ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: April 2025

രാഗവിസ്താരം

രചന : പ്രകാശ് പോളശ്ശേരി✍ കുളിർ തുടിക്കുന്നീ ലജ്ജയിൽകരതലങ്ങൾ തരിക്കുന്നുവല്ലോനിൻ്റെയനുരാഗസീമ വിട്ടൊരുവാസരാന്ത സമാഗമമോഹവുംഎത്ര മദഗന്ധ വീചികളെത്തുന്നുഎത്ര മദഗന്ധ ഗായകരുമെത്തുന്നുഅന്തരാഗത്തിലെ ശൃംഗാരമോഹമേഅന്തമില്ലാതെ നീയലയുകയാണോകാറ്റിൻ്റെമോഹങ്ങൾകടമെടുത്തു ഞാനീകാറ്റിനോടൊപ്പംചേർന്നു പറക്കുമ്പോഊറ്റം കൊള്ളുന്നുവോയെൻ്റെ മാനസ്സംഉറ്റതോഴീ നിന്നെക്കാണാനാവുമെന്നുംനിശകനിഞ്ഞൊരു ഭംഗിയാലിന്ന്ഗന്ധർവ്വസമാഗമ സമാനരാത്രിയായ്എന്തു മോഹം തോന്നിപ്പിക്കുന്നുണ്ടീരാജദാനപ്പൂവിൻ സുഗന്ധവുംനൃപദ്രുമമങ്ങു പൂക്കുന്നേരമാർക്കുംനിർന്നിമേഷമായിനിൽക്കാനാവില്ലല്ലോനിയതിയൊരുക്കുംസമാഗമരാത്രികൾകാമധനുർ മധ്യത്തിലല്ലേ കാമദേനുംമധുബിന്ദുക്കൾമുത്ത് പതിപ്പിക്കുന്നമനംനിറഞ്ഞുചേർന്നുപതിക്കുംചുണ്ടിൽമുദ്രയാലങ്ങനെനാം…

മഴനൂൽക്കനവുകൾ

രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ മഴയിപ്പോൾ ശരിക്കും ഒരു അനുരാഗിണിയാണ്❤️❤️,ഈ വേനൽചൂടിൽ, മഴക്കുളിരിനായി കാത്തിരിക്കുന്നു ധരിത്രി. മഴയൊരു ഭ്രാന്തിയാകും മുൻപ്, അവളെ ശാപവാക്കുകളാൽ പൊതിയും മുൻപ് ,കവിത എഴുതാം ലെ. എന്റെ മഴയോർമകളിൽ നിന്നും… 🥰🥰🥰 മുകിൽ നൂൽക്കുംമഴനൂലിൽകോർത്തതാം മുത്തുകൾഅവനിക്കു…

“ആഴിയംബരം “

രചന : മോനിക്കുട്ടൻ കോന്നി✍ ആഴിതന്നോളമായ് വളർന്നവൾ ,ആഴപ്പരപ്പറിഞ്ഞ,മോഹിനി !ആളിപ്പടർന്നംബരമേറിയോൾ,ആവിയായ് ശ്യാമമേഘമായവൾ ! ആകാശഗംഗയിലിരുൾ വീഴ്ത്തി-യാകാരഭിന്നങ്ങളന്യോന്യമാ-യാഞ്ഞിടികൂട്ടി,മിന്നൽത്തീപ്പിണ –രായാളിപ്പടർന്നു, ദുർഗ്ഗയായീ …! ആർദ്രമായ്, സ്നേഹമാരിയായവ –ളാദ്യാനുരാഗിണീ, സംഗീതമായ്!ആഴിയൂഴിയാകെയുഴിഞ്ഞവ –ളാഴത്തിന്നാഴക്കടലായിതേ! ആദിമാതാവായനന്താത്മജ –യാത്മാനുഭൂതിപ്പരാശക്തിയും!ആദ്യന്തഹീന,സർവ്വരൂപിണീ –യാകാശവിസ്മയ,മായാമയീ ! ആദ്യദ്യോവിലുദയകല്പനേ –യഗ്നിപ്പൂക്കളായ് പൊലിഞ്ഞവളേ …!ആധിവ്യാധിയെന്യേ,ശൂന്യാകാശേ ,ആദിത്യസുനിതശ്രീസൂനമായ്..! ആകാശശാസ്ത്രം…

