Category: സിനിമ

മഞ്ചാടിമണികൾ ….. Lisha Jayalal

വീണ്ടുംഞാൻ ഈ ജനലഴിയിൽപിടിച്ചൊന്നു പുറത്തേക്ക്നോക്കി , ആകാശനീലിമയിൽപഞ്ഞിക്കെട്ടു പോലെവിരുന്നെത്തുന്നമേഘക്കീറുകൾ …. മഴയുടെ വരവറിയിച്ചുവട്ടമിട്ടു പറക്കുന്നമഴപ്പാറ്റകൾ … വസന്തകാലത്തിൻ്റെഓർമ്മകൾ പുതുക്കിപറന്നടുക്കുന്നപൂമ്പാറ്റകൾ …. എന്നിട്ടുംകറുപ്പിനെ വെളുപ്പ്വിഴുങ്ങും പോലെവന്നെത്തുന്ന ചില ഓർമ്മകൾ …. എങ്കിലും ഏറ്റവുംഅമൂല്യമായതിനെകൈക്കുമ്പിളിൽമുറുകെ പിടിച്ചു .നീയെനിക്കായ് നല്കിയമഞ്ചാടിമണികളെ… Lisha Jayalal

ആത്മഹത്യ ….. Abdulla Melethil

ആത്മഹത്യയെ കുറിച്ച് വലിയ ഒച്ചപ്പാട്ഉണ്ടാക്കുന്നത് ആളുകൾക്ക് സ്വന്തം മരണത്തോടുള്ള ഭയം മൂലമാണ് മരണത്തെ കുറിച്ച് മനശ്ശാസ്സ്ത്രപരമായ ഒരു ഭീതിയുണ്ട് ആത്മഹത്യയെ കുറിച്ചുള്ള സമൂഹത്തിന്റെ സങ്കൽപ്പത്തെ ഈ ഭീതി നിറം പിടിപ്പിക്കുന്നു ഒരാൾ തന്റെ ജീവിതം അവസാനിപ്പിക്കാൻആഗ്രഹിച്ചാൽ അത് അനുവദനീയമാണെന്ന്ഞാൻ കരുതുന്നു മറ്റുള്ളവർ…

നെഞ്ച് പൊടിഞ്ഞമരുമ്പോഴും …. Pushpa Baiju

നെഞ്ച് പൊടിഞ്ഞമരുമ്പോഴുംഒരിറ്റ് ശ്വാസത്തിനായി പിടയുമ്പോഴുംചേർത്തു പിടിയ്ക്കലിനായി മനം കൊതിക്കുമ്പോഴുംകണ്ണുകൾ നിറയാനാവാതെനിസ്സഹായായി വിറ പൂണ്ടിട്ടുണ്ടോ ??? പരിഭവങ്ങൾ വാക്കുകളാവാനാവാതെതൊണ്ടയിൽ കുരുങ്ങിയിട്ടുണ്ടോ?? വിതുമ്പുന്ന ചുണ്ടുകളെപുഞ്ചിരിയാൽ മൂടിയിട്ടുണ്ടോ ??? പച്ചക്കറി നുറുക്കുന്നതിനൊപ്പം ആരെയൊക്കെയോമനസ്സിൽ നിന്ന് മുറിച്ചു മാറ്റിയിട്ടുണ്ടോ ??? പാത്രം മോറുമ്പോൾ മനസ്സിലെ ചോരപ്പാടുകളെകഴുകി കളയാനായിട്ടുണ്ടോ…

സെമിത്തേരികൾ പൂക്കുമ്പോൾ …. Thaha Jamal

കള്ളിമുൾപാല പൂത്തു നില്ക്കുന്ന സെമിത്തേരിയിൽഒറ്റയ്ക്ക് ഒരു പള്ളിപ്പാക്കാൻഓലിയിടുന്നത്ആരെ കണ്ടിട്ടാണ്…? നക്ഷത്രങ്ങൾ പകർന്ന വെളിച്ചത്തിൽസെമിത്തേരി പറമ്പിനരികെഇണ ചേരുന്ന രണ്ടു വെള്ളരിപ്രാവുകൾമുതിര മുളച്ചു നില്ക്കുന്നസ്ലാവുകൾക്കിടയിൽ നിന്നുംതേങ്ങലുകൾ കേൾക്കാംആഗ്രഹങ്ങൾ പൂർത്തീകരിക്കാതെകൊല്ലപ്പെട്ട പ്രമാദമായ കേസിൽ കിടക്കുന്നശവശരീരം പുറത്തെടുത്ത് വീണ്ടുംഅപമാനിച്ചതാകുംആ തേങ്ങലിൻ്റെ ഉള്ളടക്കം. “ഇവിടെ ഞാൻ അന്തിയുറങ്ങുന്നു “എന്നെഴുതിയ…

