Month: March 2023

വ്യവഹാര കവിതകള്‍

രചന : പട്ടം ശ്രീദേവിനായർ ✍ ‘❤പ്രീയപ്പെട്ട വർക്ക്കവിതാ ദിന ആശംസകൾ ‘”❤ കവിതേ,ചൊല്ലു നിന്‍ …………….അനര്‍ത്ഥവ്യാപ്തിയില്‍ഉരുകുന്നുവോ മനമിന്നു ——ഉരുളിയിലെണ്ണപോലവേ?ഉഴറുന്നു,മനമിന്നു നിന്‍വ്യാജബന്ധത്തിന്‍പുതുമയിലിന്നുനീ മാറുന്നു …….വ്യവഹാര കവിതയായ് !വരുമൊരു ദിനം നിന്റെ പഴയസൌഹൃദംശ്രേഷ്ഠമായ് നിന്നെപരിഗ്രഹിച്ചീടുവാന്‍ ,അന്നു നിന്‍ പുതുമയാം ശപ്തബന്ധങ്ങളെഅകലെ നിറുത്തുക വരാതിരിക്കുവാന്‍…

നേന്ത്രക്കായ

രചന : മംഗളാനന്ദൻ✍ പണ്ടൊരു വാഴക്കണ്ണുകുഴിച്ചുവെക്കാനൊരുതുണ്ടു ഭൂമിയും സ്വന്ത-മല്ലാത്ത നിസ്വന്മാരായ്അടിമപ്പണി ചെയ്തുവയലിൻ വരമ്പത്തെകുടിലിൽ വയർനിറ-ച്ചുണ്ണാതെ കഴിഞ്ഞോരെ,ഇവിടെ കേരംതിങ്ങുംകേരളപ്പെരുമയെകവികൾ വാഴ്ത്തും പാട്ടി-നിടയിൽ മറന്നു പോയ്.മടികൂടാതെ നട്ടു –നനച്ചെൻ പിതാമഹർ,തൊടികൾതോറുംവാഴ വളർന്നു ജന്മിക്കായി.കുടിലിലക്കാലത്തുകുമ്പിളിൽ തന്നെ കഞ്ഞികുടിക്കാൻ വിധി,തിരു-വോണങ്ങൾ പിറന്നാലും.അന്നു ഞാൻ മുറിക്കാത്തമുഴുവൻ നേന്ത്രപ്പഴംതിന്നുവാൻ കൊതിപൂണ്ടകൗമാരമോർമ്മിക്കുന്നു…

ബലികാക്ക

രചന : മാധവ് കെ വാസുദേവ്✍ നടു മുറ്റത്തു നിവര്‍ന്നു നില്‍ക്കുന്ന വലിയ പന്തല്‍. നിറയെ കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക്‌ കസേരകള്‍ നിരത്തി ഇട്ടിരിയ്ക്കുന്നു. ബന്ധുക്കളും, സ്വന്തക്കാരും പിന്നെ നാട്ടുകാരും എല്ലാവരും. ചിലര്‍ കൂട്ടം കൂടി നിന്നു സംസാരിയ്ക്കുന്നു, ചിലര്‍ അക്ഷമയോടെ…

വെയിൽ നാളങ്ങൾ

രചന : മനോജ്‌.കെ.സി.✍ ഈ മണ്ണടരിൻ മൂക നിരാശനിശ്വാസങ്ങൾഒരു ചുടുനിസ്വനരോദനമായ് ചുറ്റും പരക്കേസ്തബ്ധമായ് കാലവും സൂര്യനും നിമിഷാന്തരങ്ങൾ തൻ സൂചികയും .ഒരിത്തിരി നേരം മിനക്കെട്ടിരിന്നൊന്നു കേൾക്കുവാൻആരുമേയില്ലാത്തൊരീ കാലത്തിൻ കോലായിൽഞാനും ഈണം ചിലമ്പിച്ച ഈ രാപ്പക്ഷിയും മാത്രം .എന്തൊക്കെയോ വെട്ടിപ്പിടിച്ചും അടർത്തിക്കളഞ്ഞുംഎന്തും തുലച്ചും…

റബ്ബേ…റബ്ബറിന് ന്യായവില കിട്ടണേ.

