Month: August 2025

വിദൂരത യിലിരുന്ന് എന്നെയൊരാൾതീക്ഷ് ണമായി പ്രണയിക്കുന്നുണ്ട്…

രചന : ജിഷ കെ ✍ വിദൂരത യിലിരുന്ന് എന്നെയൊരാൾതീക്ഷ് ണമായി പ്രണയിക്കുന്നുണ്ട്…നിഴലുകളിൽ ഒളിച്ചു നിന്ന് അയാൾ എന്നെഅത്യഗാധമായി പ്രണയിക്കുന്നതിനാൽഎന്റെ നിദ്രയിൽ നിറയെ നീല കുറിഞ്ഞികൾ…നിത്യ സുഗന്ധികൾ…രജനീ ഗന്ധകൾ…പാതിരാ പ്പാലകൾ….ഞാൻ ഇനിയും വിളിക്കാത്തഒരു പേരിന് കാവൽ നിൽക്കുന്നഒരുവൾ…ഒഴിഞ്ഞ പൂക്കുടയിൽവസന്തത്തിന്റെ പാടുകൾതെരഞ്ഞ്പകലുകൾക്ക് സൂര്യകാന്തി…

ഒരു പ്രളയകാലത്ത്….

രചന : ഷാജ്‌ല ✍ കാലം എന്നും നിശ്ചലമായിരുന്നു.!!! മഴക്കാലം, വേനൽക്കാലം, മഞ്ഞുകാലം, ആവർത്തനങ്ങൾ മാത്രം ബാക്കി.!!!പണ്ഡിതനെന്നോ, പാമരനെന്നോ, ഉള്ളവനെന്നോ, ഇല്ലാത്തവനെന്നോ നോക്കാതെ സർവ്വതും നശിപ്പിച്ച പ്രളയം.!!!ദയ പകുത്ത് നൽകിയിട്ടില്ലാത്ത ഒരു തെരുവ് ഗുണ്ടയെപ്പോലെ അർത്തലച്ചു വന്നമഴ. ചിറ്റാരിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകിത്തുടങ്ങി.…

വിധവയുടെ രാവുകൾ—

രചന : സെറ എലിസബത്ത് ✍ ഇരുളിൽ തീർത്തവേദനയുടെ ശില്പങ്ങൾ;രാത്രി അതിന്റെ ഇരുൾപുതപ്പ്നീർത്തുമ്പോൾവീടിന്റെ മുഴുവൻ ശബ്ദങ്ങളുംഒന്നൊന്നായി മാഞ്ഞു പോകുന്നു—അവളുടെ ശ്വാസങ്ങൾ മാത്രംഭിത്തികളിൽ പ്രതിധ്വനിക്കുന്നുശയ്യയുടെ ഒരു വശംഎപ്പോഴും ശൂന്യം—പഴയ തലയണയിൽഓർമ്മകളുടെ ഭാരം മാത്രംനിശ്ശബ്ദതയ്ക്ക് പോലുംഅവളോട് എന്തോ പറയാനുണ്ട്;ചന്ദ്രപ്രകാശം ജനലിലൂടെ വീണുഅവളുടെ കണ്ണുനീരുമായി കലരുന്നുകാലത്തിന്റെ…

പൂക്കളങ്ങൾ (കൈകൊട്ടിക്കളിപ്പാട്ട് )

രചന : എംപി ശ്രീകുമാർ ✍ അത്തപ്പൂക്കളമിട്ടു നല്ലചെത്തിപ്പൂക്കളുമൊന്നിച്ച്അന്നേരത്തമ്മ പറഞ്ഞു” നമ്മൾക്കോണം വന്നല്ലൊ!”ചിത്തിരനാളിൽ പൂക്കളമിട്ടുമത്തപ്പൂക്കളുമൊന്നിച്ച്ചിത്തത്തിൽ നിന്നാരൊ തുള്ളിമുത്തംകവിളിൽ വച്ചല്ലൊചോതിപ്പൂക്കളമിട്ടു നല്ലചുവപ്പു പൂക്കൾ നിരത്തീട്ട്ചോദിച്ചാരൊ ഇന്നെന്തിത്രേംചോരത്തിളപ്പു വന്നെന്ന് !കാശിനു വാങ്ങിയ പൂവുകളാൽവിശാഖത്തിൽ കളമിട്ടുകാശിത്തുമ്പ കൊണ്ടതിനുളളിൽകാന്തി ചൊരിയും പൊട്ടിട്ടുഅനിഴത്തിൽ കളമിട്ടല്ലൊആമ്പൽപൂക്കളും ചേർത്തിട്ട്ആരതി പോലെ ശോഭ…

ഓണത്താർ

രചന : ശ്യാം കുമാർ എസ്✍ തുമ്പപ്പൂവേയുണരുക വേഗംതുമ്പം കളഞ്ഞെതിരേൽക്കുക നീയേതൊട്ടാവാടിച്ചെടിയുണ്ടു നിൽപ്പൂതൊട്ടാലിക്കിളികാട്ടുന്നിതെന്തേചെന്തീ പോലുടൽചന്തം കലർത്തിതെച്ചീയെന്തൊരു തെറ്റുരചെയ്‌വൂചേലിൽചെമ്മുകിലുമ്മ തന്നപ്പോൾചുണ്ടുചുവന്നൊരു നൽചമ്പരത്തീസന്ധ്യമയങ്ങുന്ന നേരമായല്ലോനന്ദിച്ചിരിക്കെൻ്റെ നന്ത്യാരു കുട്ടീമൂലയിലെന്തേയിരിപ്പു മുക്കുറ്റീമുറ്റം മെഴുകുവാൻ നേരമായല്ലോകൃഷ്ണകിരീടമണിഞ്ഞവളെത്തികാൽക്കൽ വെച്ചു വണങ്ങി മുത്തശ്ശിവാമനമൂർത്തിയ്ക്കുടയാട ചാർത്തീചാരേ നിന്നു തൊഴുന്ന കല്യാണിവാരിവിതറിയപോലരിപ്പൂവേകേൾക്കുന്നുകേളി കോളാമ്പികൾനീളേ തെല്ലുപരിഭവത്താലേ…

ഉണ്ടോ….. പറയൂ….

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ ഓണംകേറാ മൂലയിലുള്ളൊരുഓണം നിങ്ങള് കണ്ടിട്ടുണ്ടോകാണം വിറ്റുതുലച്ചിട്ടോണംകൊണ്ടാടുന്നതു കണ്ടിട്ടുണ്ടോ….ഓന്തുനിറത്തിനെ മാറ്റണപോലെവാക്കുകൾ മാറ്റണ കണ്ടിട്ടുണ്ടോകേക്കണ പാതിക്കാര്യം നാട്ടിൽ,ദൂഷണമാക്കണ കണ്ടിട്ടുണ്ടോപര,ദൂഷണമാക്കണ കണ്ടിട്ടുണ്ടോഅറിവില്ലാത്തൊരു കാര്യത്തിൽ ചിലർകലഹം കൂടണ കണ്ടിട്ടുണ്ടോഅഴകുകുറഞ്ഞ മുഖത്തിനു കൃത്രിമഅഴകുണ്ടാക്കണ കണ്ടിട്ടുണ്ടോ…..ചൊറിയാചേമ്പിൻ കറിയിൽ നിങ്ങൾനെയ്യുപകർന്ന് കഴിച്ചിട്ടുണ്ടോഉള്ളിലെ ദുഃഖം ഉള്ളിലൊതുക്കിപുഞ്ചിരിതൂകണ…

🌂 വിശാഖം, വിശ്വത്തിനോട്🌂

രചന : കൃഷ്ണമോഹൻ കെ പി ✍ വർണ്ണവിരാജിത ഭൂമീസുതന്മാർക്കുവൈഭവം കൈവരുത്തീടുവാനായ്വൈയാകരണന്മാരായി മാറ്റീടുവാൻവൈകാതെയെത്തീ വിശാഖം ഇന്ന്വൻപുള്ള മാനുഷർ കേൾക്കാതെ പോകുന്നവൈഖരീനാദത്തെക്കേൾപ്പിക്കുവാൻവച്ചടിവച്ചടി കേറ്റം കൊടുക്കുവാൻവൻ മനസ്സോടെ വിശാഖ മെത്തീ…വാദവും വാദ്യവും കൈകോർത്തു നില്ക്കുന്ന,വാഗ്ദത്ത ഭൂമിയാം കേരളത്തിൻവാദ്യപ്പൊലിമയിൽ, വാദവിവാദങ്ങൾവായ്പോടെ മാറ്റാൻ വിശാഖമൂന്നീവാരണം, മാബലി, അത്തച്ചമയവുംവാരിജനേത്രൻ…

