“പ്രകൃതി – ഒരുണർത്ത് പാട്ട്”
രചന : നിസാർ റഹീം ✍ പറക്കുംപൂക്കിളി പാടുംപൈങ്കിളി,ഉണർത്തുമീയുലകിൽ ജീവസംഗീതം.പൂക്കുംപുഷ്പങ്ങൾ ഉലയുംചില്ലകൾ,കാട്ടുമീയുലകിൽ ജീവന്റെതാളം.നടനങ്ങൾ നാട്യങ്ങൾ നാദബ്രഹ്മo,വെഞ്ചാമരം വീശും വിപഞ്ചികകൾ.താരാട്ടും മഴയിൽ ലാസ്യഭാവം,കളിയൂഞ്ഞാൽ കാറ്റിൽ കാവ്യഭംഗി.കാറ്റുണ്ട് മഴയുണ്ട് കുന്നുണ്ട് മലയുണ്ട്,ദിവ്യജ്യോതിസ്സുകൾ സഞ്ചാരപദങ്ങളിൽ.ജീവനേകും മണ്ണിന് ഞാറ്റുവേലകൾ,കവിതാമയമീ പൂഴിതൻ മനുജീവിതം.ജന്മാന്തരങ്ങളിവിടെ വന്നൊഴിഞ്ഞു.ജനപഥങ്ങൾ കൊഴിഞ്ഞുംപോയി.പോയപുണ്യങ്ങൾ വരച്ചിട്ടുനന്മകൾ.നന്മതൻപാഠങ്ങൾ ഭൂഗോളചിന്തകൾ.മൃദുതരഗാനം…
