കാതരയായ്
രചന : ഷിബു കണിച്ചുകുളങ്ങര.✍ ഉദ്യാനമാകെ പരിമളശോഭിതംഅവൾതൻ വദനത്തിളക്കവുംകാർകൂന്തലഴകുമാലസ്യമേറ്റംകണ്ടു ഞാനാകെവിഷണ്ണനായ് നന്നായ് ഞൊറിഞ്ഞുടുത്തവേഷ്ടിയിലന്നവളേകയായ്കാമുകഹൃദയങ്ങൾ കീഴടക്കിമന്ദമായ് മാനസലോലമെത്തി. മന്ദാനിലൻ തലോടി പുൽകികാതരയാമവളെനയിച്ചങ്ങനെമന്ത്രമധുരതേൻമയചരടിനാൽബന്ധിച്ചുപുൽകി ഹൃത്തിലായ്. പലതരം മായികസ്വപ്നങ്ങൾചേർത്തുള്ള വീഥിയിലപ്പോൾഗന്ധർവ്വകിന്നര ചടുലതയിൽതേരാളിയാവാൻ കൊതിച്ചൂ. വന്നിട്ടും നിന്നിട്ടും മറക്കുവതില്ലഎന്നാത്മസുകൃതമാതരുണിയെനന്നായ് മനസ്സിൽ പ്രതിഷ്ഠിച്ചുഎന്നും ആലോലം പ്രേമമോടെ.
