ഇന്നെന്റെ രക്തം, നാളത്തെ ലോകം
രചന : അഷ്റഫ് കാളത്തോട്✍ ഇന്നെന്റെ രക്തം, നാളത്തെ ലോകംഗാസ…നീ വെറുമൊരു പേരല്ല,ഈ ലോകത്തിന്റെ കുറ്റബോധംഉറങ്ങിക്കിടക്കുന്ന കല്ലറയാണ്.ഇന്നലെ വെളുത്ത മതിൽക്കെട്ടുകൾഇന്ന് ചോരയും ചാരവും കലർന്നഒരു നീണ്ട നിശ്ശബ്ദതയായി.ഇവിടെ ഓരോ നിമിഷവുംസമയത്തിന്റെ സൂചികമുന്നോട്ടല്ല, താഴേക്കാണ്നിലയില്ലാത്ത മണ്ണിനടിയിലേക്ക്കുഴിച്ചിടപ്പെടുന്നത്.ആശുപത്രികൾഇപ്പോൾ മരണത്തിന്റെ പര്യായമാണ്ഓരോ നിലവിളിയുംഅവസാനത്തെ പ്രത്യാശയുടെവിളക്കണയ്ക്കുന്നു.പാൽപ്പുഞ്ചിരി മാഞ്ഞ…