ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: April 2025

കേരളാ ഗവൺമെന്റുമായി സഹകരിച്ചു ലഹരിക്കെതിരെ കൈകോർത്തു ഫൊക്കാന.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ലഹരിക്കെതിരെ കൈകോർത്തു പ്രവർത്തിക്കാൻ ഫൊക്കാനായും കേരളാ ഗവൺമെന്റുമായി ധാരണയായി , ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ . ബിന്ദുവുമായുള്ള ചർച്ചയിൽ ആണ് ഫൊക്കാനയും കേരളാ ഗവൺമെന്റുമായി സഹകരിച്ചു പ്രവർത്തിക്കാം എന്ന് തീരുമാനമായത് .…

ഇരുൾ വീഥിയിലെ കുഞ്ഞാടുകൾ

രചന : ബിനോ പ്രകാശ്✍ ഇടയനില്ലാതെ,ഇരുൾ വീഥിയിൽ മേയുന്ന കുഞ്ഞാടാണ് ഞാൻ. കണ്ണുനീർ താഴ്വരകളിൽ അന്തിയുറങ്ങി, പറുദീസ നഷ്ടമായ മനുഷ്യപുത്രനായി തീരാശാപങ്ങളുടെ കുരിശുമേന്തി ഭൂതകാലം മനസ്സിൽ കോറിയിട്ട ഉണങ്ങാത്ത മുറിവുകളുമായി ഞാനലയുകയാണ്. ഞാൻ മാത്രമല്ല എന്നെപ്പോലെ കുറെ പേർ. ഇപ്പോൾ എന്നെ…

ചിലപ്പോഴൊക്കെ…

രചന : വി.ജി മുകുന്ദൻ✍ ചിലപ്പോഴൊക്കെ…കാലം കടന്ന് ചെല്ലാത്തിടങ്ങളിൽ തള്ളികയറിവെളിച്ചം കുത്തികീറിയ ഇരുട്ടിൽ തപ്പിത്തടഞ്ഞ്… എന്റെ ചിന്തകളെന്നെ കുത്തി നോവിക്കാറുണ്ട്…!കറുപ്പും വെളുപ്പും ഇഴച്ചേർന്ന് നിറം മങ്ങിയ തെരുവ് കാഴ്ചകൾ ഒലിച്ചിറങ്ങുന്ന നഗ്നതയിലേക്ക്…, പുകച്ചുരുളുകൾക്കിടയിൽ കുത്തേറ്റു പിടയുന്ന സത്യംവിരൽചൂണ്ടാറുണ്ട്…!കടലിരമ്പും തിരമാലകളാൽ തകർന്നുവീണ് പിടയുന്ന…

കടൽ ഞണ്ടുകൾ

രചന : ജയന്തി അരുൺ ✍ ഒന്നു കണ്ണടച്ചു നോക്കൂ.ഈ ചിത്രത്തിൽകൊച്ചമ്മിണിയുണ്ട്.കൊച്ചമ്മിണിയുടെകയറിന്റെയറ്റത്ത്അമ്മയുമുണ്ട്.അമ്മയുടെ സാരിത്തുമ്പിൽകൊച്ചമ്മിണിപെറ്റ സുന്ദരി.കണ്ണൊന്നുകൂടിഇറുക്കിയടച്ചു നോക്കിക്കേ.കൊച്ചമ്മിണിയെആരോ കൈപിടിച്ചുപച്ചപ്പിൽനിന്നുംഇറക്കുന്നുണ്ടല്ലോ?വാലുപോലെ സുന്ദരിയും.കണ്ണൊന്നുതിരുമ്മിനോക്കുമ്പോൾകീമോ തളർത്തിയ അമ്മചിത്രം നിറഞ്ഞു കിടപ്പുണ്ട്.പുല്ലു കരിഞ്ഞുമൊട്ടയായ ചിത്രത്തിൽനിന്നുംകണ്ണുവലിച്ചു തുറക്കുമ്പോൾഅമ്മ ചിത്രത്തിൽനിന്നിറങ്ങിചുമരിലെവസന്തത്തിനുള്ളിൽചിരിക്കുന്നു.സൂക്ഷിച്ചു നോക്കിക്കേ.കൊച്ചമ്മണിയെനുണഞ്ഞു സുന്ദരിവസന്തത്തിന്റെചോട്ടിലിരിപ്പുണ്ട്.ചിത്രത്തിലെവിടെയുംഎന്നെ കണ്ടില്ലെന്നോ?എന്റെ ചിത്രമല്ലേയിവിടെപച്ചപുതച്ചു കിടക്കുന്നത്.സൂക്ഷിച്ചു നോക്കൂഅതിൽനിന്നെത്രകടൽഞണ്ടുകളാണ്പെറ്റുപെരുകിവസന്തത്തിലേക്ക്കൈപിടിക്കാൻഇറങ്ങിവരുന്നത്.വരൂ,ഒരു മൊട്ടക്കുന്ന്വസന്തത്തിലെചുമർച്ചിത്രമാകുന്നത്കണ്ണു കെട്ടിയാൽഉറപ്പായും…

