Month: December 2020

സുന്ദരിമാമ്പഴം …. Sathi Sudhakaran

കശുമാൻചുവട്ടിലെ തണലത്തിരുന്നു ഞാൻകഥകൾപറഞ്ഞുരസിച്ച കാലംകുലകളായുള്ളൊരു പൂക്കളുംകായ്കളുംകാണുവാൻശലഭങ്ങൾ ഓടി വന്നു.ആരുടെകൈ കൊണ്ടു സൃഷ്ടിച്ച പോലെയാ,കശുമാങ്ങതലപൊക്കിനിന്നിരുന്നു.പലവർണ്ണമായുള്ളകശുമാമ്പഴങ്ങളുംകാണുവാൻകൗതുകംഏറെതോന്നും.മഞ്ഞക്കളറുള്ളസുന്ദരി മാമ്പഴംആരുകണ്ടാലുംകൊതിച്ചുപോകും.ചോരക്കളറുള്ള സുന്ദരിപ്പെണ്ണവൾകൂട്ടരെമാടിവിളിച്ചു നിന്നു.പൊക്കമില്ലാതുള്ള കശുമാവിൻചില്ലയിൽഊഞ്ഞാലുകെട്ടീട്ടാടി നമ്മൾആടിത്തിമിർത്തുകളിച്ചുള്ളനേരത്ത്!കയർപൊട്ടി താഴേക്കു വീണു പോയി.ഓടിവന്നെന്നെഎടുത്തെൻ്റെഅപ്പുപ്പൻഎന്നിളംമേനിതലോടി മെല്ലെ !ഓരോ മരത്തിൻ്റെ ചില്ലയിൽഞങ്ങളുംഓടി നടന്നു കളിച്ച കാലംഞങ്ങളെ നോക്കി ചിരിച്ചുചാഞ്ചാടുന്നസുന്ദരിയായൊരു മാമ്പഴത്തെകുസൃതികളായുള്ള കുട്ടികൾവന്നിട്ട്മാവിൻ്റെ ചുറ്റും…

ട്വന്റി ട്വന്റി ക്ക്‌ ഭരിക്കാൻ ഇപ്പോൾ നാല് ഗ്രാമ പഞ്ചായത്തുകളുണ്ട് …. Rejith Leela Reveendran

വർഷം 2010, എറണാകുളം ജില്ലാ പ്ലാനിങ് ഓഫീസിൽ ജനകീയാസൂത്രണത്തിന്റെ ഫയലുകൾ കൈകാര്യം ചെയ്യുന്ന റിസർച്ച് ഓഫീസറായി ജോലി നോക്കുന്ന കാലം. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിന്റെ എല്ലാമെല്ലാമായി എറണാകുളം കളക്ടറേറ്റിൽ നിറഞ്ഞു നിന്നിരുന്നത് ഏലിയാസ് കാരിപ്ര എന്ന കോൺഗ്രെസ്സുകാരനായ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായിരുന്നു.…

സാക്ഷരത. …. ബിനു ആർ.

പ്രപഞ്ചത്തിൻ അടിവേരുതേടിയിറങ്ങവേകണ്ടതവിടെയൊരു അക്ഷത്തിൽ അക്ഷരങ്ങളുടെ ഞാത്തലുകൾ,പരിണാമത്തിന്റെ കാണാമറയാത്തൊരു സ്വപ്നം പോലെ…. !സാക്ഷരങ്ങളുടെ ലോകത്തിൽ പാറിപ്പറന്നു നടക്കവേ,മുതുമുത്തശ്ശിമാരുടെ ജല്പനങ്ങളിൽപ്പോലുംകാലഹരണപ്പെട്ട സ്വപ്നങ്ങളുടെ നിഴൽക്കൂറ്റങ്ങളായിരുന്നു,കാണാത്തകാറ്റിന്റെ നീലിമപോലെ…. !സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്തപ്പെട്ടപ്പോഴൊക്കെയുംനിറഞ്ഞനിലാവിൽ പാറിക്കളിക്കുന്ന കുഞ്ഞുപൂമ്പാറ്റകളെകണ്ടിട്ടേയില്ല ലോകം,കരിഞ്ഞയൗവ്വനങ്ങളിലെകാതരമിഴികളിൽ അക്ഷരമെന്ന സ്വപ്നം പോലുംഘനീഭവിച്ചിരുന്നതാരുമേ കണ്ടിരുന്നതുമില്ല…. !അകമേ സാക്ഷരമെന്നുപറയുമ്പോഴുംതിരിച്ചറിയപ്പെടാകാലത്തിൽ,അറിവിൻ സപ്തമഞ്ചലുകളിൽ കയറാത്തവർ,നനവില്ലാമണ്ണിലെ വിരകളെപ്പോലെയായിരുന്നു… !…

