പുറം മോടി
ഒരു ‘മുഖംമൂടി’യാണ്.
രചന : പള്ളിയിൽ മണികണ്ഠൻ ✍️ മൃദുത്വം പോൽ കവിയ്ക്കുള്ളിൽഉറപ്പും കാണാംഇടയ്ക്കൊക്കെ അവ മാറി-മറിഞ്ഞും കാണാം.വ്യഥ കണ്ടാൽ വിതുമ്പുന്നമനസ്സും കാണാംപകച്ചൂടിൽ പുകയുന്നമലയും കാണാം.കവിയ്ക്കുള്ളിൽ കടൽപോലെകനിവും കാണാംഅടങ്ങാത്ത തിരപോലെകാമവും കാണാംചിരിച്ചന്തം വിടർത്തുന്നമൊഴിയും കാണാംതുളുമ്പാതെ ഒളിപ്പിച്ചബാഷ്പവും കാണാം……….നിറയുന്ന,കവിയുന്നപല ഭാവങ്ങൾകവിയ്ക്കുള്ളിൽ പുഴപോലെകുതിക്കുന്നുണ്ടാം..അകത്തുള്ള വികാരങ്ങൾപുറത്തുകാട്ടാൻകവിയ്ക്കെന്തും വരികളായികുറിച്ചുവയ്ക്കാം..……. ………
