ചിത്തഭ്രമം …..ബേബി സബിന
കരളിൽ ഇരുട്ടുനിറഞ്ഞും,ഉന്മാദത്തിലാണ്ടും,ഇന്നുഞാനലയുന്നീ,തെരുവീഥിയിൽ!കളിപറഞ്ഞും,സ്നേഹം നടിച്ചും,മോഹിപ്പിച്ചും, എന്തിനെന്നെനീയൊരുന്മാദിനിയാക്കി.എൻമനവും,തനുവും കവർന്നെടുത്തു നീ!ഒടുവിലീ,പാതയിൽതനിച്ചാക്കിയകന്നെന്തിന്?ഈവഴിത്താരയിൽഉന്മാദത്തിലാണ്ടലയുമ്പോഴും,നിന്നോർമ്മകളാണെനിക്ക് പ്രിയം!മറഞ്ഞും,മറയാതെയുംനോക്കിനരന്മാരെന്നെ,ഭ്രാന്തിയെന്ന നാമകരണത്താൽ വാഴ്ത്തി.സഹിയാതെ തപമാർന്നെൻ മനവും,സ്വയം മടുത്തും, അശ്രുവർഷിച്ചും,ബോധമണ്ഡലംവിട്ടലയുന്നു ഞാൻ! ബേബിസബിന
