രചന : സുരേഷ് എസ ബാബു ✍
ഒറ്റയ്ക്കിരുക്കുന്നതാ_
ണെനിക്കേറെ,യിഷ്ടം
കെട്ടിപ്പിടുക്കുവാനാരും
വരികയില്ലെന്നുറപ്പുള്ളോരവസ്ഥ.
മുൻ വിധികളെ താരാട്ട്
പാടിയുറക്കി പുറകോട്ടാണ്
സമയരഥങ്ങളിൽ സഞ്ചാരം
ദിശകൾ ദിക്കുകൾ മാറിമറിഞ്ഞു.
വേഷം മാറി വരുന്നനിമിഷ നാടകങ്ങളിൽ
അറിയാതെ അഭിനയിച്ചു പോകുകയാണ്
ഓരോ രാവും പകലും.
തന്നിഷ്ട ഗതിവിഗതികൾ
സഞ്ചരിക്കുന്ന വിലകൂടിയ,
അകലങ്ങളിൽ പേര് മാഞ്ഞ്
ഞാൻ എന്നെ തനിച്ചാക്കുന്നു.
പുത്തൻ മേച്ചിൽ പുറങ്ങളിൽ
പച്ച പരവതാനി വിരിക്കുന്ന
സൂര്യനും മഴയും ഒരേവാശി
ആരാദ്യം പറയും ആരാദ്യം പറയും.
ആരാദ്യം ഉരുണ്ടുകൂടും
ആരാദ്യം വഴക്കിട്ടു പിരിയും
ഇരുളിന്റെ മഹാവേലിക്കകത്ത്
ഇരുവരുമാകെ വഴക്കടിച്ചു,
തമ്മിൽത്തല്ലി പിരിയുമ്പോഴാണ്
കറുത്തമേഘത്തിന്റെ വരവ്
പിന്നെ കലപില കൂട്ടിക്കൊണ്ട്
ആകെ നനഞ്ഞു പെയ്‌തടർന്നു,
കലിതുള്ളി പോരടിച്ചു പിരിയുന്നു
ഇനിയും കണ്ടുമുട്ടാമെന്ന വാക്കിൽ
ഒരു തണുത്ത കാറ്റും കാറും കോളും
കണ്ടു പിരിയുന്ന ശീതളഛായ.
പാതി മയക്കത്തിന്റെ കനവിൽ
നിർമണി തുളുമ്പി വിളിക്കുമാ
ഉദയ രേഖയിൽ കൺപീലിയിലെഴുതി,
വെക്കും, കരം കവർന്ന സ്വപ്നങ്ങൾ.
സ്വപ്നങ്ങളുടെ കാണാകയത്തിൽ
ഞാനെന്നെ മുക്കികൊല്ലുന്നു
തഴപ്പായയുടെ ഓരോമൂലയിലും
ഞാനെന്നെ പൊതിഞ്ഞു വെക്കുന്നു.
തമ്മിൽ പിരിയുന്നതാർക്കും സഹിക്കയില്ലയീ ഭുവനത്രയത്തിൽ
നമ്മിൽ തീരുകില്ല കലഹം
ഒന്നിനുമല്ലാതേ വെറുതേയീ പിണക്കം
ഒറ്റയ്ക്കിരിക്കുവാൻ മോഹിക്കും
തൂലിക… പ്രണയ ❤️