ജനിമൃതി …. Santhosh Pillai

ഒന്നാം പക്കംക്ഷണനേരം മാത്രംബാക്കി നില്‍ക്കെ,കണ്ണടച്ചുറങ്ങുമെന്‍ജീവിതപാതയിൽപുച്ഛിച്ചുതള്ളിഅകന്നവരൊക്കെയുംമന്ദമായ് മൗനമായ്മനോദുഃഖമഭിനയിപ്പൂ.നന്മകള്‍ മാത്രംപതം പറഞ്ഞവര്‍കറുത്ത പൂക്കളാല്‍ബലിക്കാക്കയെകൊട്ടിവിളിച്ചിടുന്നൂ.മുഖം പൊത്തിപതം പറഞ്ഞീടവേയാവിരലുകള്‍ കണ്ണുകളെമാത്രം മറച്ചിടുന്നില്ല.ആ കണ്ണുകൾമുക്കും മൂലയുംപതിരുകൾപരതി നടക്കുന്നു .അന്ത്യയാത്രയ്ക്ക്വെള്ളിവെളിച്ചംവീണു തുടങ്ങി . രണ്ടാം പക്കംസമയം ഇല്ലാത്തജനാവലിയുടെഅറ്റത്തുകുളിച്ചൊരുങ്ങികിടന്നു.പുഷ്പാർച്ചനയിൽതിരുമുഖം വിളങ്ങിമയങ്ങി കിടക്കുന്നപോൽവരിവരിയായ്അകലുന്നിതായെന്‍മനസിന്നേടുകളില്‍മനനം ചെയ്യാതേറെമോഹങ്ങളുംസ്വപ്നങ്ങളുംപ്രതീക്ഷകളുംകഠിനം വെറുപ്പാൽവലിച്ചെറിയുന്നുഞാനീ ചിരിക്കാത്തനിറമില്ലാ പൂക്കളെ. മൂന്നാം പക്കംകത്തിയമർന്നിട്ടുംചിന്തകൾ തരിശായികിടക്കുന്ന…

പ്രണയം …… Bindhu Vijayan

എനിക്ക് നിന്നോടും നിനക്കെന്നോടുംപ്രണയമായിരുന്നുഒടുങ്ങാത്ത പ്രണയം ഇടവേളകൾക്കു ശേഷമുള്ളനിന്റെ വരവിനെഎത്ര ആത്മാർത്ഥതയോടെയാണ്ഞാൻ കാത്തിരുന്നത് നിന്റെ ആലിംഗനത്തിലമരാൻനിന്റെ തണുത്ത ചുംബനമേറ്റുനിർവൃതിയടയാൻകൊതിച്ചിരുന്നില്ലേ ഞാൻ ഇപ്പോഴും നിന്നോട്ഒടുങ്ങാത്ത പ്രണയമാണ്എന്നാലും ചിലപ്പോൾനിന്റെ ചെയ്തികൾഭീതി നിറക്കുന്നു. എന്റെ മഴയേ… നീപ്രണയമഴയായാൽ മതിപ്രളയമഴയാകരുതേ.. ബിന്ദു വിജയൻ കടവല്ലൂർ.

സൂസിമോൾ അവസാനമായി ദൈവത്തെ കണ്ടത് …. വൈഗ ക്രിസ്റ്റി

അന്നാണ് ,സൂസിമോൾ അവസാനമായിദൈവത്തെ കണ്ടത് അന്നെന്ന് വച്ചാൽ …കൃത്യമായി പറഞ്ഞാൽസൂസിമോളുടെ മാമോദീസക്ക് പള്ളി വഴക്ക് വല്ലാതെ മൂർച്ഛിച്ചിരുന്നുഎതിർകക്ഷിക്കാരുടെകുർബാന കഴിയാൻസൂസിമോളുടെ അപ്പനുമമ്മയുംപള്ളിമുറ്റത്ത്കാത്തു നിന്നപ്പോൾ…അപ്പോഴാണ്ആളുകളുടെ ശബ്ദങ്ങൾ മറികടന്ന്സൂസിമോളുടെ കണ്ണ്അദ്ദേഹത്തിൽ പതിഞ്ഞത്സെമിത്തേരി മതിൽ ചാരിബീഡി വലിച്ചു നിൽക്കുന്നദൈവത്തെസൂസിമോൾ തൊണ്ണ് കാട്ടി ചിരിച്ചുബീഡി വലിച്ചെറിഞ്ഞ്ദൈവം അടുത്തേക്ക് വന്നു…

