Category: സിനിമ

കുയിൽപാട്ട്

രചന : ശ്രീകുമാർ എം പി ആകാശതാരങ്ങൾപൂത്തുനിന്നുആദിവ്യമോഹനരാവിതളിൽ !അഗാധനിദ്രയിൽലോകമുറങ്ങെഅക്ഷയദീപ-പ്രഭ തെളിഞ്ഞു !കാലികൾ കൗതുകംനില്ക്കെ നാഥൻഉലകിൻ രക്ഷയ്ക്കായ്പിറന്നുവീണുആർദ്രയാം ഭൂമിയ്ക്കുനിർവൃതിയായ്ആനന്ദമോടുണ്ണിപരിലസിച്ചു !ധന്യമാ സങ്കേതംതന്നിലേയ്ക്കുദിവ്യനക്ഷത്രങ്ങൾവഴികാട്ടിസ്നേഹാർദ്ര സാന്ത്വനമേകി നാഥൻമുള്ളിനും പൂവ്വിനുമൊന്നുപോലെകനിവോടെ കാരുണ്യംപകർന്നു ദേവൻകനലിനും കതിരിനുമൊരുപോലെവിശ്വപ്രകാശമായ്യേശുനാഥൻവിശ്വം കാക്കുന്നസ്നേഹരൂപൻ !

സ്നേഹസ്വരൂപൻ

രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്,കൊല്ലം✍️ പാരിന്റെ നായകനേശുനാഥൻപാപംപൊറുക്കുന്ന പുണ്യരൂപൻനീതന്നതല്ലാതെയില്ലൊന്നുമേയെന്നിൽനാഥാ നിൻകൃപ തന്നെയെല്ലാം എൻനാഥാ നിൻകൃപ തന്നെയെല്ലാം … യേശുവേ നീതന്നെ സത്യം,എൻയേശുവേ നീതന്നെ മാർഗ്ഗംഅത്യുന്നതങ്ങളിൽ വാഴുന്ന നായകാഞങ്ങളെ നിന്നിൽ ചേർക്കേണമേഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ … ഏകദൈവം എന്റെയേശുനാഥൻ,അവൻഏകനായ് മാറ്റുകില്ലാരെയുമേമുട്ടുവിൻ വാതിൽ…

സ്വാർത്ഥ ലാവണ്യമേ

രചന : എൻ. അജിത് വട്ടപ്പാറ* എന്തും മറക്കുന്ന സ്വാർത്ഥ ലാവണ്യമേ –എന്തിനായ് വന്നു നീ മണ്ണിൽ ജനിച്ചു ,ഏതു മതത്തിനും സ്നേഹം മാത്രംമതിസ്വന്തം അണികൾ തൻ പട്ടിണി മാറ്റുവാൻ .യുദ്ധം നടത്തിയും രോഗം പരത്തിയുംകമ്മ്യൂണിസം ലോകം നാശമായ് മാറ്റുമ്പോൾ ,ധർമ്മമെന്നുള്ള…

‘മുരളീരവം ‘

രചന : മോഹൻദാസ് എവർഷൈൻ* യമുനാ പുളിനങ്ങളെ പുളകിതയാക്കുംഓടക്കുഴൽ വിളിയെവിടെ?.അനുരാഗ സൂനങ്ങൾ വിടർന്നൊരാവൃന്ദാവനിയുമിന്നെവിടെ?ആയിരംസ്വപ്‌നങ്ങൾ വാരിവിതറിയആലിലകണ്ണാ നീയെവിടെ?എവിടെ?.(യമുനാ..) അരികത്തണയുവാൻ കേഴുമീ രാധയെനീ മറന്നോ കണ്ണാ, നീ മറന്നോ..കരളിന്റെ കിളിവാതിൽ ചാരാതെഞാനിരിക്കെകാർമുകിൽത്തേരേറിയെങ്ങുപോയ്‌കണ്ണാ നീയെങ്ങുപോയ്?.താരാപഥത്തിലൊളിച്ചുവെന്നോ?. നീ മറ്റൊരുതാരമായുദിച്ചുവെന്നോ?.(യമുനാ…) വിരഹത്തിൻ തംബുരു മീട്ടുവാനെങ്കിൽഎന്തിനീ പ്രണയത്തിൻ മുരളീരവം?.നിൻ കരപരിലാളനമേല്ക്കുവാൻ…

