Category: അവലോകനം

പൊന്നോണക്കാലം.

ശ്രീരേഖ എസ്* പുഴകളിലോളം താളമടിക്കുന്നുകളിവഞ്ചികളെങ്ങും കൊഞ്ചിക്കുഴയുന്നുതിരുവോണത്തോണി വരുന്നേ….. പൊന്നോണം വരവായേ…..ചിങ്ങപ്പൂങ്കാറ്റു വരുന്നേ….. തിരുവോണത്തോണി വരുന്നേ…..(പുഴകളിലോളം……..)പൂവേ പൊലി പൂവേ പൊലി പാടാൻ വായോഓർമ്മകൾതൻ പൊൽത്തിടമ്പുകളേന്തിപ്പാടാലോ!….വഞ്ചിപ്പാട്ടുയര്ണൊരീണം പാടി രസിയ്ക്കാലോ….ആർപ്പും കുരവയുമായെതിരേല്ക്കാം ഓണം വരവായേ….(പുഴകളിലോളം…….)പൊന്നോണപ്പാട്ടുകൾ പാടാം, പൂക്കൂടകൾ വീതുനിറയ്ക്കാംവന്നല്ലോ മാമലനാട്ടിൽ പൂത്തിരുവോണം!തിരുവോണക്കുമ്മിയടിക്കാം, തിരുവോണസ്സദ്യയൊരുക്കാംവന്നല്ലോ പൂക്കുടചൂടിയ പെന്നോണക്കാലം!(പുഴകളിലോളം…….)

പൂരാടപ്പൂക്കളം !

രചന: മാധവി ടീച്ചർ ചാത്തനാത്ത്* ആവണിപ്പൊൻവെയിൽ കണ്ണുതുറക്കുമ്പോൾപൂത്തുമ്പിപ്പെണ്ണു പറന്നു വന്നു!പൂരാടംനാളാണ് പൂക്കളിറുക്കണംപൂവിളി കേൾക്കുന്നു പൂവയലിൽ.!പൂമാനം പുഞ്ചിരി തൂകുന്ന പൊന്നോണനാളിങ്ങടുത്തല്ലോ കൂട്ടുകാരേ!ജീരകച്ചെമ്പാവു പൊന്നായ് വിളഞ്ഞതുകൊയ്തുമെതിക്കണം നമ്മളിന്ന്.!പൂക്കളമിട്ടിട്ട് പുന്നെല്ലു കൊയ്തിട്ട്പുത്തരിയുണ്ണണം നാളെ നമ്മൾ!പൂരാടംനാളാണ്, പൂക്കളിറുക്കണംപൂവിളി കേൾക്കുന്നു പൂവയലിൽ!തത്തമ്മപ്പെണ്ണെത്തി പുന്നാരം ചൊല്ലുമ്പോൾചെഞ്ചുണ്ടിൽ കുങ്കുമച്ചോപ്പഴക്.ആവണിമാസത്തിൽ പൂത്തുവിരിഞ്ഞതാംസൂനങ്ങൾക്കുത്സവകാലമായി!ചാഞ്ചക്കമാടുന്നചെണ്ടുമല്ലിപ്പൂവിൻചാരത്തുചേർന്നൊരു കിങ്ങിണിപ്പൂകിന്നാരം…

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ കണ്ണുനീർ .

ജോർജ് കക്കാട്ട്* യൂണിവേഴ്സിറ്റി അധ്യാപിക സാറയുടെ വാക്കുകളിലൂടെ .. താലിബാൻ കാബൂൾ പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ തങ്ങളുടെ ഭാവിയെ ഭയന്ന് വിമാനത്താവളത്തിലേക്ക് പലായനം ചെയ്യുന്നു.അഫ്ഗാനിസ്ഥാൻ തലസ്ഥാനത്തെ ജീവിതം പെട്ടെന്നുള്ളതും സമൂലമായി മാറുന്നതും സൂചിപ്പിക്കുന്ന വിദൂര വെടിവയ്പ്പിന്റെ ശബ്ദമായിരുന്നു അത്.താലിബാൻ കാബൂളിൽ പ്രവേശിച്ചതായി…

അഫ്ഗാന്‍ നിര്‍ഭാഗൃരുടെ രാജൃം.

സുമോദ് എസ്* മതത്താലും രാഷ്ട്രീയത്താലും ഒരേ പോലെ ചതിയ്ക്കപ്പെട്ട ജനതയും ദേശവുമാണ് അഫ്ഗാന്‍.അമേരിയ്ക്കയാലും ,റഷൃയാലും ഒരേ പോലെ ചതിയ്ക്കപ്പെട്ടവര്‍..വര്‍ണ്ണവെളിച്ചങ്ങളും സംഗീതനിശ്ശകളും റുബാബിന്റെ സംഗീതവും,സിനിമകളും നാടകങ്ങളും, ബഹദൂര്‍ഷായുടേയും റൂമിയുടേയും ഗാനങ്ങളും കൊണ്ട് ആഹ്ളാദഭരിതമായ കാബൂള്‍ രാവുകള്‍ ചോരകനത്ത് കട്ടപിടിച്ച് കറുത്തു പോയത് 1970…