🌷 എപ്രിൽ നാല്🌷

രചന : ബേബി മാത്യു അടിമാലി✍ ഇന്നെന്റെയോർമ്മകൾ പുറകോട്ടുപോകുന്നുഅന്നൊരു ഏപ്രിൽ നാലായിരുന്നുഞാനന്നു ബാലകനായിരുന്നുഎന്റെ ചിന്തയും ബാലിശമായിരുന്നുചാച്ചനോ പോലിസ്സിലായിരുന്നുജോലി ദൂരത്തൊരു നാട്ടിലായിരുന്നുചാച്ചൻവരുന്നതും മിഠായിയുംകാത്ത്വീടിന്റെ മുറ്റത്തു നോക്കിനിന്നുഞാനുമെന്റെനുജനും നോക്കിനിന്നുചാച്ചനേ കൂട്ടുകാർ കൊണ്ടുവന്നുവെള്ളപുതപ്പിച്ചു കൊണ്ടുവന്നുഅമ്മ അലമുറയാൽ കരഞ്ഞുചേച്ചിമാർ പൊട്ടിക്കരഞ്ഞുനിന്നുഞാനുമെന്റെനുജനും സങ്കടപ്പെട്ടങ്ങുകണ്ണുനീർ മിഴികളാൽ നോക്കിനിന്നുആശ്വാസ വാക്കുകൾ പറയുവാൻ…

അമ്പലപ്പുഴയമ്പലത്തിലെ (സോപാനഗീതം)

രചന : എം പി ശ്രീകുമാർ✍ അമ്പലപ്പുഴയമ്പലത്തിലെഇമ്പമാർന്ന ഗോപാലകചെമ്പകശ്ശേരി മന്നവൻ തനി-ക്കിമ്പമേകിയ കേശവചന്തമോടെന്നും ചിന്തയിൽ വന്നുചന്ദനഗന്ധമേകണെ.നൊന്തുനീറുന്ന ബന്ധനങ്ങളിൽബന്ധുവാകിയ മാധവനിറഞ്ഞ പീലികൾ നൃത്തമാടികാർമുടിക്കെട്ടിലങ്ങനെചെഞ്ചൊടികളിൽ വേണുവും പിന്നെചാരുചന്ദനഗോപിയുംചെമ്മാനകാന്തി പോലവെ കവിൾകുങ്കുമശോഭ തൂകിയുംഇന്ദ്രഗർവ്വ മുടച്ചകറ്റിയഇന്ദ്രപുത്രന്റെ സാരഥേഇന്ദ്രചാപം പോലെ മാറിലായ്അഞ്ചിതവനമാലയുംഅഞ്ജനവർണ്ണകാന്തിയങ്ങനെനെഞ്ചിലെന്നും വിളങ്ങണെ .അമ്പലപ്പുഴയമ്പലത്തിലെഇമ്പമാർന്ന ഗോപാലകചെമ്പകശ്ശേരി മന്നവൻ തനി-ക്കിമ്പമേകിയ…

ദാഹനീർ

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍ മുൻപുംയഥേഷ്ടംദാഹം,ശമിപ്പിച്ചിരുന്നൊരാകുഴലിൽ;നീരിറ്റുതേടിയൊരാക്കുഞ്ഞുപ്രാവ്,ചുണ്ടൊന്നുനനച്ചിടാനില്ലിറ്റുദാഹനീരും.വറുതിയിൽ പൊരിയുന്നുഭൂമി,വാനമിരുളുന്നുകോളുമറയുന്നു;വാരിധിതീർത്തൊരു,വർഷമണഞ്ഞെങ്കിൽ,കാത്തിരിക്കുന്നുവേഴാമ്പൽ പോലെ!പൊള്ളുന്നകവും പുറവും,ഹരിതാഭയൊക്കെയുംകരിഞ്ഞുണങ്ങി;കാണുന്നകാഴ്ചകൾ കഠിനമാണ്,കേൾക്കുന്നതോ അതിലും കഷ്ടം!നാളെയീദാഹജലത്തിനുയുദ്ധംമുറുകും,ജലസ്രോതസുകൾ മുരടിച്ചു മറയുന്നു.മണ്ണിട്ടുമൂടുന്നു നീരൊഴുക്കുകൾ,മണിമന്ദിരങ്ങൾ നീളെ തീർത്തീടുവാൻ!ഭൂമിയാമമ്മ തന്നൊരീപുണ്യം,ജീവജലത്തിൻ വിലയറിയാതെ;വിലകെട്ടമാനവർ വിഷമലിനമാക്കുന്നു,വിധിയെപഴിച്ചൊടുങ്ങുന്നു പിന്നെയേറയുംമനുഷ്യർ!!