മകളേ നിനക്കായ്‌*

രചന :- ബിനു. ആർ.✍️ മകളേ…നിനക്കായ്‌ ഞാൻ ചൊല്ലിത്തോരു- ന്നതെന്തെന്നാൽനൊന്തുപെറ്റതമ്മയെങ്കിലുംനൊന്തുപോറ്റിയതച്ഛനല്ലോ,താഴത്തും തറയിലും തലയിലും വയ്ക്കാതെ..വർഷങ്ങൾ കടന്നുപോയതുമറിയാ-തെ ബാല്യവുംകൗമാരവുംതാണ്ടി നീയൗവനത്തിലെത്തിയൊരു നാൾഇന്നലെക്കണ്ടവനോടൊപ്പം പോയ്‌ വയറ്റിലുണ്ടായ്, പിഴച്ചുപോയ്എന്നതറിഞ്ഞനേരംവന്നു കണ്ണീർപൊഴിക്കവേ,കണ്ണുനീർ തുടച്ചുകൊണ്ടു നിന്റെമാന്യതയ്ക്കായ്ക്കൊണ്ടു നീ പെറ്റൊരുണ്ണിയെ നിന്നറിവിലായ് നീപോലുമറിയാതെ വളർത്താവകാശംആർക്കോ നൽകിയതെല്ലാം നീ തെറ്റെന്നുരചെയ്യവേ,മകളേ ഈയച്ഛൻ…

ഋതുഭേദങ്ങൾ*

ജോയ് പാലക്കമൂല ✍️ അവസാന ശ്വാസംഅനന്തതയിലേയ്ക്ക്പരിവർത്തനം ചെയ്യപ്പെടുന്നതിന് മുമ്പ്പുതിയ വെളിച്ചം തേടുന്ന മിഴികൾനരച്ച ജരകൾകുറുകി പൊഴിയുമ്പോൾകൊഴിഞ്ഞ പല്ലുകൾദ്രവിച്ച് തീരുംമുമ്പ്കുഴിഞ്ഞ കണ്ണുകളിൽതിമിരം മൂടുമ്പോൾവേരഴുകിയ ചില്ലകളിൽതളിരിലകളെ കാത്തിരിക്കുന്ന പ്രായംചിരിച്ച മുഖങ്ങൾഒളിച്ച് കളിക്കുമ്പോൾഅകന്ന ബന്ധങ്ങൾഅടക്കം പറയുമ്പോൾകൊഴിഞ്ഞ കമ്പുകൾഅഴുകി തീരുമ്പോൾവരണ്ട നാവിന്റെനിശ്ബ്ദത കാണാം.

അമ്മയുണ്ട്! കൂടെ കണ്ണനുണ്ട്!

രചന : മാധവി ടീച്ചർ, ചാത്തനാത്ത്.* ഇന്നും വിരിഞ്ഞു നിൽപ്പാണെന്റെ അങ്കണാ –രാമത്തിൽ ചെത്തിയും, മന്ദാരവും;കൃഷ്ണത്തുളസിയും, ചെമ്പരത്തിപ്പൂവുംചേലിൽ മൊട്ടിട്ടിടും നേരമെല്ലാം!ഞാനോർത്തു പോകുന്നു എന്നമ്മ പണ്ടെല്ലാംപുഷ്പങ്ങളേറെ നുള്ളിയടുക്കിഗുരുവായൂർ വാഴുമെന്നുണ്ണിയാം കണ്ണന്റെമൗലിയിൽ ചാർത്തിക്കാൻ യാത്രയാകും.കൃഷ്ണപ്രിയയാകും ഭക്തയാമെന്നമ്മപൂക്കൾ ക്ഷേത്രത്തിലെ നടയിൽ വെച്ചുംമാനസത്തിൽ കൃഷ്ണസ്തുതിയുമായ് മിഴിപൂട്ടിനിൽക്കുമെന്നമ്മ തൻ…