“തിരക്കഥയിൽ ഇല്ലാത്തത്!” ……. Mathew Varghese

ഇടവേള കഴിഞ്ഞ്ഒരു സീനിലുംഇതിനെ കുറിച്ച്എന്തെങ്കിലുംനിങ്ങൾ (ഞാനും )എഴുതിയിട്ടില്ല കഥ, തുടരുമ്പോൾയുദ്ധ കാഹളങ്ങൾ,തേരോട്ടങ്ങൾകുരിശു യുദ്ധങ്ങൾചതുരംഗപ്പട., എല്ലാംഉണ്ടായിരുന്നു. പ്രണയംകുഞ്ഞുമഴകൾപെയ്യുന്നത്, കൃത്രിമവെള്ളപൊക്കങ്ങൾ…കൊടുങ്കാറ്റുകൾ, ആറിതണുത്തുപോകുന്നത് കന്യാവനങ്ങൾതരിശ്ശാക്കുന്നത്സഹന സമരങ്ങളെഅടിച്ചമർത്തുന്നത്വിവസ്ത്രയാക്കിയുള്ളകൂട്ട പീഡനനങ്ങൾ…. അലോസരങ്ങൾഒന്നുമില്ലാതെ കഥഇങ്ങനെ തുടരുമ്പോൾ,സാമൂഹ്യ പ്രതിബന്ധതഇല്ലാഞ്ഞതു കൊണ്ടാവും,ആരാരും ഒന്നുമൊന്നുംആവശ്യപ്പെടാതെ, ആരാലാവാം? !കഥാന്ത്യത്തിന് മുമ്പേ,വരികൾക്കിടയിൽഒരു മഹാവ്യാധിഇതോടൊപ്പം,ഇങ്ങനെ എഴുതിചേർക്കപ്പെട്ടത് !?.മാത്യു വർഗീസ്

സനേഹം ഒരനുഭൂതി… Prasobhan Cherunniyoor

സ്നേഹം,ഒരനുഭൂതിയായിരുന്നില്ലേ..?ബാല്യകാലത്തിലെമധുരോര്‍മ്മനാള്‍കളില്‍,പിടഞ്ഞുള്ളു നോവുന്നപ്രണയദൂരങ്ങളില്‍…സ്നേഹം,ഒരനുഭൂതിയായിരുന്നില്ലേ ..? ഇടനെഞ്ചിലിണയോടു്സല്ലപിക്കുമ്പൊഴും,രതിപുഷ്പമധുപാന-ശേഷതല്പത്തിലുംസ്നേഹം ,ഒരനുഭൂതിയായിരുന്നില്ലേ ..? മാറോട് മക്കള്‍ചേര്‍ന്നുങ്ങീടുമ്പൊ-ളുച്ചത്തിലൊറ്റയ്ക്കിടിക്കുംഹൃദന്തത്തില്‍സ്നേഹം ,ഒരനുഭൂതിയായിരുന്നില്ലേ …? പലരായ് പിരിഞ്ഞു , നാംനല്‍കിയ സ്വപ്നങ്ങള്‍തിരികെത്തികട്ടുമ്പോള്‍സ്നേഹം ,ഒരനുഭൂതിയായിരുന്നില്ലേ …? എവിടെയോ വ്യതിഥരായ്ഏകാന്തകോണിലായ്പതിയെപ്പതം ചൊല്ലിപരിതപിക്കുമ്പൊഴുംസ്നേഹം ,ഒരനുഭൂതിയായിരുന്നില്ലേ …? വരികയില്ലൊട്ടാരു-മെന്നറിഞ്ഞിട്ടുമാവഴിയെക്കൊതിച്ചങ്ങുകാത്തിരിക്കുമ്പൊഴുംസ്നേഹം ,ഒരനുഭൂതിയായിരുന്നില്ലേ ..? ഒരു ശവപ്പൂവിനെനെഞ്ചില്‍ വച്ചാരാരോകപടാശ്രു ചൊരിയുന്നവിശ്രാന്തവേളയില്‍സ്നേഹം ,ഒരനുഭൂതിയായിരുന്നില്ലേ…

രണ്ടു കുരുവികളും ഒരു ‘കിളി’യും. —– Unnikrishnan Kundayath

വൈദ്യുതി പോസ്റ്റിന്റെഫേസ് ലൈനിലിരുന്ന് രണ്ടു കുരുവികൾപ്രണയിക്കുകയായിരുന്നു. കൊക്കുകളുരുമിയുംചിറകുകൾ വിടർത്തിയുംതീവ്രമായ പ്രണയം.അവരുടെ അനുരാഗത്തിന്റെഅനുരണങ്ങൾഅവിടെയാകെ വസന്തംവിടർത്തി.കാറ്റ് പ്രേമഗാനംമൂളി. പെട്ടെന്ന് ,മറ്റൊരു ആൺകുരുവിഅതേ പോസ്റ്റിന്റെന്യൂട്രൽകമ്പിയിൽ വന്നിരുന്നു.അവൻ ഈ കാഴ്ചകളെമാന്യതയോടെ ഒളിഞ്ഞുനോക്കി.ആവർത്തനവിരസതകൾക്കൊടുവിൽകുരുവികൾ ‘ മറ്റവനെ’ കണ്ടു. പെൺകുരുവി അവനെകണ്ണുകളാലൊരവലോകനം ചെയ്തു.കാമുകൻ ചൊടിച്ചു.മറ്റവനെ എതിരിട്ടു.കഠിനമായ യുദ്ധം.അവരുടെ യുദ്ധത്തിന്റെമാറ്റൊലിയാൽ അവിടെഗ്രീഷ്മം…