കർക്കിടകം കഥ പറച്ചിലിൻ്റെ മാസമാണ്. …. അജിത് നീലാഞ്ജനം
ഈറൻ മണക്കുന്ന ഓർമ്മകളുടെയും. കർക്കിടകത്തിലെ കറുത്തവാവിനാണ് മണ്മറഞ്ഞവരുടെ ഭൂമി സന്ദർശനം .അവർക്കു വേണ്ടി തയ്യാറാക്കിയ ഭക്ഷണം അടച്ചിട്ട മുറിക്കുള്ളിൽ നിവേദിച്ചിരുന്ന വീതുവെയ്പെന്ന ആചാരം അമ്മ മുറതെറ്റാതെ പാലിച്ചുപോന്നിരുന്നു . വല്യേട്ടന് , പുട്ടും കടലയും നിര്ബന്ധമാ , കൊച്ചേട്ടന് വെള്ളപ്പം മതി…
