ജലത്തെ അളക്കുംപോലെ
രചന : സ്മിത സി✍ വേദനയിൽ വിങ്ങുമ്പോൾതിരമാലകളെ പറത്തിവിട്ട്കണ്ണീരിനെ മായ്ക്കുന്ന വിദ്യചിലർക്കറിയാം,കടലിനെന്ന പോലെ.കുളത്തിലെ ജലം പോലെകെട്ടിക്കിടക്കുന്ന ചിലരുണ്ട്സ്നേഹത്താൽ ദുർബലരായിഒഴുകാതെ ഒപ്പമിരിക്കുന്നവർവെറുപ്പിൽ നിന്നോടിയോടികൊടുമുടിയേറി നിന്ന്മഴപ്പാച്ചിലിൽ ചാടി മരിക്കാൻപുറപ്പെടുന്ന ചിലരുണ്ട്സ്നേഹത്തിൻ്റെ മഞ്ഞുമഴഅവരുടേതുകൂടിയാണെന്നറിഞ്ഞ്പറയാതിരുന്ന നോവിനെനനഞ്ഞു നിൽക്കുന്നവരുണ്ട്ചാറ്റൽ മഴപോൽ തലോടിയിട്ട്പുൽത്തുമ്പിൽ ഓർമ്മകളെവിതറിയിട്ടു പോന്നവരുണ്ട്ചിരിക്കുന്ന വെയിലിന് മീതെചന്നം പിന്നം…