ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ വിവിധ സിറ്റികളിൽ സ്വന്തമായി ക്ലിനിക്കുള്ള ഡോക്ടർമാരുടെ സേവനം ഫൊക്കാന അഭ്യർത്ഥിക്കുന്നു.

ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായാ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം
ന്യൂ ജേഴ്സിയിലും , ബോസ്റ്റണിലും തുടങ്ങിയതിന് പിന്നാലെ അത് അമേരിക്കയിലെ മേജർ സിറ്റികളിലേക്കു വ്യാപിപ്പിക്കുവാൻ തയാർ എടുക്കുകയാണ് ഫൊക്കാന. അമേരിക്കയിൽ സ്വന്തമായി ഡോക്ടർസ് ഓഫീസ്‌ ഉള്ളവരും പ്രൈവറ്റ് പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർമാരോ അല്ലെങ്കിൽ ഡോക്ടർമാരുടെ ഗ്രൂപ്പിന്റെയോ സേവനമാണ് ഈ ഹെൽത്ത് ക്ലിനിക്കിന് ആവിശ്യമായുള്ളത്.

സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ ഈ ഭരണസമിതി വാഗ്‌ദാനം ചെയ്‌ത യൂണിക്ക് പദ്ധതികളിൽ ഒന്നാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്. അമേരിക്കയിലെഹെൽത്ത് ഇൻഷുറൻസ് എലിജിബിലിറ്റി ഇല്ലാത്ത മലയാളികൾക്ക് ബേസിക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ യൂണിക്ക് പദ്ധതിയുടെ ലക്ഷ്യം.

അമേരിക്കയിൽ വിസിറ്റിങ് വിസയിൽ ഉള്ളവരും മെഡി കെയർ, മെഡിക്കെയിട് , ഒബാമ കെയർ തുടങ്ങിയ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത നൂറു കണക്കിന് ഫാമിലികളും , വാർദ്ധക്യമായവരും അമേരിക്കയിൽ ഉണ്ട് , അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി ആണ് ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് പ്ലാൻ ചെയ്യുന്നത് . സാധാരണ ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി രോഗികളെ അഡ്മിറ്റ് ചെയ്യാതെ ഔട്ട് പേഷ്യൻ്റ് ആയി പ്രാഥമിക പരിചരണം മാത്രം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങൾ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള നടപിടികൾ പുരോഗമിക്കുകയാണ്. മെഡിക്കൽ പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ ആവശ്യമായ പ്രാധമിക മെഡിക്കൽ സേവനങ്ങൾ മാത്രം ലഭ്യമാക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്.

ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി മികച്ച ഡോക്ടർമാരും അനുബന്ധ മെഡിക്കൽ പ്രൊഫഷണലുകളും, ഫർമസ്യൂട്ടിക്കൽ മേഘലയിലെ പ്രൊഫഷണലുകളും ലാബ് മേഘലയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടുന്ന ഒരു ടീം ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നത് .

കൺസൾട്ടൻ്റായി അനുഭവപരിചയമുള്ളവരും സ്വന്തമായി ഡോക്ടർ ഓഫീസ്‌ ഉള്ളതായ ഡോക്ടർമാരോ അല്ലെങ്കിൽ ഡോക്ടർസ് ഗ്രൂപ്പോ ,ഫൊക്കാന ഹെൽത്ത് ക്ലിനിക്കുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുമായി ബന്ധപ്പെടുക (862 – 438-2361 , email:sajimonantony1@yahoo.com.)

By ivayana

Leave a Reply

Your email address will not be published. Required fields are marked *