നന്ദികെട്ടവരോട് ……. വീരാൻകുട്ടി

അവയവങ്ങൾ അഭിമാനികളാണ്,നന്ദിയുള്ളവരും.എല്ലാവരാലുംഉപേക്ഷിക്കപ്പെട്ടയാളെഅവ പരിചരിക്കുന്നതുകാണുമ്പോൾഅങ്ങനെ തോന്നുന്നു.തലയ്ക്കുനേരെ വരുന്നഓരോ അടിയും താങ്ങാൻകൈകൾ പേടികൂടാതെമുന്നോട്ട് വരുന്നു.മുട്ടൻ തെറി വിളിച്ചശേഷംപേടിയില്ലാതുറങ്ങുന്ന നാവിനെകോട്ടയായി നിന്ന് കാക്കാൻപല്ലുകൾക്കറിയാം.സൂര്യന്‍റെ അമ്പുകൾക്കു നേരെവലിഞ്ഞടയുന്നതില്‍നിന്ന്കൺപോളകളെആർക്ക് തടയാനാകും?മുറിവിലൂതുന്നതിന്‍റെ തളർച്ചയെചുണ്ടുകൾപുഞ്ചിരി കൊണ്ട് മറയ്ക്കുന്നു.വഴുക്കുന്ന വലതുകാലിന്ഇടതുകാൽ താങ്ങാവുന്നകാലത്തോളം,പുറത്തെ ചൊറിപ്പാടിലേക്ക്നീണ്ടെത്താൻ വിരലുകൾധൃതിപ്പെടുന്ന നിമിഷംവരേക്കും,എല്ലാം മറന്നുള്ള ഉറക്കിനൊപ്പംതലയിണയായിപാവം കൈത്തണ്ടയുമുറങ്ങുന്നകാഴ്ച അവസാനിക്കാത്തകാലത്തോളം ,ആർക്കു…

മദാന്ധസിന്ദുരം…. Vinod V Dev

മഹാഭാരതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് കുരുജ്യേഷ്ഠനായ ദുര്യോധനൻ. തിൻമയുടെ പ്രതിരൂപമായും അധർമ്മിയായും വാഴ്ത്തപ്പെടുമ്പോഴും, വസുദേവകൃഷ്ണനാൽ നയിക്കപ്പെട്ട അജയ്യമായ പാണ്ഡവപ്പടയ്ക്കെതിരെ അവസാനശ്വാസം വരെ പൊരുതി വീരചരമം പ്രാപിച്ച സാക്ഷാൽ അംബികസൂനുതനയൻ.. കുരുപാണ്ഡവൻമാരുടെ ആയുധപരിശീലനക്കളരിയിൽ വച്ച് അർജ്ജുനനെ വെല്ലുവിളിച്ച് തൻറെ അസ്ത്രശസ്ത്രപ്രയോഗവൈദഗ്ധ്യം പ്രകടിപ്പിച്ച…

പൂങ്കുല ….. ശ്രീകുമാർ എം പി

മഴയത്തു തുള്ളിക്കളിച്ചതാര്മഴവെള്ളം കണ്ടു മദിച്ചതാര്മഴവില്ലു കാണാൻ കൊതിച്ചതാര്മഴവില്ലു കണ്ടു രസിച്ചതാര്മഞ്ഞത്തു തീ കാഞ്ഞിരുന്നതാര്മഞ്ഞണിപ്പുല്ലിൽ നടന്നതാര്അമ്മയ്ക്കു പിന്നിലൊളിച്ചതാര്അമ്മിഞ്ഞ തൊട്ടു കളിച്ചതാര്പൂച്ചയ്ക്കു പിന്നാലെ പാഞ്ഞതാര്നായയെക്കണ്ടു കരഞ്ഞതാര്തുമ്പപ്പൂ തേടി നടന്നതാര്പൊന്നോണപ്പൂക്കളമിട്ടതാര്തുള്ളിക്കളിച്ചു നടന്നതാര്തൂശനിലയിൽ കഴിച്ചതാര്കൊഞ്ചിക്കുഴഞ്ഞു നിന്നതാര്കൊച്ചീണപ്പാട്ടുകൾ പാടീതാര്മൂടിപ്പുതച്ചു കിടന്നതാര്മടി പിടിച്ചങ്ങനിരുന്നതാര്പഞ്ചാര കവർന്നു തിന്നതാര്തഞ്ചത്തിൽ കാണാതൊളിച്ചതാര്വേനലിൽ വിയർത്തു കളിച്ചതാര്ചേറും…