വിഷാദം

രചന : പി. സുനിൽ കുമാർ✍ വിഷാദത്തിന്റെ കമ്പിളി മേഘംചുറ്റിലും പൊതിയുന്നു..മൗനം മഞ്ഞു പോലെഉറഞ്ഞിരിക്കുന്നു..ഇടനെഞ്ചിൽ ഒരു വലിയഭാരം പതിഞ്ഞിരിക്കുന്നുകരയുവാൻ കഴിയാതെകണ്ണുകൾ മിഴിച്ചിരിക്കുന്നുപൂക്കളുടെ നിറവും മണവുംമാഞ്ഞു പോയിരിക്കുന്നു.ദിനങ്ങളെല്ലാം ഒരു പോലെയാകുന്നു..മടുപ്പിന്റെ ചുഴികളിൽപ്രതീക്ഷകൾ പൊലിയുന്നു..ഒരു ചൊടിയിൽ മൗനത്തിന്റെ ആഴവുംമറു ചൊടിയിൽ ശൂന്യതയുടെകനവുംജീവിതം മരണത്തിന്റെനൂൽപ്പാലം കടക്കുന്നു..വിഷാദം…

ഓസ്കാറിന്റെ ചിരിക്കുന്ന എതിരാളി.ഏറ്റവും മോശപ്പെട്ട സിനിമക്കും അവാർഡുണ്ട്. 😄

വലിയശാല രാജു✍ സിനിമാലോകത്തെ ഏറ്റവും വലിയ അംഗീകാരമായി ഓസ്കാർ അവാർഡിനെ നാം കണക്കാക്കുന്നു. മികച്ച നടൻ, നടി, സംവിധായകൻ, സിനിമ എന്നിങ്ങനെ മികവിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഒരു ചോദ്യം ബാക്കിയാകും. ഏറ്റവും മോശം പ്രകടനങ്ങൾക്കോ സിനിമകൾക്കോ ഒരു അവാർഡ്…

പിൻ ബെഞ്ചുകാർ.

രചന : അഹ്‌മദ് മുഈനുദ്ദീൻ✍ പഠിപ്പിസ്റ്റുകൾക്ക്പിൻബെഞ്ചുകാരെ പുച്ഛമാണ്.അദ്ധ്യാപകരുടെ ലാളനയിലുംപരിഗണയിലുംഅവർ ചീർത്തു.ഉത്തരമില്ലാത്തവരുടെ കൂടെവൈകിവന്ന് വരാന്തയിൽനിൽക്കുന്നവരുടെ കൂടെഞാനെന്നുമുണ്ട്.യുവജനോത്സവമാകട്ടെ,പഠിപ്പിസ്റ്റുകൾക്കുള്ളത്നാടകത്തിലും ഒപ്പനയിലുംകരുതിവെച്ചിട്ടുണ്ട്.,കുരുത്തംകെട്ടവർ ഞങ്ങൾദേശഭക്തി ഗാനം സംഘം ചേർന്ന് പാടും.പഠിപ്പിസ്റ്റുകളെ കവിതയെഴുതാൻനിർബന്ധിക്കുന്ന ടീച്ചന്മാരെ കാണാംഅവർ കണ്ണട തുടച്ച്ചിരിച്ചൊഴിയുംഏഴിലൊരാളാവാൻകൊതിച്ചു നിൽക്കുന്നവരെറിഹേഴ്സൽ കാണാൻവരെ കൂട്ടില്ല.ചെടികൾക്ക് നനക്കാൻപട്ടി കിണറ്റിൽ വീണാൽപൊട്ടിയ ഓട് മാറ്റാൻകുമ്മായത്തിൽ…