മിനിഞ്ഞാന്നത്തെ നിഴൽ.
കവിത : താഹാ ജമാൽ* മിനിഞ്ഞാന്ന് ഉണർന്നപ്പോൾനിഴലിനെ കാണാനില്ല.ഞാൻ കരുതിഞാൻ മരിച്ചെന്ന്കൂടെ എണീറ്റവളുടെ നിഴലും കാണാനില്ലഭാഗ്യംഞങ്ങൾരണ്ടു പേരും മരിച്ചതിൽ സന്തോഷിച്ചു.മകൾഉണർന്നപ്പോൾഅവളുടെ നിഴൽ എണീറ്റു.നിഴലുകൾ ഉണരുന്ന സമയംഅവൾക്ക് മാത്രമേ അറിയൂകാരണംഅവളുടെ ഉറക്കത്തിന് ഭാരമുണ്ടായിരുന്നില്ല.ഇന്നിനി എന്തുണ്ടാക്കും?എന്ന ഭാരം അവൾപുട്ടിലോ, ഉപ്പുമാവിലോ, ലയിപ്പിക്കുംഞാനാണേൽ ഭാരം ചുമന്ന്…
