ജീവിതം വരയ്ക്കുമ്പോൾ
രചന : ഫത്താഹ് മുള്ളൂർക്കര ✍️ ഒറ്റയ്ക്കൊരാളൊരു ഭൂമി വരയ്ക്കുന്നു.വരച്ച് വരച്ചയാൾജീവിതം എവിടെ ചേർക്കണമെന്ന്തെറ്റിപ്പോകുന്നു.തെറ്റിപ്പോയ ജീവിത മൊക്കെയുംമായ്ച്ചിട്ടും മായാതെ അയാളിൽ പറ്റിപിടിക്കുന്നു.പറ്റിപ്പിടിച്ച് കറുത്ത് പോയ ചിത്രങ്ങൾഅയാളുടെ മുതുകിൽ കൂനെന്നൊരുചിത്രമാകുന്നു.കുനിഞ്ഞ് കുനിഞ്ഞൊരു മുതുകുമായയാളൊരുമുതുകാളയെ വരയ്ക്കുന്നു.വരച്ച് വരച്ച് കനത്ത് പോയ ചിത്രങ്ങളെയെല്ലാംവരച്ചെടുത്തൊരു നുകത്തിലേക്ക് ചേർത്ത്…
