Category: പ്രവാസി

ഒരധിനിവേശത്തിന്റെ രഹസ്യകഥ

രചന : രശ്മി നീലാംബരി.✍️ ഒരു പ്രതികാരകഥഎഴുതിക്കൊണ്ടിരിക്കെആ കുളപ്പടവിലേക്ക്‌അവൾ വീണ്ടും ചെന്നു.ഓർമ്മകൾ നഷ്ടപ്പെട്ടമസ്‌തിഷ്കം പോലെ കുളം.അതിന്റെഉഷ്ണ സഞ്ചാരങ്ങളിൽ പോലുംഅവളോ, ആമ്പൽപ്പൂക്കളോവിരുന്നുവന്നിരുന്നില്ല.ഒരിക്കലും പിടിച്ചടക്കാൻകഴിയാതെ നിരന്തരം വളർന്നുകൊണ്ടേയിരുന്നമഹാ സാമ്രാജ്യമായിരുന്നുഅവൾക്കു കുളം.അതിപ്പോളൊരു നീർക്കുമിളയ്ക്കുള്ളിലേക്ക്ചുരുണ്ടുകൂടിയിരിക്കുന്നു.നഷ്ടപ്പെട്ട ആമ്പൽക്കാടുകൾവിരുന്നുവരുന്നതിനെപ്പറ്റിഒരിക്കലെങ്കിലുംസ്വപ്നം കണ്ടിരിക്കാമത്.പരിചയിക്കുന്തോറു-മപരിചിതമാവുന്നകുളവാഴപ്പടർപ്പുകളിൽഅവളുടെ ഓർമ്മകളുടക്കി നിന്നു.അപ്പോൾവാസന സോപ്പിന്റെഅവസാന മഴവിൽക്കുമിളയുംപൊട്ടിപ്പോയആ കടവിലിരുന്ന്ഭൂതകാലത്തിന്റെവിഴുപ്പുഭാണ്ഡമിറക്കുകയായിരുന്നവൾ.ചുവന്ന ആമ്പലുകൾക്ക്വേണ്ടിയുള്ളമത്സരങ്ങളിൽനീന്തലിനെപ്പറ്റി ചിന്തിച്ചു…

പട്ടി പുല്ലു തിന്നത്തുമില്ല തീറ്റിക്കത്തുമില്ല എന്ന് പറയാറുണ്ടല്ലോ.

രചന : ജെറി പൂവക്കാല✍ പട്ടി പുല്ലു തിന്നത്തുമില്ല തീറ്റിക്കത്തുമില്ല എന്ന് പറയാറുണ്ടല്ലോ. നമ്മടെ നാട്ടിലെ ചില മനുഷ്യന്മാർ അങ്ങനെയാണ്. അവർ ഒരു മനുഷ്യന് ഗുണം ചെയ്യത്തുമില്ല , ഗുണം ചെയ്യുന്നവരെ കൊണ്ട് ചെയ്യിപ്പിക്കത്തുമില്ല. അതായത് സമൂഹത്തിന് ഗുണം ചെയ്യുന്നവനോടു അസൂയ.…

വിഷു

രചന : തോമസ് കാവാലം✍️ വസന്തം വന്നെന്ന ദൂതുമായിവർണ്ണങ്ങൾ വാരി വിതറി ഭൂമികർണ്ണികാരത്തിന്റെ ചേലുമായികാലം വന്നെത്തുന്നു മണ്ണിലെങ്ങും. മേടപ്പെണ്ണെത്തിയുടുത്തൊരുങ്ങിനാടകെ കണിയായ് കർണ്ണികാരംവിഷുക്കൈ നീട്ടത്തിനായി മക്കൾഉഷസ്സിലെത്തി പടി തുറന്നു. കണ്ണന്റെയോടക്കുഴലു പോലെതിണ്ണമങ്ങൂതുന്നു പുള്ളിക്കുയിൽതാരുകൾതോറുമാവൃന്ദ വാദ്യംതാളത്തിൽ പാടുന്നു തത്തമ്മയും. മഞ്ഞയുടുപ്പിട്ട മഞ്ഞക്കിളിമഞ്ഞു മാഞ്ഞീടുവാൻ കാത്തുനിന്നുംകുഞ്ഞു…

