അങ്ങാടിപ്പാട്ടായോരഴിമതിക്കഥ
അങ്ങേയറ്റം കെടുതിക്കരമായി
അകമ്പടിയായയണികളുമയ്യോ
അക്കിടിപ്പറ്റിയതറിയാതങ്ങനെ.

അമരക്കാരാമധികപ്രസംഗികൾ
അങ്ങനെയിങ്ങനെയാളാകാനായി
അടുവുകളുമായി അരങ്ങിലാകെ
അധികാരത്തിന്നവകാശികളാകാൻ.

അദ്ധ്വാനിച്ചൊന്നും കരുതാതേറെ
അടിച്ചു മാറ്റിയ വകയുണ്ടറിയുക
അധികാരികളുടെ ഏലുകളായവർ
അഹംഭാവത്തോടതിനാലുലാവുന്നു.

അധികാര ചങ്ങല കണ്ണികളായതും
അടിമകളേറെ കൊടികളുയർത്തി
അറഞ്ഞുഗോഗ്വാ വിളികളുമായി
അലറുന്നതു കേൾക്കുന്നുണ്ടല്ലോ!

അനാച്ഛാദമായ പ്രസ്ഥാവനകൾ
അരങ്ങിലാകെ മാറ്റൊലിയാകെ
അംഗീകാര കൊടുമുടിയെത്തെ
അപിധാനമായതുമോർക്കാതെ.

അവജ്ഞയാമാരോപണശരങ്ങൾ
അനേകപ്പേരൊന്നിച്ചെയ്തെന്നാലും
അപരാധമൊന്നുമറിയിക്കാതുന്നം
അപലേപമോടെതിരിട്ടു ജയിക്കും.

അവസ്ഥയെല്ലാമനുകൂലമാക്കാൻ
അനുരഞ്ജനമോടേകേണ്ടതുമേകി
അധികാരത്തിനെന്തിനുമൊരുങ്ങി
അടിച്ചമർത്തുമുപായമറിവായകമേ.

അരങ്ങേറ്റത്തിനാഢംബരഭംഗികൾ
അന്തംവിട്ടാനച്ചന്തവുംദീപക്കാഴ്ചയും
അടിമകളെല്ലാം വർണ്ണകളസവുമായി
അടിവച്ചടിവെച്ചെന്തിനുമൊരുങ്ങുന്നു.

അഹമഹമികയായാളുകളുന്തോടെ
അന്തോം കുന്തോമറിയാതരങ്ങിൽ
അന്വയമാകിയരാഷ്ട്രീയവിലാസം
അപായമേറെകളകളരവമായെന്നും .

അസൂയയേറിയ അടരാട്ടക്കേളികൾ
അവസരമൊത്തുയർത്താനായവർ
അധമന്മാരുടെയടവേറിയക്കളരിയിൽ
അടിയും തടയും നിത്യാഭ്യാസത്തിനു .

അനൂകമായ പൊതുമണ്ഡലത്തിൽ
അടിപതറാതേവരും ക്ലമമില്ലാതെ
അണിയണിയായി കൊടിയുമേന്തി
അളവില്ലാതാളുംപ്പേരുമായിട്ടഖിലം .

അമരത്തങ്ങനെയറ്റത്തെത്താനായി
അഭിസാരമേറെയണിയത്തുയരവേ
അവിധായടവാലുച്ചരിച്ചുച്ചിരിച്ചവർ
അടിമകളെയെല്ലാമടിയിലാക്കാൻ.

അവനമാക്കണമഭീഷ്‌ടപൂർത്തികൾ
അർഥിക്കുന്നതുയപ്പോളേകിയേകി
അലസമായതു പരാഭവമായാൽ
അണികളകന്നു കല്ലെറിയാനായി.

അബദ്ധമേറിയരാഷ്ട്രീയവഴികളിൽ
അധമന്മാരുടെ മാക്രിപ്പിടുത്തച്ചാട്ടം
അല്ലത്തരമൂറും ഉരസലിലെല്ലാമന്ത്യം
അലകും പിടിയും മാറാനാവാതായി.

അഴിമതിയെല്ലാം മറച്ചു പിടിച്ചവർ
അളിപിളിയാക്കിയപൂരവുമായയ്യോ
അടവു പിഴച്ചും പെരുവഴിയോടിയും
അധികാര വണ്ടികൾ നീങ്ങുമ്പോൾ.

അമംഗളമെങ്ങും അധികരിച്ചതിൽ
അക്ഷോഭമായതുമില്ലാതായെങ്ങും
അന്യായക്കലിപടയണിതുള്ളിതുള്ളി
അകിഞ്ചനനന്ത്യം ധനരാജാവാകാം.

അഡ്വ: അനൂപ് കുമാർ കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *