രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ* ആകാശത്തിന്റെനീലവിരിപ്പുമാറ്റിജാലകവിടവിലൂടെഎത്തിനോക്കുന്നുണ്ട്ഒപ്പമുണ്ടായിരുന്നസ്നേഹജന്മങ്ങളെസങ്കടത്തിരകളലറുന്നദിക്കറിയാക്കടലിൽതീരമെത്താനൊരു –തുഴപോലുമേകാതെഓടിരക്ഷപ്പെട്ടോരു-ഒറ്റനക്ഷത്രം….സ്നേഹകുചത്തിൽ –നിന്നൂറിയെത്തുന്നജീവരേണുക്കൾനിറഞ്ഞ-വാത്സല്യകീലാലംഉറുഞ്ചിക്കുടിച്ചു –പുഞ്ചിരിക്കുന്നുണ്ട്നാളെയെന്തെന്നറിയാത്തൊരുപിഞ്ചുപൈതൽ …അസ്ഥികൾപൊടിയുന്നനൊമ്പരച്ചൂളയിൽസർവ്വകോശങ്ങളുംപൊള്ളിപ്പിടഞ്ഞിട്ട്നോവിന്റെ ചൂടിൽവെന്തിരിക്കുമ്പോഴുംവലം കൈയ്യിൽ തലതാങ്ങിഇടംകൈയാൽ –കാൽതുടയിൽ താളമിട്ട്ജീവന്റെ തുണ്ടിനെ –മിടിക്കുന്നനെഞ്ചോടു –ചേർത്തുവെക്കുന്നുണ്ട്തണലുപോയ്തനിച്ചായോരമ്മ …….മൂർദ്ധാവിൽ ചേർത്തുവെച്ചഅനുഗ്രഹപ്പെരുമഴയിറ്റുന്നപ്രാർത്ഥനയുടെ വിരൽത്തുമ്പിനെഅഹങ്കാരം മൂർച്ഛിച്ചുമുറിച്ചുമാറ്റിയോടിയ ശാപജന്മത്തെ,വാശി വഴികാട്ടിയായഅന്ധകാരം പൂത്തിറങ്ങിയഗ്രഹണനേരങ്ങളിൽതള്ളവാക്കിന്റെ നൽവെളിച്ചത്തെനശിച്ച നാവുകൊണ്ടു കുത്തിക്കെടുത്തിവഴിതെറ്റിയലഞ്ഞ പാപഗ്രഹത്തെ ,ചൊല്ലുവിളിയില്ലാതെ…