സ്വപ്നത്തിലെ താരാട്ട് പാട്ട്

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ അച്ഛനും അമ്മയും ആരെന്നറിയാതെതെരുവിന്റെ മകളായ് വളർന്നു ഞാനുംകയറിക്കിടക്കുവാൻ കുരയില്ലാത്ത ഞാൻപീടികത്തിണ്ണയും സ്വന്തമാക്കി.അന്യദേശത്തുള്ളൊരമ്മുമ്മ വന്നെന്നെഭിക്ഷയാചിക്കുവാൻ കൊണ്ടുപോയി.പശിയകറ്റീടുവാൻ വഴിയേതുമില്ലാതെഅമ്മയെ ഓർത്തു കരഞ്ഞിരുന്നുസ്വപ്നത്തിലെങ്കിലും അമ്മ വന്നിട്ടെന്നെതാരാട്ടു പാടുമെന്നോർത്തു ഞാനുംവെറുതെയാണെങ്കിലും അമ്മതൻവാത്സല്യചുംബനമേൽക്കാൻ കൊതിച്ചു പോയി.ഞാനിന്നനാഥയായ് ആരോരുമില്ലാതെതെരുവുകൾ തോറും അലഞ്ഞിടുന്നു.കാലങ്ങൾ…

വർണ്ണ ലോകം

രചന : ദിവാകരൻ പികെ ✍ നിറമങ്ങിയഓർമ്മകൾനിറഞ്ഞാടുന്നിന്നെന്നുള്ളിൽകരിമഷി യാൽ ഇരുണ്ടിരിപ്പുവർണ്ണങ്ങളാൽ പൂത്തകുട്ടിക്കാലം. തിരിച്ചു വേണമെൻ വർണ്ണലോകംകാലത്തിൻ നെഞ്ചിൽ ചവിട്ടികരി വേഷംകെട്ടി നിറഞ്ഞാടുന്നോരെതേടുന്നു ഞാനെൻ വർണ്ണലോകം. ഇരയെ തിരയും കഴുകൻകണ്ണുകളാൽചതികളുടെ ചിലന്തി വല കളുംവാരിക്കുഴികളും തീർത്ത് നാക്കിൻബലം കൂട്ടി കൊട്ടാരം തീർക്കുവോരെ വെളുക്കെ…

