ഇഷ്‌ടം
രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍ ഓർമ്മയുടെ ജാലകം കൊട്ടിത്തുറക്കുന്നമൗനങ്ങളേ നിന്നെയെന്നുമിഷ്‌ടംകയ്പ്പും മധുരവും കണ്ണുനീരും തരുംഓർമ്മകളേ നിന്നെയിഷ്‌ടമിഷ്‌ടം. പാതിമയക്കത്തിൽ വന്നുചേരുന്നൊരുസ്വപ്നങ്ങളേ നിന്നെയെന്തൊരിഷ്‌ടംപാതിയിൽ നിദ്രയും തട്ടിത്തെറിപ്പിച്ചുപായുന്ന നിന്നോടും തെല്ലില്ലനിഷ്‌ടം. ആകാശമേൽപ്പുര തന്നിൽ തിളങ്ങുന്നതാരകമൊട്ടിനെഏറെയിഷ്‌ടംനിറമിഴികളാലെന്നെ വാരിപ്പുണരുന്നപെരുമഴക്കാലമെന്തിഷ്ടമെന്നോ മാരിവന്നെത്തുമ്പോള്‍ കോള്‍മയിര്‍ക്കൊള്ളുമാ-ഭൂമിതന്‍ തൂമണമെന്നുമിഷ്ടം.മണ്ണിനെപ്പൊന്നാക്കി വേര്‍പ്പിൽത്തളര്‍ന്നെത്തു-മച്ഛന്റെ ഗന്ധമാണതിലുമിഷ്ടം .…
