നാൾവഴികൾ
രചന : കെ.ആർ.സുരേന്ദ്രൻ✍ അന്ന്,പടിഞ്ഞാറേക്കരയിലായിരുന്നു പുഴ.പുഴക്ക് പച്ച നിറമായിരുന്നു.പുഴ എന്നും നിറഞ്ഞൊഴുകി.വശങ്ങളിൽ കണ്ടൽക്കാടുകളെആഭരണമാക്കി പുഴ മദിച്ചൊഴുകി.പുഴക്കിപ്പുറം ഉയർത്തിക്കെട്ടിയകാട്ടുകന്മതിലിനോടൊട്ടി നിരനിരയായിതെങ്ങുകൾ ചാഞ്ഞ് വളർന്ന്പുഴയിൽ തങ്ങളെക്കണ്ട് രസിച്ചു. മദിച്ചു.പിന്നിൽ അടക്കാമരങ്ങൾക്കും,ചോലവൃക്ഷങ്ങൾക്കും പിന്നിൽഓടിട്ട വെള്ളച്ചുമരുകളോടുകൂടിതറവാടുകൾ ഒളിച്ച് നിന്നു.പുഴക്ക് മരപ്പാലം സേതുബന്ധനം തീർത്തു.പുഴക്കപ്പുറം നെൽപ്പാടങ്ങൾഅനന്തതയുടെ മഹാസമുദ്രമായി.പച്ചപ്പിന്റെ അഹങ്കാരത്തോടെ…
