“നോക്കു അമീർ,,
രചന : സിജിസജീവ്✍ “നോക്കു അമീർ,,നിന്റെ സ്വപ്നങ്ങൾക്കൊപ്പമെത്താൻ എനിക്കാവുമോയെന്നറിയില്ല,,,നിന്റെ ഇഷ്ടങ്ങളുടെ വർണ്ണാഭമായ കോട്ടക്കുള്ളിലെ വെറുമൊരു ഇരുണ്ട ഒറ്റമുറിക്ക് സമമാണ് ഞാൻ,,എന്നെങ്കിലുമൊരിക്കൽ നീ ഏറെ ക്ഷീണം തോന്നി അണയുമെന്നുംഅൽപനേരം എന്റെ ഇരുണ്ട മുറിയുടെ കോണിലെ പരുക്കൻ മെത്തമേൽ വിശ്രമിക്കുമെന്നും ഞാൻ വെറുതെ കിനാവു…
