ഉഷ്ണക്കാറ്റ്
രചന : കെ.ആർ.സുരേന്ദ്രൻ ✍️ നിരാലംബന്റെ ചിരിഅവനോട് തന്നെയാണ്.അവന്റെ ചിരിനിസ്സഹായന്റെ ചിരിയാണ്.ആ ചിരിയിൽകണ്ണീരിന്റെ നനവുണ്ടാകും.നിരാലംബൻ്റെ കണ്ണുകൾകരകവിഞ്ഞൊഴുകാത്തജലാശയങ്ങളാണ്.എത്ര നിറഞ്ഞാലുംകരകവിയാത്തരണ്ട് ജലാശയങ്ങൾ.അതാരുമറിയാതെപോകും.ആർക്കുമത് തിരിച്ചറിയാനാവില്ല.നിരാലംബനും ഒരിക്കൽഹൃദയം നിറഞ്ഞ്ചിരിച്ചിട്ടുണ്ടാകും.കണ്ണീരിന്റെ നനവില്ലാത്തചിരി.അന്നവൻനിരാലംബനായിരുന്നിരിക്കില്ല.അന്നൊക്കെഅവന്റെ കണ്ണുകൾഒരു മലവെള്ളപ്പാച്ചിൽതന്നെ നടത്തിയിട്ടുണ്ടാവും.കാരണംസാന്ത്വനത്തിന്റെകുളിർ പകരാൻസ്നേഹത്തിന്റെ മുഖങ്ങൾ അവനോടൊപ്പമുണ്ടാകും.ആലംബമറ്റുപോകുന്നതോടെ,ജീവിതംതരിശുനിലമാകുന്നതോടെ,നിരാലംബന്റെകണ്ണീരുറവുകൾവറ്റാൻ തുടങ്ങിയിരിക്കണം.ഒരിക്കൽഅവന്റെ കണ്ണുകളുംമരുഭൂമിയായി മാറിയേക്കാം.അന്നവന്റെ കണ്ണുകളിൽകണ്ണീർ നനവുകൾപോലുമുണ്ടായേക്കില്ല.വരണ്ടുണങ്ങിയകൺതടങ്ങൾമാത്രമവശേഷിയ്ക്കും.ഉഷ്ണക്കാറ്റിൽ ഉലയുന്നഒരു…