വിശപ്പിന്റെ നീതി… ❗
രചന : രാജൻ അനാർകോട്ടിൽ ❤️ കൊല്ലുമെന്നെന്നോട്ചൊല്ലിയിരുന്നെങ്കിൽനിന്നുതരുമായിരുന്നുഞാൻ മിത്രമേ..!ഒരു തുണ്ട് റൊട്ടിയും,ഒരു കാടമുട്ടയുംപശി തീർക്കുവാനായിഞാനെടുത്തു.ഞാൻചെയ്തതപരാധമാണെങ്കിലെന്നോട്കൊല്ലാതെചൊല്ലിടാമായിരുന്നു..!ഒരു തുള്ളി നീരെന്റെചുണ്ടിലൊന്നിറ്റുകിൽപശിയെന്റെമാറീടുമായിരുന്നു..!എന്തിനെൻ കൈകൾമുറുക്കിത്തടഞ്ഞു നീ..?എന്തിനെൻ നിഴലിൻനിറം പകർത്തി…?കൊല്ലുന്ന നേരത്ത്ഞാനോർത്തുപോയി…നിൻ ആർത്തിയിന്നെത്രയോശക്തമല്ലോ…എൻ വിശപ്പിനെക്കാളേറെയത്തീഷ്ണമല്ലോ..!
