*ഗാനം-8*
രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം* ✍️ കാട്ടുനെല്ലിച്ചില്ലയിലെ ചാഞ്ഞകൊമ്പിൽകൂട്ടിനുള്ളിലിരുന്നൊരു കുഞ്ഞുപക്ഷികുഞ്ഞിച്ചുണ്ടും കീറിയതാ ചിലയ്ക്കുന്നുഅമ്മക്കിളീ!അമ്മക്കിളീ! എങ്ങുപോയി(കാട്ടുനെല്ലി) ഇല്ലിക്കാടിനുള്ളിലുറങ്ങുന്ന തെന്നൽഅല്ലലതു കേട്ടു പെട്ടെന്നുണർന്നല്ലോനെല്ലിമേലെ ചെന്നുപിന്നെ ചൊല്ലിടുന്നുഅല്ലൽ വേണ്ട മക്കളേ! ഞാൻ ചെന്നുനോക്കാം(കാട്ടുനെല്ലി) കുന്നിലില്ല താഴെയില്ല വാനിലില്ലാപിന്നെക്കാറ്റു വീശിച്ചെന്നു നോക്കിയപ്പോൾകാട്ടുചോലത്തീരത്തുള്ള മാവിൻകൊമ്പിൽപാട്ടുമറന്നിരിപ്പല്ലോ അമ്മക്കിളി(കാട്ടുനെല്ലി) പോരൂ!…
