നിന്നോട് ….. Shyla Nelson
ചെറിയ മോഹങ്ങൾ മാത്രമേ എനിക്കുള്ളൂ. സന്തോഷംവന്നാലും ,സങ്കടംതോന്നിയാലും. കടൽകണ്ടാൽ, വിശാലമായ ആഴിപ്പരപ്പിലേക്ക് നോക്കി കുറേനേരമിരുന്നാൽ മനസ്സും സ്വസ്ഥമാവും. ക്ഷോഭിച്ച കടൽ കാണുവാൻ ഈയിടെ ശംഖുമുഖത്തുപോയി. അപ്പോൾ മനസ്സിൽത്തോന്നിയ വരികളാണിത്. വീണ്ടുമൊരു വട്ടംകൂടെനിൻ ചാരത്ത്,ഓടിവന്നങ്ങണഞ്ഞീടുന്നു ഞാൻ.അരുതേയെന്നോതിടും വീചികളെന്നുടെ,ചുറ്റിലുമൊന്നാകെയലയടിക്കേ.. നിൻഭാവമാറ്റങ്ങൾ കണ്ടെന്‍റെ മാനസം,ചകിതമായങ്ങു ത്രസിച്ചിടുന്നു.തച്ചുടയ്ക്കാനായി…