“ചില ചിന്തകൾ”

Darvin Piravom* “ജനം അറിഞ്ഞിരിക്കണ്ടത്”. ഇന്നലകളിൽ വിവാദമാകുന്ന വാർത്തകൾ നാമൊന്ന് ഗഹനമായ് ചിന്തിച്ചാൽ അതിൽ ഭൂരിപക്ഷവും ഇല്ലുമിനാറ്റിയുമായ് പരസ്പരം ചേർന്ന് പോകുന്നത് നമുക്ക് കാണുവാനാകും. “ഇല്ലുമിനാറ്റി” എന്ന് പറയുന്നത് തന്നെ “ഉജ്ജലിപ്പിക്കൽ” എന്നതാണ്. ചെറ് പ്രായക്കാരുടെ സ്ത്രീ പുരുഷ വ്യത്യാസമന്യേ രണ്ടും…

എത്ര നാൾ.

രാജേഷ് കൃഷ്ണ* ലോക് ഡൗണായതു കൊണ്ട് പുറത്തേക്കൊന്നും ഇറങ്ങാതെ വീട്ടിൽ ചടഞ്ഞിരിക്കുകയാണ്, കസേരയിലേക്ക് ചാരിക്കിടന്ന് ടീപ്പോയിയുടെ മുകളിൽ കാലുകളുയർത്തിവെച്ച് ചിന്തകളിൽ മുഴുകിയിരുന്നു….സുഹൃത്തുക്കളിൽ പലരും ഈ ലോകത്ത് നിന്ന് വിട പറഞ്ഞുപോയി, ആക്സിഡൻ്റും, അറ്റാക്കായും അസുഖം വന്നും പലരും യാത്രയായി, അടുത്ത കാലത്ത്…

ഭാഗ്യം പൂക്കും ചെടികൾ.

ജയന്തി അരുൺ✒️ എറണാകുളത്തെ പ്രശസ്തമായ ഹോസ്പിറ്റലിലെ അതിപ്രശസ്തനായ ഡോക്ടറുടെ വിശാലമായ കോൺസൾട്ടിംഗ് റൂമിലായിരുന്നു ഞാനപ്പോൾ . ഏകദേശം ഒരു വർഷം മുമ്പ്. തലേന്ന് എന്റെ കൈകൾക്കുള്ള ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ശാസ്ത്രക്രിയ എന്നു പറയാൻ മാത്രം ഗൗരവമുള്ള ഒന്നായിരുന്നില്ല അത്‌. അന്നു തന്നെയോ…

കര്‍ക്കടകയോര്‍മ്മകള്‍!

കുറുങ്ങാട്ട് വിജയൻ* കര്‍ക്കടകമഴക്കിടാത്തിമാര്‍ കൂരിമല കയറിയിറങ്ങി കൂരിപ്പള്ളിത്താഴവും താണ്ടി വാക്കണ്ടത്തിമലയും കയറിയിറങ്ങി നിരവത്തുപറമ്പിനും ആശാരിപ്പറമ്പിനും മുകളിലെത്തുമ്പോള്‍, കൊട്ടാരത്തില്‍പ്പറമ്പിന്റെ വടക്കുകിഴക്കേമൂലയിലെ ഇല്ലിക്കൂട്ടം വളഞ്ഞു ഞങ്ങളുടെ പറമ്പിന്റെ വടക്കുപടിഞ്ഞാറ് മൂലയില്‍ കുത്തിനിറു‍ത്തും. അതുകൊണ്ടരിശം തീരാതെ ആ കരിക്കിടാത്തിമാര്‍ ഞങ്ങളുടെ പറമ്പിലെ നടുതലകളായ ചേന, ചെമ്പ്,…

തുടക്കം.

അജിത് ആനാരി* തുടക്കം ശരിയായാൽ ഒടുക്കം ശരിയായി എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. എങ്ങനെയാണു തുടങ്ങേണ്ടത് ? എപ്പോഴാണ് തുടങ്ങേണ്ടത് ? എവിടെയാണ് തുടങ്ങേണ്ടത് ?ജീവിത്തിൽ എല്ലാ തുടക്കങ്ങൾക്കും ഒരു അതിന്റെതായ ഘടനയുണ്ട്. തുടക്കം എന്നത് ഒരു നിർമ്മിതിയുടെയോ , ഒരു തകർക്കലിന്റെയോ ആയിരിക്കാം.…

യയാതി (കഥ:എൻ എസ് മാധവൻ).

നിരൂപണം : അനൂപ് കൃഷ്ണൻ* അമ്പത്തിയാറുകാരനായ അജയൻ, യുവാവായ തൻ്റെ മകൻ വിപിനിൻ്റെ പ്രൊഫൈൽ, വ്യാജമായി സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നതും ജാഹ്നവി എന്ന ഡിഗ്രി വിദ്യാർത്ഥിനി അതിൽ ആകൃഷ്ടയാകുന്നതും തുടർന്ന് നിരന്തരം ചാറ്റിംങ്ങിലേർപ്പെടുന്നതും, അയാളോട് പ്രണയബദ്ധയാകുന്നതും പിന്നീട് നേരിൽക്കാണുന്ന സമയത്ത് താൻ…