സ്വതന്ത്രസ്ഥാനാര്‍ത്ഥി …. Mandan Randaman

ആപ്പീള്‍ അടയാളത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഇലക്ഷനില്‍നിന്ന് തോറ്റൂത്തുന്നം പാടിയതോടെ നാണക്കേടുകാരണം നാട്ടുക്കാരുടെ മുന്‍പില്‍ മാസ്ക്കെടുത്ത് മുഖം കാണിക്കാന്‍ കഴിയാത്ത അവസ്ഥയായി,പോസ്റ്ററുകളിലും മതിലുകളിലുമുളള ചിരിക്കുന്ന തന്‍റെ കളര്‍ഫോട്ടോ കണ്ടപ്പോള്‍ കഴിഞ്ഞദിവസംവരെ താന്‍ നാട്ടിലെയൊര് സ്റ്റാറാണെന്ന് തോന്നിപ്പോയീരുന്നൂ, ഇനിയിപ്പോള്‍ തോറ്റ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ കാണുമ്പോള്‍ പലര്‍ക്കും…

പണിയെടുക്കുന്ന ദൈവങ്ങൾ …. Rajasekharan Gopalakrishnan

കർഷകർ പണിയെടുക്കുമീശ്വരന്മാർസ്വർഗ്ഗരാജ്യം മണ്ണിൽ തീർക്കും – മനുഷ്യപുത്രർ.സ്വേദബിന്ദുനീർ ചൊരിഞ്ഞന്നമാക്കുവോർ,സ്വാദറിഞ്ഞു വിഭവങ്ങൾ വിളയിക്കുവോർ .സങ്കല്പനായകൻ ഭഗീരഥനല്ലാ,ഗംഗയും യമുനയും ഭാരതപ്പുഴയുംകലപ്പയൂന്നി കൈവഴികൾ തീർത്തവർ.കാലംവെന്ന സംസ്കാരദീപം കൊളുത്തി – യോർ.ഭക്ഷണം തരുന്നവർ ജീവരക്ഷകർഭർത്സനങ്ങളാലവരെ പീഡിപ്പവർക്ക്തൽക്ഷണം മറുപടി കൊടുത്തിടേണംക്ഷമയ്ക്കൊരൊട്ടുമർഹരല്ലീ രാക്ഷസന്മാർ.

അന്ധയായ ബാബാ വംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ.

അന്ധയായ ബാബാ വാംഗ നടത്തിയ പ്രവചനങ്ങളൊന്നും ഇതുവരെ തെറ്റിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്. 2020 അവസാനിക്കുന്നതോടെ, വരാൻ പോകുന്ന വർഷം ലോകത്ത് നടക്കാൻ പോകുന്ന സംഭവ വികാസങ്ങളെ കുറിച്ച് തന്റെ അകകണ്ണുകളാൽ ബാബാ വാംഗ നടത്തിയ പ്രവചനങ്ങൾ വീണ്ടും ചർച്ചയാവുകാണ്. ‘ ബാൽക്കണിന്റെ നോസ്ട്രഡാമസ്…

പൊൻമണി…. Kanakamma Thulaseedharan

പൂഞ്ചോലച്ചേലുള്ളപൂമുത്തോളേ..പൊന്നിളംപൂവിൻ്റെചേലൊത്തോളേ..പൊന്നാര്യൻപാടത്തെകതിരൊത്തോളേ..പൊന്നേലസിട്ടൊരുപൊന്നമ്പിളിയാളേ.താരാട്ടുപാട്ടൊന്നുതാളത്തിൽമൂളട്ടെതാളംപിടിച്ചോളൂതളിരിളം പൊന്നോളേ..താഴത്തുംതോളത്തുംചാഞ്ചാടിയാടുമ്പോൾതാനേ,നീ തുള്ളെടീതാമരപ്പൊൻമണീ.തങ്കക്കുടത്തിൻ്റെചെഞ്ചുണ്ടിൽപൂക്കുന്നതാമരമൊട്ടിനെചുംബിച്ചുണർത്തിഞാൻതാലോലമാട്ടിതാരാട്ടുമൂളുമ്പോൾതങ്കവുംമൂളുന്നുതാരാട്ടിൻചേലോടെ.തിങ്കൾക്കലമാനെകാട്ടിക്കൊതിപ്പിച്ചിട്ട്ഇങ്കുകൊടുക്കുന്നുചേലോലും ചെഞ്ചുണ്ടിൽ.തിത്തയ് തകതെയ്താളംപിടിക്കുമ്പോൾകുടുകുടെപ്പെണ്ണവൾചിരിമാല തീർക്കുന്നു.ഈണത്തിൽപാട്ടിൻ്റെഈരടിമൂളുമ്പോൾഇമയിണപൂട്ടിയുംഇമചിമ്മിനോക്കിയുംഇങ്കിനായ് കേഴുന്നുണ്ടീരടികൾഇമപൂട്ടിഉറങ്ങടിപെണ്ണാളേ….ഇതൾവീശിയുറക്കാമെൻപൊന്നോളേ… കനകംതുളസി.