” വിൽപ്പത്രം “
രചന : ശ്രീലകം വിജയവർമ്മ✍ ആരും വരേണ്ടയെൻ ചാരത്തണയേണ്ട,ചേരാത്തതൊന്നും മൊഴിഞ്ഞിടേണ്ട..ആരുമെൻ പേരിന്റെയർത്ഥത്തിലൂളിയി-ട്ടാഴപ്പരപ്പിൽ തിരഞ്ഞിടേണ്ട..ആരുമെൻ മേനിയിൽ മാലകൊണ്ടന്ത്യമാ-യാപാദചൂഡം നിറയ്ക്കവേണ്ട..ആരും കരയേണ്ട കണ്ണീരുകൊണ്ടെന്റെ,മേനിയിൽ തോരണംചാർത്തവേണ്ട..ആടിത്തളർന്നൊരെൻ ദേഹത്തിലാകവെ,മോടിയിൽ മാറ്റം വരുത്തിടേണ്ട..താഴെക്കിടത്തിയെൻ ചുറ്റും ചിരാതിനാൽ,പാഴായി, ദീപം കൊളുത്തിടേണ്ട..മിഴിവുള്ള നിലവിളക്കവിടെ ക്കൊളുത്തിയി-ട്ടഴകുള്ളതിൻ ശോഭ മായ്ക്കവേണ്ട..തൂവെള്ളവസ്ത്രം പുതപ്പിച്ചണി യിച്ചു,കേവലം ശൂന്യമായ്…