താളം

രചന : കെ.ആർ.സുരേന്ദ്രൻ✍️ സാർത്രോ,സീമോൻ ദ് ബുവ്വയോ,ഔസേപ്പിൻ്റെയും,ജാനുവിൻ്റെയുംജീവിതപാഠാവലിയിൽവന്നിട്ടൊന്നുമല്ലാ,ഇരുവരുംഒരു കൂരക്ക് കീഴിൽഅന്തിയുറങ്ങാൻതീരുമാനിച്ചത്.സാർത്രിനേയോ,സീമോൻ ദ് ബുവ്വയേയോഅവരറിഞ്ഞിട്ടില്ല.കേട്ടിട്ടില്ല.കല്യാണംഒരു ബൂർഷ്വാപരിപാടിയെന്ന്മുപ്പത് വെള്ളിക്കാശിന്സാർത്രും,സീമോൻ ദ് ബുവ്വയുംകല്യാണത്തെഒറ്റിക്കൊടുത്തത് പോലെഔസേപ്പും,ജാനുവുംഒറ്റിക്കൊടുത്തിട്ടുമില്ല.സാർത്രും,സീമോൻ ദ് ബുവ്വയുംദേവാലയങ്ങളേയും,രജിസ്‌ട്രാറാപ്പീസിനേയുംതള്ളിപ്പറഞ്ഞത് പോലെഔസേപ്പും, ജാനുവുംതള്ളിപ്പറയാൻപോയിട്ടുമില്ല.അതവർക്ക്വിഷയമായതുമില്ല.സാർത്രും,സീമോൻ ദ് ബുവ്വയുംഎഴുതിയത് പോലെസാഹിത്യമോ,തത്വചിന്തയോഔസേപ്പും,ജാനുവുംഎഴുതിയിട്ടുമില്ല.സാർത്രും,സീമോൻ ദ് ബുവ്വയുംപ്രശസ്തരായത് പോലെഔസേപ്പും,ജാനുവുംപ്രശസ്തരുമായില്ല.അതിൽവിശ്വസിച്ചുമില്ല.പലകാലത്തായിനഗരത്തിലെത്തി,ഒരേ ആപ്പീസിൽജോലി നോക്കിപരിചയപ്പെട്ടെങ്കിലുംപ്രണയിച്ചിട്ടുമില്ല.എങ്കിലുംഔസേപ്പും,ജാനുവുംഒരു നാൾ തീരുമാനിച്ചുഒരുമിച്ചങ്ങ് ജീവിക്കാൻ.തോന്നുമ്പോൾ…

പിറവി***

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ സ്വരമായ്….സ്വരസ്വതി തൻ ,മടിയിൽ….തന്ത്രികൾ കെട്ടി,വീണയാം …..കണ്ഠമിതിൽ ഞാൻ.അമ്മയായ് …അക്ഷരകുടുംബിനി ,മായാമധുവാണിയായ്,മമ കുസുമവാസിനി .വൃഞ്ജനമധുപങ്ങളും ,താളത്തിൽ….ഇഴയായ്, തുന്നിയും,മനസ്സാം ….ചിത്തിരപാടി ,ആരോഹണംഅവരോഹണം ….ചേലൊത്ത പദചോലകളായ്,സാഗരമതിൽ മുങ്ങി .നിന്നിൽ മയങ്ങുന്നു,നിന്നിലുണരുന്നു,ചിറകാർന്നചിന്തുകളായ്,ചിറകടിച്ചുയരുന്നു ,ചിന്താമണിമേടയിൽ ,ചാരുമന്ദസ്മിതമാർന്ന്,ചന്ദ്രികപുൽകും കാവൃമായ്.മടിതട്ടിൽ കൊഞ്ചലാർന്ന്,മമ സൗരഭൃസൗഭാഗൃമായ്,മമഭാഷിണി…

നാട്ടുകാർ മുഴുവൻ എടുത്തു കൊണ്ട് പോയി

രചന : അമ്മു സന്തോഷ്✍️ കിടക്കവിരി മാറ്റി വിരിക്കാൻ കുനിയുമ്പോഴാണ് മിന്നൽ പോലെ ഒരു വേദന നടുവിന് വന്നത്. ഒരു നിലവിളിയോട കട്ടിലിലിരുന്നു പോയി അവൾ. മോൻ വന്നപ്പോഴും ഭർത്താവ് വന്നപ്പോഴും അവൾ കിടക്കുകയായിരുന്നു.“കുറച്ചു തൈലം പുരട്ടി ചൂട് പിടിച്ചാൽ ഇപ്പോൾ…

