെകല്പനകൾ കേൾക്കാം.ഞാനാണ് രാജ്യം …!ഞാനാണ് ദൈവം..!പുണ്യം വറ്റിപ്പോയ മഹാനദികളിൽപുഴുവരിച്ചൊഴുകുന്നമൃതശരീരങ്ങളെ മോക്ഷത്തിലേയ്ക്ക്വലിച്ചിഴയ്ക്കുന്ന നായ്ക്കൾഅതുകേട്ട് ഉറക്കെ ഓരിയിടുന്നത് കേൾക്കാം…ഞാനാണ് രാജ്യം..!ഞാനാണ് ദൈവം..!മതങ്ങളുടെ വിജയഭേരിയിൽമനുഷ്യരുടെ വിലാപങ്ങളമർന്ന് പോകുന്നത്…
