Month: April 2021

മഴപ്പെയ്ത്ത്.

രചന : പ്രകാശ് പോളശ്ശേരി. ഇമ്മഴയിപ്പോപെയ്തൊഴുകും ആഴിയിൽചെന്നുപതിച്ചുപ്രളയമാകുമിനിആർത്തലച്ചാഴി തിരമാലകൾ പൊക്കിതന്നുടെ എതിർപ്പൊന്നു ചൊല്ലിടും പിന്നെയും വെട്ടിനിരത്തി കുന്നുകൾ,താഴ്‌വാരച്ചോലകൾഇട്ടു നിരത്തി കെട്ടിടം കെട്ടിയുംതട്ടുതട്ടായി നിന്നൊരു ഭൂമിയെതട്ടിനിരത്തി മൈതാനമാക്കിയും കെട്ടിപ്പൊക്കുമ്പോൾ ഓർക്കില്ല വർഷത്തെപ്പെയ്ത്തിൻ്റെ കാഠിന്യം തെല്ലുനേരം പോലുംഇട്ടു നിരത്തിയ വയലുകൾ തടാകങ്ങൾഇല്ല ഇനിപ്പെയ്ത്തു വെള്ളം…

വിഷുക്കണി എങ്ങനെ ഒരുക്കാം ?

കൃഷ്ണ പ്രേമം ഭക്തി* 1.നിലവിളക്ക് ഓട്ടുരുളി ഉണക്കലരി നെല്ല് നാളികേരം സ്വർണ്ണ നിറമുള്ള കണിവെള്ളരി ചക്ക മാങ്ങ, മാമ്പഴം. കദളിപ്പഴം. വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി). കൃഷ്ണവിഗ്രഹം കണിക്കൊന്ന പൂവ് എള്ളെണ്ണ (വിളക്കെണ്ണ പാടില്ല ). തിരി കോടിമുണ്ട്. ഗ്രന്ഥം നാണയങ്ങൾ. സ്വർണ്ണം .…

മേടപ്പുലരിയിൽ.

രചന : രമണി ചന്ദ്രശേഖകരൻ* ഇന്നുഞാൻ കണ്ടുവെൻ മുറ്റത്തരികിലായ്കൊഞ്ചിക്കളിക്കുന്ന വണ്ണാത്തിക്കിളികൾ.കോലാഹലമോടെ പാറിപ്പറന്നവർചെന്നിരുന്നു,പൂത്ത കണിക്കൊന്നച്ചില്ലമേൽ ഹാ!എന്തൊരത്ഭുതം,കൊന്നനിറയെമഞ്ഞത്തുമ്പിപോൽ നിരനിരെ പൂക്കൾ.ഹൃദയത്തിൽ വിരിഞ്ഞ നറുപുഞ്ചിരിപോൽഅഴകു നിറച്ചവർ ചാഞ്ചാടുന്നു. ചെറുകാറ്റിലിളകുമൊരു ചെറുചില്ലയിൽപൂവേതു കിളിയേതെന്നറിയാത്തതു പോൽഇണചേർന്നിരിക്കുന്ന മഞ്ഞക്കിളികളും,ചാടിമറിയുന്നൊരണ്ണാറക്കണ്ണനും. മധുവുണ്ട്, വർണ്ണച്ചിറകുകൾ വീശിപാറിപ്പറക്കുന്ന ചിത്രപതംഗവുംഞാൻ പാടിയ പാട്ടുകൾ കേട്ടതുപോലെമറുപാട്ടു പാടുന്ന…

രഞ്ജിത്ത് കുറിക്കുന്നു.

ഫേസ്ബുക്കിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കുഞ്ഞു വീടാണ്. റാഞ്ചി ഐ ഐ എമ്മിലെ അസിസ്‌റ്റന്റ് പ്രൊഫസറായ രഞ്ജിത്ത് ആർ പാണത്തൂർ ആണ് താൻ കടന്നു വന്ന വഴികളെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് തന്റെ വിജയമെന്നും…

അക്ഷരങ്ങൾ.

രചന : ബിനു. ആർ. അക്ഷരതിരുമുറ്റത്താദ്യമായ് ചെന്നപ്പോൾആദ്യംകണ്ടതൊരു ആലും മാവും കൂടിയൊരാത്മാവായിരുന്നു.അക്ഷരവൈരികളാം കുഞ്ഞുതെമ്മാടിക്കൂട്ടങ്ങളെല്ലാംഅമ്മയുടെസാരിത്തുമ്പിൽ ഞഞ്ഞാണംപിഞ്ഞാണംചാഞ്ചാടിതിരിഞ്ഞിരുന്നു.കരച്ചിലുംപിഴിച്ചിലുംഏങ്ങലുംആദ്യം മാനത്താദ്യാക്ഷരങ്ങൾ കുറിച്ചു.പള്ളിക്കൂടമുറിയിൽ ‘അ’ എന്നാദ്യക്ഷരം മുഴങ്ങിയപ്പോൾ‘ആ ‘എന്ന കരച്ചിലുകൾ വെറുംതേങ്ങലായ് മാറി.അമ്മയെന്നപദം അക്ഷരക്കളരിയിൽ മുഴങ്ങിയപ്പോൾഅമ്മയെത്തേടി കുഞ്ഞുമണികൾജനലവഴി പുറത്തേക്കു നോക്കി.അക്ഷരക്കളരിയിൽ മുഴങ്ങിയഅക്ഷരങ്ങളെല്ലാം‘അ മുതൽ അം വരെയും’, ‘കചടതപ…

കനി.

കഥാരചന : സച്ചു* “നിന്നെ ചുംബിച്ചു ചുംബിച്ചു നിന്റെ ശിരസ്സിൽ പൂക്കുന്നൊരുഭ്രാന്താവണമെനിക്ക്നീയറിയാതെ എന്നിലും ഒരു മഴ പോലെ നിന്നോടുള്ള പ്രണയം പെയ്തിറങ്ങുന്നുണ്ട് !!…നിനക്കായ് മാത്രം… തനിക്കരികിൽ മുഖം താഴ്ത്തി ഇരിക്കുന്ന കനിയുടെ മുഖം ഒരു കൈ കൊണ്ട് പൊക്കി തന്നോട് അഭിമുഖമാക്കി…

സാറ.

Kala Bhaskar* സാറയൊത്തിരിയൊത്തിരിസ്നേഹിച്ചാരുന്നേ മനുഷ്യരെ .നടക്കടീന്ന് പറഞ്ഞപ്പംഓട്ടം പിടിച്ചതുംഇരിക്കടീന്ന് പറഞ്ഞപ്പംമുട്ടേലെഴഞ്ഞതുംഅവടെ നിക്കടീന്ന്അലറിപ്പറഞ്ഞപ്പംനിന്ന് പെടുത്തതുംതമ്പുരാനാണെ അതേലിച്ചരെസ്നേഹം കൊണ്ടാര്ന്നേ !എന്നിട്ടെന്നിട്ട്ഏണീമ്മേക്കേറുമ്പോലെസ്നേഹം കേറിക്കേറിവന്നതുമാരുന്നേ !ഒന്നിനേം കിട്ടീല്ലേലുംനാലഞ്ച് പെറ്റതാന്നേ ,ഇനീമങ്ങ് പ്രേമം കൂടിയാസ്വർഗത്തെത്തും പെണ്ണെന്ന്അയലോക്കത്തെ അന്നമ്മച്ചേടത്തീംവാക്കീള്ള മാളോരുംപറഞ്ഞേപ്പിന്നാന്നേകുര്യച്ചൻ തടി കൊണ്ട്പെരക്കൊരു തട്ടടിച്ചത്.മിച്ചം വന്ന തുലാത്തേലൊന്ന്,നീയിനിയിതും കെട്ടിപ്പിടിച്ച് കെടന്നോടീമഹാറാണീന്നവക്കിട്ട്…

വാടരുത്- കൊഴിയരുത്.

Vasudevan K V* “കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശുമണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി സാദ്ധ്യമെന്തുകണ്ണീരിനാല്‍? അവനി വാഴ്വു കിനാവു കഷ്ടം!”(കുമാരനാശാന്‍- വീണ പൂവു്‌) വിടർന്നു ശോഭിക്കുന്ന പുഷ്പഭംഗി പോലെ അമ്മമനസ്സിനു മക്കളും..വാടരുത്… കൊഴിയരുത്.നൃത്യവും നാട്യവും ചേർന്നതാണ് ഉദാത്ത നൃത്തരൂപം. ഭാരതമുനിയുടെ നാട്യശാസ്ത്രത്തിൽ നൃത്തരീതികൾ…

പുരാതനം.

ജയശങ്കരൻ ഒ ടി* ഭയം കണ്ണു ചോപ്പിച്ചലറുംമൃഗത്തിനെ ,ചീറ്റുന്ന പാമ്പിൻവിഷത്തിനെ ,കാറ്റിനെ ,കാട്ടുതീ ചുറ്റിലുംനീട്ടുന്ന നാവിനെകാട്ടാറിനെ, ചുഴികുത്തുമൊഴുക്കിനെ ,പ്രാണൻ പിടയുന്നമിന്നലിൽ പേമാരിപെയ്യുന്ന കാള –മേഘങ്ങളെ , വിണ്ണിനെ ,പെണ്ണിനായ് തമ്മിൽപൊരുതുന്ന സന്ധ്യയെ .കൂരിരുൾ മൂടിപ്പശിക്കുന്ന രാവിനെ.ഭയം തീർക്കുവാൻകൂപ്പുകൈകളാൽ , മണ്ണിനെമിന്നുന്ന താരയെസൂര്യനെ…

എം എ യൂസഫലിക്ക് സിവിലിയന്‍ പുരസ്‌ക്കാരം

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ സിവിലിയന്‍ പുരസ്‌ക്കാരം. അബുദാബി സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്‌ക്കാരമാണിത്. അബുദബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു എ ഇ…