ലളിതഗാനം*

രചന : ശ്രീരേഖ. എസ്* ഒരു മലരായ് നീ വിരിഞ്ഞുവെങ്കിൽ, എന്നുംചിത്രപതംഗമായ് മുകർന്നിടാം ഞാൻ.ഹൃദയത്തുടിപ്പിലെ പ്രണയാക്ഷരങ്ങൾ,നിനക്കായിമാത്രം മൂളിടാം ഞാൻ- നിന്റെചൊടികളിലെന്നും വിരുന്നുവരാം!(ഒരു മലരായ്…..)നീൾ മിഴിപ്പൂക്കളിൽ വിരിയുവതെന്നുംകനവുകളോ, പൊൻതാരകളോ?ഹൃദയത്തിൽ തന്ത്രിയിൽ മീട്ടുവതെന്നുംഅനുരാഗത്തിന്റെ ശീലുകളോ?(ഒരു മലരായ്…..)നിൻ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിപ്പൂക്കളിൽതെളിയുന്നതെന്തു നിൻ പ്രണയമാണോ?മൗനമായ് മൂളുന്ന…

കരൾനൊന്തു കുറിക്കുമിക്കവിതയിൽ.

രചന : ലത അനിൽ* കരൾനൊന്തു കുറിക്കുമിക്കവിതയിൽകനലായെരിയുന്നു നീ സഖീ….കൈകോർത്തന്നേറെ നടന്നിട്ടു०നിന്റെയുള്ളറിയാതെ പോയതെൻ നീറ്റൽ.ഞാനോ മണലാരണ്യത്തിൻ സിരകളെകനവാൽ നനച്ചയേകാന്തൻ.പകലിന്റെ കൈ മുത്തുന്നിരുട്ട്,കാണെക്കാണെയദൃശ്യമാകുന്നു നീലമേഘവു०.ചേക്കേറുകയാണൊടുവിലെ പക്ഷിയു०,തിരകളിൽ ചാഞ്ചാടുന്നൊരു തോണിയിപ്പൊഴു०.നിന്റെ നിശ്വാസങ്ങൾ കുപ്പിവളക്കിലുക്കങ്ങൾമൈലാഞ്ചിച്ചോപ്പു० കിളിമൊഴികളു०ജന്മാന്തരങ്ങളിലൊപ്പമുണ്ടായിരുന്നെന്ന് നെഞ്ചിൽ കുറിച്ച നിമിഷങ്ങളു०,ഓർമ്മകളിൽ നിന്നെന്നത്തെയു० പോലെ അക്കു കളിക്കുവാനെത്തവേ,ഇന്നേതൊരു…

എന്തുകൊണ്ടാണ് എന്റെ ഹൃദയമിങ്ങനെ പ്രണയാർദ്രമാകുന്നത്.?

പള്ളിയിൽ മണികണ്ഠൻ* ശിലപോലെയുള്ളൊരെൻ ഹൃദയത്തിൽനിന്നിത്രമൃദുവായ നീർക്കണമിറ്റുവീഴാൻഎന്തായിരിക്കണം,അത്രമേലെൻമനംചഞ്ചലമാകാൻ കുതിർന്നുപോകാൻ.മിഴികൂമ്പിനിൽക്കുന്ന ചെമ്പനീർചുണ്ടത്ത്ഹിമകാമദേവന്റെ സ്പർശമേൽക്കേതരളയാമവളുടെ വിറപൂണ്ട ചുണ്ടിണവീണ്ടും തുടുത്തതിനാലെയാകാം.ഉലയുന്ന പാവാട കൂട്ടിപ്പിടിച്ചുകാ-റ്റൊരുകന്യപോലെവന്നുമ്മവയ്ക്കേകിലുകിലെ പൊട്ടിച്ചിരിച്ചുകൊണ്ടാൽമര-ച്ചില്ലയുലയവേയായിരിക്കാം.ആകാശനീലിമച്ചേലിൽതെളിഞ്ഞുവ-ന്നൂഴിയെ ശശിലേഖ നോക്കിനിൽക്കേപൊൻമിഴിക്കോണമ്പുകൊണ്ടൊരാമ്പൽപൂവിനുള്ളം തുടിയ്ക്കവേയായിരിക്കാം.വഴിയിൽ തനിച്ചാക്കിയകലുന്നൊരരുണനെകരയുന്ന മനസ്സുമായ് നോക്കിനിൽക്കുംഒരുസൂര്യകാന്തിതന്നുള്ളിൽനിന്നുതിരുന്നതപ്‌തനിശ്വാസമേറ്റായിരിക്കാം.മഴമേഘമൊരുകാറ്റിലകലേക്ക് മറയവേവേനൽക്കരുത്തേറ്റ ചെമ്പകത്തിൻപിടയുന്ന വേരിലെ മോഹങ്ങളൊക്കെയുംകരിയുന്ന കാഴ്ചകണ്ടായിരിക്കാം.