വാലാട്ടി പട്ടി

രചന : ദിവാകരൻ പികെ ✍ കാൽനഖചിത്രംനാണത്താൽവരച്ച്മൊഴിഞ്ഞവാക്കുകൾ,”സുഖദുഖങ്ങളിലെന്നുംകൂടെയുണ്ടാവുമെന്നുറപ്പ്”ആദ്യമായിനെഞ്ചോടുചേർത്തതേൻമൊഴികളിപ്പോഴുംകാതിൽമുഴങ്ങുന്നു.ഇന്നെൻ നെഞ്ചിൽ ചവിട്ടി കുത്തുവാക്കാൽആക്രോശിക്കെ,രൗദ്രഭാവംപൂണ്ട ഭദ്രകാളിക്ക്മുമ്പിലെന്ന പോൽകൈകൂ പ്പികരുണയ്ക്കായിയാചിക്കെതീപാറും നോട്ടത്തിലുരുകുന്നുഞാൻ.ചെന്താമരപോലെന്നുംവിടരുംവദനമിന്ന്കടന്നൽകുത്തേറ്റപോൽവീർപ്പിച്ച് പൂമുഖവാതിൽക്കൽശാപവാക്കുകൾ വിതറിനിൽക്കെവറചട്ടിയിലെൻ മനംഎരിപൊരികൊള്ളുന്നു.ഉള്ളിലെ തീയണ ക്കാൻമോന്തിയ കള്ളിൻബലത്തിലൊന്ന് നിവർന്നുനിൽക്കാമെന്നവ്യാമോഹംവ്യർത്ഥം,വാലാട്ടിപട്ടിയായിനിൽക്കെ തീക്കനൽ വീണ്ടും പുകയുന്നു.എണ്ണി പറയാൻ ഗുണമൊട്ടു മില്ലാത്തവന്റെതണൽ ചുട്ടുപൊള്ളിക്കുന്നെന്നദീനരോദനംകേൾക്കെ ചുട്ടു പൊള്ളും വേനലിൽ…

പാപി

രചന : ബിജുകുമാർ മിതൃമ്മല ✍ ഒരുവൻപിൻതിരിഞ്ഞോടുകയാണ്അർത്ഥിച്ചിട്ടും അപേക്ഷിച്ചിട്ടുംകിട്ടാത്ത ദയയിൽ നിന്നുംഅവനെ ജനം ഓടിച്ചിട്ട് കല്ലെറിയുകയാണ്പാപം ഒന്നും ചെയ്യാത്തവർഎവിടയോ വീണ്ടുംക്രിസ്തു പുനർജനിക്കുന്നുചിരിച്ച മുഖവുമായിസഹനത്തിനുംഅതിരുണ്ടെന്നൊരു അറിവിന്റെ വടിയുമായിമൗനം ഭഞ്ജിച്ചൊരുവൻവായതുറക്കാൻ തുടങ്ങുമ്പോൾകേൾവിക്കാരില്ലാതെഅനാഥനാവുന്നുതെറ്റു ചെയ്യാത്തവർകല്ലെറിയട്ടെയെന്ന്ക്രിസ്തു ഉറക്കെ അലറുന്നുഒരു നിമിഷം പോലുംശ്രവിക്കാതെ വീണ്ടുംപാപത്തിന്റെ ഫലം മരണമാണെന്ന് വിധിക്കുന്നുപിറ്റേന്ന്…

അരനൂറ്റാണ്ട് പാരമ്പര്യമുള്ള ന്യൂയോർക്ക് കേരളാ സമാജം മുൻ പ്രസിഡന്റുമാരുടെ പ്രസിഡന്റ്‌സ്‌ ഫോറം രൂപീകരിക്കുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അഞ്ചു പതിറ്റാണ്ടിലധികം പ്രവർത്തി പരിചയമുള്ള കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന സംഘടനയ്ക്ക് ജന്മം നൽകി കൈപിടിച്ച് നടത്തി അൻപത്തിരണ്ട് വയസ്സുവരെ വളർത്തിയ പ്രസിഡന്റുമാരുടെ അപൂർവ്വ സംഗമം വേറിട്ടൊരനുഭവമായി. 1972-ലെ സ്ഥാപക പ്രസിഡന്റായ പ്രൊഫ. ഡോ.…

ക്യാന്‍സര്‍ ബാധിച്ച 42 കാരിക്ക് ഡോക്ടര്‍ കൊടുത്തത് മൂന്ന് വര്‍ഷത്തെ ആയുസ്;

എഡിറ്റോറിയൽ ✍️ ക്യാന്‍സര്‍ ബാധിച്ച 42 കാരിക്ക് ഡോക്ടര്‍ കൊടുത്തത് മൂന്ന് വര്‍ഷത്തെ ആയുസ്; ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇരുന്നൂറിലധികം പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട് മരണത്തിലേക്ക് ആനന്ദത്തോടെ നടന്നകന്ന് യുവതി.സ്ട്രീമിംഗ് സര്‍വീസുകളില്‍ വൈകിയാണ് എത്തിയതെങ്കിലും എഫ് എക്സിന്റെ ‘ഡയിംഗ് ഫോര്‍ സെക്സ് ‘…