വ്യർത്ഥയുദ്ധാനന്തരം.
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ സ്നേഹവിശ്വാസങ്ങളുരുക്കിയൊട്ടിച്ചസ്വപ്നങ്ങളുടെ അരക്കില്ലത്തിന്ചതിയുടെ ദൂതുമായെത്തിവർതീ കൊളുത്തിയതിനുശേഷമാണ്യുദ്ധങ്ങളുടെ പടഹധ്വനിമുഴങ്ങിയതുംന്യായാന്യായങ്ങളുടെ അക്ഷൗണികൾപടയൊരുക്കി പോർമുഖം തുറന്നതുംസർവ്വ സൈന്യാധിപരായിസ്വയം അവരോധിച്ചവർപരസ്പരം വാക്കുകൾകൊണ്ട്പോരടിച്ചുതുടങ്ങിയതും . ആവനാഴിയിലെഅവസാന ആയുധവുമെടുത്ത്സ്വയം കുരുതിയിലേക്ക്ചുവടുവെക്കുന്നവർക്കിടയിൽഉപദേശങ്ങളുടെഉപായവുമായെത്തിയജന്മസുകൃതത്തിന്റെസ്നേഹരൂപങ്ങൾപഴിചാരലുകളുടെശരശയ്യയിൽകഴുത്തൊടിഞ്ഞുമരിച്ചുവീഴുന്നു . യുദ്ധനിയമങ്ങൾജലരേഖയാകുമ്പോൾഅന്യോന്യം മറന്നുപോകുന്നു ,ആരോപണങ്ങളുടെനാരായണാസ്ത്രങ്ങൾസ്നേഹമുരുകിയൊട്ടിയഇരുഹൃദയങ്ങളെചുട്ടെരിച്ചുകടന്നുപോകുന്നു .,വാവിട്ടവാക്കിന്റെഗദാപ്രഹരങ്ങൾഇഷ്ടം മുത്തിച്ചുവപ്പിച്ചമൂർദ്ധാവുകളെചിതറിത്തെറിപ്പിക്കുന്നു . കലഹങ്ങളുടെ പെരുക്കത്തിൽഎപ്പോഴോ പൊട്ടിവീഴുന്നസ്നേഹമഴപ്പെയ്ത്തിൽനിഷ്പ്രഭമാകാറുണ്ട്സങ്കടംനനഞ്ഞ…