രചന : വാസുദേവൻ. കെ. വി✍ ജനാധിപത്യ സംവിധാനത്തിൽ സംഘടിത വിലപേശൽ സ്വാഭാവികം.പെരുന്നയിൽ നിന്നോ, പാണക്കാട്ടുനിന്നോ, കണിച്ചുകുളങ്ങര നിന്നോ ഉള്ള ഡിമാൻടുകൾ നമ്മൾക്ക് അരോചകം ആവുന്നില്ല. ഒളിഞ്ഞും തെളിഞ്ഞുമുള്ള വിലപേശലുകൾ തെരഞ്ഞെടുപ്പ് തീർന്ന് മന്ത്രിമാരെ പ്രഖ്യാപിക്കുമ്പോൾ പോലും വ്യക്തം. പ്രാദേശിക, സമുദായിക…

കാലിടറുന്നവർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ മംഗല്യചരടിൽ ബന്ധിച്ച മനസുകൾ അടുക്കാതെ അകലുകയാണിന്ന്. മനസ്സ് കൂട്ടിക്കെട്ടാതെ വെറും ചരടിൽ ബന്ധിപ്പിച്ചതു കൊണ്ടാകാം കെട്ടു പൊട്ടിച്ചു പോകുന്നത്.കെട്ടഴിഞ്ഞ് പെരുവഴിയിലായവരും കെട്ടി തൂങ്ങിയവരും ഏറെയുണ്ടിന്ന് . കേൾക്കാൻ ആളില്ലാതെ വരുമ്പോൾ കേൾവിക്കാരനെ തേടി പോകുന്ന…

അന്താരാഷ്ട്ര സന്തോഷ ദിനം…

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 2012 ജൂലൈ 12 ലെ 66/281 പ്രമേയത്തിലാണ് സന്തോഷത്തിന്റെ പ്രസക്തി അംഗീകരിച്ചുകൊണ്ട് മാർച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനമായി പ്രഖ്യാപിച്ചത് .ഭൂട്ടാൻ അവതരിപ്പിച്ച പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ 2013 മാർച്ച് 20…

🪶കാണുന്നതൊക്കെയും, കവിതയായ് മാറ്റുന്ന,കാവ്യസുരഭിയേ,.. സ്വസ്തി🪶

രചന : കൃഷ്ണമോഹൻ കെ പി ✍ കരവിരുതാലെൻ്റെ കരളിലെ സങ്കല്പംശില്പമായ്, മാറ്റിയതാരേ…കമനീയ സ്വപ്നങ്ങൾ, വർണ്ണങ്ങൾ ചാലിച്ചുചിത്രങ്ങളാക്കിയതാരേ…കവിത തുളുമ്പുന്ന കല്പനാ വൈഭവംവരികളായ് തീർത്തതുമാരേ…കരുതിയ സ്നേഹത്തിൻ കൂമ്പാരമൊക്കവേമഴയായ് ചൊരിഞ്ഞതുമാരേ…കരുണതൻ സ്പർശനദ്യുതിയാലെ, മാനസംപ്രഭവിതമാക്കിയതാരേ…കരമേലടിയ്ക്കുന്ന തിര പോലെ ചിത്തത്തെകടലായി മാറ്റിയതാരേ…കരുതലോടെന്നുമേ, വചന സൗഭാഗ്യങ്ങൾനിറവോടെ നൽകുവതാരേ…കറയറ്റ നിർവാണ…

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മില്ലി ഫിലിപ്പ് റീജണൽ കോഓർഡിനേറ്റർ.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണൽ കോർഡിനേറ്റർ ആയി മില്ലി ഫിലിപ്പ് , റീജണൽ സെക്രട്ടറി മഞ്ജു ബിനീഷ്, കൾച്ചറൽ കോർഡിനേറ്റർ അമിത പ്രവീൺ, കമ്മിറ്റി മെംബേഴ്‌സ് ആയി രെഞ്ചു സുദീപ് , നിഷ രാകേഷ് ,…

അഴിമുഖം

രചന : ഗോപി ചെറുകൂർ✍ ജീവിതകാവ്യം എഴുതും കാലംമിഴിനീർ തുള്ളികളാൽനിറയും തോറും അലയും മനസ്സോഒടുവിൽ ശൂന്യമല്ലേ……? ഇവിടെ പണ്ടുതൊട്ടേ പല ബന്ധങ്ങൾതുടരുന്നു വ്യാമോഹങ്ങളുമായ്ഉദയം കണ്ടുണരുന്ന പ്രതീക്ഷകൾവഴിതേടി യാത്രയായി……! അലയുന്നു ജീവിതമിവിടെഎന്തിനോ ഏതിനെന്നോഅണയുന്നു ചിലരതിലിവിടെനന്മയോ തിന്മയെന്നോ …..? ജീവിതമെന്നൊരു നൂൽപ്പാലത്തിൽതുടരും സഞ്ചാരികൾ നമ്മൾവിധിയുടെ…