ഉയിരേ നിനക്കായ് …❣️❣️
രചന : അൽഫോൻസ മാർഗരറ്റ്✍ ജീവിതനാടകവേദിയിലെന്നെന്നും ,വിരഹിണിയാമൊരു നായിക ഞാൻ…കരയുവാൻ മാത്രം വിധി നൽകി എന്നെഏകാന്ത ദുഃഖത്തിൽ ആഴ്ത്തിടുന്നു…എൻ മനോവീണയിൽ ശ്രുതിചേർത്ത തന്ത്രികൾഎന്തിനായ് പൊട്ടിച്ചെറിഞ്ഞുപോയി…ഇരവിലുംപകലിലും കാതോർത്തിരിപ്പൂ ഞാൻനിൻപദനിസ്വനമൊന്നു കേൾക്കാൻ..ഹൃദയത്തിലനുരാഗ തന്ത്രികൾ മീട്ടിയമണി വീണ മൂകമായ് തീർന്നതെന്തേ…അനുരാഗമധു മാത്രം തുളുമ്പിയ മാനസംനിറയുന്നു പ്രീയായെൻ…