“കുങ്കുമപൂവ് (Saffron) ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം …”

രചന : ഷൈജു ഇലഞ്ഞിക്കൽ ✍ കുങ്കുമമാണ്.ചുവന്ന സ്വർണ്ണം” എന്ന് വിളിക്കപ്പെടുന്ന കുങ്കുമം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും ആവശ്യപ്പെടുന്നതുമായ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കുങ്കുമം. കുങ്കുമപ്പൂവിന്റെ പരാഗണസ്ഥലമായ മൂന്നു നാരുകളാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ…

“പ്രാവ് കുഞ്ഞുങ്ങളെ പാലൂട്ടുന്നത് ആര് കണ്ടു?

രചന : ✍🏾Rev :Fr സഖറിയാ തോമസ്,ചീഫ് എഡിറ്റർ✍ പാമ്പാടി തിരുമേനി പലപ്പോഴും ശാന്തമായി എന്തോ ഉരുവിടുമായിരുന്നു. ശ്രദ്ധിച്ചപ്പോൾ അതിപ്രകാരമായിരുന്നു “ പ്രാവ് തന്റെ കുഞ്ഞുങ്ങളെ പാലൂട്ടുന്നത് ആർ കണ്ടു പ്രാവ് കുഞ്ഞുങ്ങളെ പാലൂട്ടുമോ? പാലൂട്ടും. പക്ഷേ, അത്രമേൽ സൂക്ഷ്മദൃക്കായ ഒരാൾക്കു…

മിഴിവാളുന്ന വിഷുപക്ഷി.

രചന : ജയരാജ്‌ പുതുമഠം. ✍ പൂനിലാവേറ്റ് പുഷ്‌പ്പിച്ചപൂ മുഖവുമായിപുലരിയിൽ പുണർന്നെന്നെഉണർത്തുന്ന വിഷുപ്പക്ഷീ,പാടൂ…കാലത്തിൻ നിയതമാം നാദങ്ങളിൽകുളിരണിയട്ടെ കൈരളീമാനസംനിൻ ഗാനശകലങ്ങളേറ്റ്പൂത്തുലയട്ടെ വിഷുസുമങ്ങൾഅലങ്കാരപുഷ്പ്പങ്ങളണിഞ്ഞ് പാടൂഹൃദയവാതായനങ്ങൾ-തുറന്നൊരു പ്രണയഗാനംഅഹങ്കാരംവിട്ട് തുറന്നൊഴുകട്ടെആലാപനഗായത്രി തൻസ്നേഹവർണ്ണ വൃഷ്ടികൾമിഴിവാളുകയാണ് പ്രകൃതി മെല്ലെഎൻ അകക്കാമ്പിൽകൊളുത്തിവെച്ച നിറദീപംപോൽകാലിടറിയ ഇടങ്ങൾസാന്ത്വനദളങ്ങൾ ചിതറി തളിർക്കട്ടെഅകത്തളങ്ങളിൽ പൂക്കാവടികൾവിരാമമില്ലാതെ ആട്ടം തുടരട്ടെമായികമാം…

മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക്-ഓഫിന് ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക വേദിയായി.

ഫാ . ജോൺസൺ പുഞ്ചകോണം ✍ 2025 ജൂലൈ 16 മുതൽ 19 വരെ അറ്റ്ലാന്റയിലെ ഹയാത്ത് റീജൻസിയിൽ (265 പീച്ച്ട്രീ സ്ട്രീറ്റ് എൻഇ, അറ്റ്ലാന്റ, ജിഎ 30303) നടക്കുന്ന ഫാമിലി/ യൂത്ത് കോൺഫറൻസിൽ വിവിധ ഇടവകയിൽ നിന്നായി 500-ലധികം വിശ്വാസികൾ…