രാവിൻ്റെ ഗദ്ഗദങ്ങൾ

രചന : ഷൈലകുമാരി ✍ കറുപ്പിനേഴഴകാണെന്നല്ലോപഴമൊഴിയെന്നാലും;വെളുപ്പിനുള്ളൊരു ചന്തമെന്നുടെമേനിക്കില്ലല്ലോ! നിലാവിനെന്തൊരു ഭംഗിഅവളെ പ്രണയിക്കും ലോകം;ചന്ദ്രനുമെന്തൊരു ചേല്അവനെ വാഴ്ത്തുന്നെല്ലാരും! ഞാനണയുമ്പോൾ രാക്ഷസജന്മംകൂടെയണഞ്ഞീടും;നിലാവുപോലുമെന്നെ-പ്പേടിച്ചോടിയകന്നീടും! സ്നേഹം തിങ്ങും നല്ലൊരുമനസ്സെനിക്കുമുണ്ടേലും;തിരിച്ചറിയുന്നില്ലാരുമീകറുത്ത ജന്മത്തെ! അടുത്തണയാനൊന്നു ചിരിക്കാൻമടിക്കുന്നു ലോകം;ഈ കറുത്തജന്മം വലിച്ചെറിഞ്ഞുരസിച്ചിടാനായി; അടുത്തജന്മം നിലാവായൊന്നുപുനർജ്ജനിക്കേണം;മനസ്സിലുള്ളോരാഗ്രഹമാണേനടക്കുമോയെന്തോ?

‘ഗിബ്ലി’യോട് കളിവേണ്ട,

രചന : ജിൻസ് സ്കറിയ ✍ ‘ഗിബ്ലി’യോട് കളിവേണ്ട, ഒരു മണിക്കൂറിൽ 10 ലക്ഷം ഉപയോക്താക്കൾഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും ഉൾപ്പെടെ സോഷ്യൽമീഡിയയിൽ തരംഗമായി തുടരുകയാണ് ചാറ്റ്‌ജിപിടിയുടെ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി. ജിപിടി-4o മോഡലിൽ ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് വേണ്ടി നിർമിച്ച ഇമേജ് എഡിറ്റിങ്…

പ്രണയാമൃതം

രചന : മായ അനൂപ്✍ നീരദമാലകൾ മൂടിയ മാനത്തുമാരിവിൽവർണ്ണം പകർന്ന പോലെഎൻ മനോരാജ്യത്തിൻ ശ്രീലകം തന്നിലായ്എന്നോ വിരുന്നു വന്നെത്തിയില്ലേഎൻ ഹൃദയത്തെ ഞാൻ നൈവേദ്യമായ് വെച്ചുഅന്ന് തൊട്ടിന്നോളം നിന്റെ മുന്നിൽഅസുലഭ പുഷ്പങ്ങൾ കൊണ്ടു ഞാൻ പൂജിച്ചുകാഴ്ച വെച്ചെന്നെ ഞാനെന്നേയ്ക്കുമായ്പ്രണയത്തിൻ മാസ്മരസൗരഭം ചേർത്തു നീഎന്നിൽ…

മേൽക്കൂര ചുമക്കുന്ന പല്ലി…!!

രചന : സുമ ബാലാമണി✍ താനാണ്മേൽക്കൂര ചുമക്കുന്നതെന്നമിഥ്യാ ധാരണയിലായിരുന്നി-ക്കാലമത്രയും,..പല്ലിയെപ്പോലെ..!!ആരും ഉണർത്താതുണർന്നുപഠിക്കാൻ മക്കൾക്കുംഷേവ് ചെയ്യാൻ സ്വയംബ്ലേയ്ഡ് എടുക്കാൻ കെട്ട്യോനുംഞാനഞ്ചു ദിവസംകിടപ്പാകണമായിരുന്നു.ഹോട്ടൽ ഭക്ഷണംമോശമെന്നുപറഞ്ഞെന്നെനിരാശപ്പെടുത്തിയിട്ടുള്ളഎന്റെ ആരോഗ്യത്തിന്റെകാവൽക്കാരൻ…,ഞാനടുക്കളയിൽക്കിടന്നുപുകഞ്ഞുണ്ടാക്കുന്നഭക്ഷണത്തേക്കാൾആർത്തിയോടെകഴിക്കുന്നു മക്കളോടൊപ്പം..!!ഞാൻ വേണ്ടെന്നുവച്ചയാത്രകൾ,നഷ്ടപ്പെടുത്തിയസന്തോഷങ്ങൾ,എനിക്കെടുക്കാതെവിളമ്പിയത്….എല്ലാമെന്നെനോക്കികൊഞ്ഞനം കുത്തുന്നുഈ കിട്ടിയഅഞ്ചുദിവസംകുറച്ചു നേരത്തെയായിരുന്നെങ്കിൽ…..!!!