ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടു കൂടി നടത്തിയ ചിക്കാഗോ വോളിബോൾ ടൂർണ്ണമെന്റ് വൻ വിജയമായി നടത്തപ്പെട്ടു.നൈൽസിലുള്ള 8800 w .Kathy Lane ലുള്ള ഫെൽഡ്‌മാൻ കോർട്ടിൽ നടന്ന മത്സരം ഒരു മണിക്ക് ആരംഭിച്ചു. ടൂർണമെന്റ് ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് ഉത്ഘാടനം ചെയ്തു ,ടൂർണമെന്റ് വൈസ് ചെയർ മാത്യു കടമറ്റം ഏവരെയും സ്വാഗതം ചെയ്തു.കൈരളി ലയൺസ് ക്ലബ്ബിൻ്റെ മുൻ പ്രസിഡന്റ് സിബി കബിലമറ്റത്തിൻെറ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ കോർഡിനേറ്റർ റിന്റു ഫിലിപ്പ് ഗെയിമിന്റെ റൂൾസ് ആൻഡ് റെഗുലേഷൻസ് വിവരിച്ചു. പ്രതികൂല കാലാവസ്ഥയായിട്ടും അതിനെ അവഗണിച്ചുകൊണ്ടും ആ ദിവസം മുഴുവൻ സ്നോ ആയിരുന്നിട്ട് ക്കൂടി ധാരളം ആളുകൾ പങ്കെടുത്തത്‌ ഏവരെയും അതിശയിപ്പിച്ചു.

സമാപന സമ്മേളനം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉൽഘാടനം ചെയ്തു റീജണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ അദ്ധ്യക്ഷനായിരുന്നു, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , സതീശൻ നായർ ,സിബി കബലമറ്റം റ്റം, ഡോ . ബ്രിഡ്‌ജിത് ജോർജ് , വിമെൻസ് ഫോറം റീജണൽ ചെയർ സുജ ജോൺ തുടങ്ങിയവർ സംസാരിച്ചു . സിബി കൈതക്കത്തൊട്ടിൽ സ്വാഗതം രേഖപ്പെടുത്തി . ടോമി അമ്പേനാട്ട് ചെയർമാനായിട്ടുള്ള അമ്പത്തി ഒന്ന് അംഗ കമ്മറ്റിയാണ് ഈ ടൂർണമെൻ്റിൻ്റെ വിജയത്തിനായി പ്രവർത്തിച്ചത്.

ഒരു മണി മുതൽ തുടങ്ങിയ വാശിയേറിയ മത്സരത്തിൽ ഒരു ഡസനിലധികം ടീമുകൾ പങ്കെടുത്തു . കൈരളി ലയൺസിൻ്റെ വിദഗ്ദ്ധ പരിശീലകരാണ് ഓരോ ടീമിൻ്റെയും കെട്ടുറപ്പും എതിർ ടീമിനെ പ്രതിരോധിക്കുവാനുമുള്ള കഴിവും മനസ്സിലാക്കി കളത്തിലേക്കിറക്കിയത് . അതുകൊണ്ട് തന്നെ കളിക്കളത്തിൽ തുല്യ ടീമുകൾ തമ്മിലായിരുന്നു മത്സരങ്ങൾ നടന്നത്. പഞ്ചാബ് – കേരള മത്സരം കാണികളെ ആവേശ ഭരിതരാക്കി പഞ്ചാബ് ഒന്നാം സ്ഥാനവും കേരളാ രണ്ടാം സ്ഥാനവും നേടി.

ചിക്കാഗോയിലുള്ള ടീമുകൾ തമ്മിൽ നടത്തിയ മത്സരത്തിൽ ഒന്നും , രണ്ടും ,മുന്നും , നാലും സ്ഥാനങ്ങൾ നേടിവരെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും , സ്പോൺസേർസ് ആയ ജിബിറ്റ് കിഴക്കേ കുറ്റ്, ഐബു കിഴക്കേക്കുറ്റ്‌ എന്നിവർ ചേർന്ന് സമ്മാനങ്ങളും ട്രോഫിയും വിതരണം ചെയ്തു.

സമാപന സമ്മേളനത്തിൽ ഫൊക്കാനയുടെ മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും വിതരണവും നടത്തി.അതിനോട് അനുബന്ധിച്ചു നടന്ന കൺവെൻഷൻ കിക്കോഫിൽ വളരെ അധികം ആളുകൾ ഫൊക്കാന കാലഹരി കോൺവെൻഷനിലേക്ക്‌ രെജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഫൊക്കാനയുടെ നേതൃത്വത്തിൽ ഒരു സ്പോർട്സ് ക്ലബ് തന്നെ നിലവിൽ വന്നു ,അതിന്റെ പ്രവർത്തനം വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു . അമേരിക്കയിൽ ഉടനീളം വിവിധ സ്പോർട്ടുകളുടെ മത്സരങ്ങൾ നടത്തുകയും കൂടുതൽ യുവാക്കളെ സ്പോർട്സിന്റെ ഭാഗമാക്കനുമാണ് ഈ കമ്മിറ്റിയുടെ തീരുമാനം . യുവാക്കളുടേയും കായികമേഖലയുടേയും ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഉള്ള ഈ രൂപീകരിച്ച് നടപ്പിലാക്കി വരുന്നത്.

സംഘാടക സമിതിക്കുവേണ്ടി ചെയർമാൻ ടോമി അമ്പനാട്ട്, മാത്യു തട്ടാമറ്റം, റിൻ്റു ഫിലിപ്പ്, ടോണി ജോർജ്,കിരൺ ചന്ദ്രൻ ,സിറിയക് കുവക്കാട്ടിൽ , സിബി കദളി മറ്റം, സാജൻ തോമസ്, അനിൽ കുമാർ പിള്ള,സന്തോഷ് നായർ, സതീശൻ നായർ, ജോസ് ജോർജ്, നിരൻ മുണ്ടിയിൽ, അഖിൽ മോഹൻ,ബോബി വർഗീസ്, ബിന്ദു കൃഷ്ണൻ, ബൈജു കണ്ടത്തിൽ, ലീസ് ടോം മാത്യു, പ്രജിൽ അലക്സാണ്ടർ, സൂസൻ ചാക്കോ, കാരിയ്ക്കൽ, രവി കുട്ടപ്പൻ, വിജി നായർ, സുജ ജോൺ, ലീലാ ജോസഫ്,മനോജ് വഞ്ചിയിൽ, ബ്രിജിറ്റ് ജോർജ്, സായി പുല്ലാപ്പള്ളിൽ, ജിബിറ്റ് കിഴക്കേ കുറ്റ്, ഐബു കിഴക്കേക്കുറ്റ്‌ മാറ്റ് വിലങ്ങാട്ടുശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന വിവിധ കമ്മറ്റികൾ ആണ് ചിക്കാഗോ വോളിബോൾ ടൂർണ്ണമെന്റ് വൻ വിജയമാക്കുവാൻ സഹായിച്ചത്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *