Month: May 2021

പുതിയ ഡിജിറ്റൽ നിയമം.

കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവരസാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്15 ദിവസങ്ങൾക്കുള്ളിൽ നൽകണമെന്ന് ഓൺലൈൻ വാർത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും ഐടി മന്ത്രാലയം. ബുധനാഴ്‌ച്ച നിയമം നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ഫെബ്രുവരി 25നാണ് കേന്ദ്രം ഡിജിറ്റൽ മാധ്യമ ധാർമികതാ കോഡ്…

മുറിവുകളുടെ മ്യൂസിയം.

കവിത : റഫീഖ് പുളിഞ്ഞാൽ* മുറ്റംനിറയേകൊഴിഞ്ഞുവീണചിരിപ്പൂക്കൾ.വെയിൽകുഞ്ഞുങ്ങളെതാലോലിക്കുന്നമരത്തണലുകൾ.പിച്ചവെച്ചും,മണ്ണുവാരിയുംഓടിമാഞ്ഞകുസൃതികൾ,കിതച്ചുതളർന്നുവിയർത്തൊലിച്ച നടത്തങ്ങൾ.അകത്ത്‌ ഇല്ലായ്മയുടെഓട്ടക്കലങ്ങൾ,ചിരികത്തിപ്പോയകറുത്തചുവരുകൾ,തുറന്നിട്ടജാലകത്തിനരികേകീറിപ്പോയ മിഴിയിളക്കങ്ങൾദ്രവിച്ച മനക്കോട്ടകൾമൂർച്ചയില്ലാത്ത പരിഭവങ്ങൾ.കട്ടിലിൽ ചുരുണ്ടുകിടക്കുന്ന വേലിയിറക്കം കഴിഞ്ഞകടൽ,കടൽക്കണ്ണിൽ മുങ്ങിത്താഴുന്ന കരയടുക്കാനാവാത്ത കപ്പൽ.

കരിനിയമം തുള്ളൽ.

സജി കണ്ണമംഗലം* രാവണ നിഗ്രഹകാര്യർത്ഥം ജഗദീശ്വ-രനാകിയൊരുത്തമ പുരുഷൻകാനനവാസം ജഗദീശ്വരിയാംജാനകി തന്നൊടു കൂടെനടത്തി,മാനുകളെക്കൊല ചെയ്തുമശിച്ചുംദാനവഹത്യ നടത്തി മഹാജന-ഭീതിയൊടുക്കിയൊടുക്കം സരയുവി-ലത്ഭുതമായി മറഞ്ഞ ജഗത്ഗുരുശ്രീരാമാ തവ നാമമതിന്നു സ്മരിച്ചുശ്രമിക്കുകയാണൊരു തുള്ളൽവീണാപാണി ഹൃദത്തിൽ വസിക്കാൻതാണുതൊഴുന്നേനടിയനിദാനീംലക്ഷദ്വീപസമൂഹത്തിങ്കൽലക്ഷണഹീനമതാകിയ നിയമംലക്ഷ്യം കണാൻ മാനവദുർഗ്ഗതിലക്ഷ്യം വച്ചൊരു വിദ്വാൻ വന്നു!മത്സ്യവുമല്പം മാംസവുമാണവി-ടുത്തെ മനുഷ്യർക്കെല്ലാം പഥ്യം!സന്തതമങ്ങനെ…

മാവേലിക്കര മഹാബലിയുടെ നാടോ?

സി. ഷാജീവ് പെരിങ്ങിലിപ്പുറം* മഹാബലി എന്നുപേരുള്ള ഒരു ചക്രവർത്തിയോ, രാജാവോ, സാമന്തരാജാവോ കേരളത്തിലെന്നെങ്കിലും എവിടെയെങ്കിലും ഭരണം നടത്തിയിരുന്നു എന്നുള്ളതിനു ചരിത്രപരമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. മഹാബലി പുരാണത്തിൽ മാത്രം കീർത്തിനേടിയ രാജാവാണ്. വായുപുരാണം, ഹരിവംശപുരാണം, വാല്മീകിരാമായണം എന്നിവയിലാണ് മഹാബലിയെപ്പറ്റി അധികം…

കുടമാറ്റം.

കവിത : സിജി ഷാഹുൽ* ടർർർർർ ടണ്ടണ്ടവന്നേനരുണൻ വന്ദനമോടെ മഹാസഭതന്നിലിരുന്നരുളീടുകനന്നേ തമസ്സു പിരിഞ്ഞുകഴിഞ്ഞാലങ്ങേ മാമല തന്നിലിരിക്കുകകുന്നായ്മക്കാരുണരുംനേരംകണ്ടു ചിരിക്കാം ഹരി പുര നാഥാവന്നേനിവളും ഒന്നു ചിരിക്കാൻഹാസ്യതരംഗം ഒഴുകും വേദികകണ്ടിവളുണ്ടൊരു കാര്യം പറവാൻമുന്പേ വന്നവരെല്ലാംചൊല്ലികാലേ വന്നവരന്നേരത്തിൽചൊല്ലി പിന്നെ നടത്തിയതില്ലീഭൂമിയിലില്ലാവസ്തുതയൊക്കെകൊണ്ടുപിടിച്ചു നടത്തീടണ്ടണ്ടണ്ടടടർർർർർടണ്ടടണ്ടണ്ടട ടർർർർവിണ്ടൂ സൗഹൃദ സീമയിലെത്തിയ…

കാശ്മീരം.

രചന : ഷിംന അരവിന്ദ്* ഇവിടേക്ക് വന്നിട്ട് നാല് ദിവസമായ് …. ഇന്നെങ്കിലും എനിക്കത് കാണാൻ പോവണം. തലയോളം മൂടി വെച്ച രണ്ട് ബ്ലാങ്കറ്റിനേയും പതുക്കെ മാറ്റിക്കൊണ്ട് പുറത്തേക്ക് നോക്കി. ഒന്നും കാണാനാവാതെ എഴുന്നേറ്റു. നിലത്ത് ചവുട്ടിയപ്പോൾ കോരിത്തരിച്ച ആ തണുപ്പ്…

“അമ്മ “

കവിത : ജോസഫ് മഞ്ഞപ്ര * അമ്മ പാടിയ താരാട്ടാണെന്റെആദ്യഗാനം..അമൃതുപോലെന്റെ മനസ്സിൽനിറയുംഅമൃതവര്ഷിണി രാഗം……… (അമ്മ….അമ്മതൻമാറിലെയമൃതുപോലെഅതിമധുരമി ഗാനം. (2)ഈ രാവിൻ ഏകാന്തതയിൽഇന്നുമോർക്കുന്ന ദേവരാഗം…… … (അമ്മ….കൈപിടിച്ചന്നാ തൊടിയിടയിൽകാലിടറാതെ പിച്ചവക്കുമ്പോൾ (2)കേട്ടുഞാൻ വീണ്ടുമാഗാനം എൻഅമ്മതൻ സ്വരമാധുരിയിൽഅന്നുമുതലിന്നു വരേയ്ക്കും (2) (അമ്മ… )

പുതിയ ഐ ടി നിയമം

ബുധനാഴ്ച മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്ന ഐടി നിയമങ്ങൾ വാട്സാപ്പിനെ മാത്രം ബാധിക്കുന്ന കാര്യങ്ങളല്ല. ഫേസ്ബുക്ക്, ട്വിറ്റർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വൻകിട ടെക് കമ്പനികൾ ബാധകമാണ്. അതേസമയം വാട്സാപ്പ് മാത്രമാണ് നിയമത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിൻ്റെ ലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ്…

വീണ്ടും ജനിയ്ക്കുവാൻ.

കവിത : സുമോദ് പരുമല* ആരോരുമില്ലെന്നാലുംനീയരികിൽവെറുതെമിണ്ടാതിരിയ്ക്കിലെന്നുംഎല്ലാരുമുണ്ടെന്നൊരോർമ്മ .ആരോരുമില്ലെങ്കിലുംനിൻ വിളികൾഒരു വേളകാതോരമണയുമ്പൊഴുംഎല്ലാരുമുണ്ടെന്നൊരോർമ്മ .ആരോരുമില്ലെങ്കിലുംനിൻ മിഴികൾഒരു മാത്രമാത്രംതഴുകുമ്പൊഴുംഎല്ലാരുമുണ്ടെന്നൊരോർമ്മ .ആരോരുമില്ലെങ്കിലുംനിൻചിരികൾഅറിയാതെയുള്ളിൽതെളിയുമ്പൊഴോഎല്ലാരുമുണ്ടെന്നൊരോർമ്മ .ഇടറാത്ത പാദങ്ങൾമുറിയാത്ത മനസ്സ്തോരാത്തസംഗീതമണയാത്ത ദീപം .മായാത്ത ചിരിമാത്രമെന്നുംവീണ്ടും ജനിയ്ക്കുവാൻഅറിയാതെയുള്ളിൽമോഹം നിറയ്ക്കുന്ന ഭാവം .

വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പ്രവർത്തകരും “ഒറ്റയ്ക്കല്ല ഒപ്പമുണ്ട്” എന്ന പദ്ധതിയുടെ ഭാഗമാകുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ* ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന സൈക്കോ സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പ്രകാരം വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പ്രവർത്തകർ നൽകിയ 1000 PPE കിറ്റുകൾ എം അബ്‌ദുൾ റഷിദ് കൊല്ലത്തു നടന്ന ചടങ്ങിൽ കേരള ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപലാലിന്‌ കൈമാറി…