എന്തെങ്കിലും ഒന്ന്
അതെ…!
നീ പോകുമ്പോൾ ഒന്നുപോലും
അവശേഷിപ്പിക്കാതെ..!
ധിക്കാരിയുടെ സ്വരം…!
ആഴമുള്ള ചിന്തകൾ ..!
കാലത്തോട് കലഹിച്ച
തൂലിക ..!
സ്നേഹം തുടിക്കുന്ന
ഹ്യദയം …!
ലഹരികൊണ്ടു മറച്ച
പടച്ചട്ട…!
ഒന്നും അവശേഷിക്കാതെ
പോയ ഒരോർമ്മയാണ് നീ….!
വിരസമായ വായനയിൽ
പുസ്തകത്തിൽ സൂക്ഷിച്ച
ഓരോർമ്മ തൂവൽപോലെ
നീ ഓരോർമ്മയിലും
അവശേഷിക്കരുത്…!
ചെന്നായ്ക്കളുടെ
ശൗര്യത്തിൽ
വിണ്ടുകീറിയ മുറിവുപോലെ
പിടയുന്ന വാക്കുകൾക്കായി
ഞങ്ങളെവിടെ കാതോർക്കണം..?
വിഷണനായി
തലകുനിച്ചിരിക്കുന്ന
ഒരു ബാല്യത്തോട്
ഇപ്പോഴും അമ്മയെക്കുറിച്ച് മാത്രം
പറയുന്ന വായാടിയായ കാറ്റ്..
അഗ്നിയിൽ നീ കോറിയിട്ടതൊന്നും
മഴയെന്ന പേരിൽ
വായിക്കപ്പെടരുത്…!
ജോൺ ..
പ്രിയപ്പെട്ട ജോൺ ..!

സന്തോഷ് മലയാറ്റിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *