🌷 എപ്രിൽ നാല്🌷
രചന : ബേബി മാത്യു അടിമാലി✍ ഇന്നെന്റെയോർമ്മകൾ പുറകോട്ടുപോകുന്നുഅന്നൊരു ഏപ്രിൽ നാലായിരുന്നുഞാനന്നു ബാലകനായിരുന്നുഎന്റെ ചിന്തയും ബാലിശമായിരുന്നുചാച്ചനോ പോലിസ്സിലായിരുന്നുജോലി ദൂരത്തൊരു നാട്ടിലായിരുന്നുചാച്ചൻവരുന്നതും മിഠായിയുംകാത്ത്വീടിന്റെ മുറ്റത്തു നോക്കിനിന്നുഞാനുമെന്റെനുജനും നോക്കിനിന്നുചാച്ചനേ കൂട്ടുകാർ കൊണ്ടുവന്നുവെള്ളപുതപ്പിച്ചു കൊണ്ടുവന്നുഅമ്മ അലമുറയാൽ കരഞ്ഞുചേച്ചിമാർ പൊട്ടിക്കരഞ്ഞുനിന്നുഞാനുമെന്റെനുജനും സങ്കടപ്പെട്ടങ്ങുകണ്ണുനീർ മിഴികളാൽ നോക്കിനിന്നുആശ്വാസ വാക്കുകൾ പറയുവാൻ…