Month: August 2026

ചരിത്രം രചിക്കുവാൻ “അമേരിക്ക ഗോട്ട് ടാലെന്റ്റ് ” ടീമും, ഫൊക്കാന കൺവെൻഷനെ അനശ്വരമാക്കാൻ പൂമ്പാറ്റകളെപ്പോലെ അവരും എത്തുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ചരിത്രം രചിക്കുന്ന ഫൊക്കാന കൺവെൻഷനിൽ കളിവിളക്കുകൾ മിഴി തുറക്കുമ്പോൾ ,പ്രതിഭയുടെ തിളക്കങ്ങൾ വിളിച്ചോതുന്ന കലാ മാമാങ്കം ആയി “അമേരിക്ക ഗോട്ട് ടാലെന്റ്റ് ” മാറുന്നു . മൂന്നു ദിവസം നീളുന്ന ഫൊക്കാന കൺവെൻഷനിൽ രണ്ടാം ദിവസത്തെ ഏറെ…

ഫൊക്കാനാ കൺവൻഷൻ വേദിയിൽ ആയിരത്തിൽ അധികം മോഹിനിമാർ ഒത്തുചേർന്ന് ഗിന്നസ് ചരിത്രമെഴുതുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ കാലത്തിന്റെ കനകച്ചിലങ്കകൾ കാതിലണിഞ്ഞ്, കേരളത്തിന്റെ ലാവണ്യകലയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കാൻ ഇനി എണ്ണപ്പെട്ട ദിനങ്ങളുടെ മാത്രം കാത്തിരിപ്പ്. ഫൊക്കാന 2026 ദേശീയ കൺവെൻഷനിൽ, ആയിരത്തിലേറെ അനുഗ്രഹീത കലാകാരികൾ ഒരേ മനസ്സും ഒരേ തളങ്ങളുമായി മോഹിനിയാട്ടത്തിന്റെ ലാവണ്യനൃത്തമൊരുക്കി ഗിന്നസ്…

പ്രിയ മാധ്യമ സുഹൃത്തുക്കളേ,

ശ്രീകുമാർ ഉണ്ണിത്താൻ ✍️ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മലനിരകളിലെ കൽഹാരി റിസോർട്ടിൽ നടക്കുന്ന 21-ാമത് ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷനിലേക്ക് എല്ലാ മാധ്യമ സുഹൃത്തുക്കളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രവാസി മലയാളി സംഘടനകളുടെ ചരിത്രത്തിൽ…

ഫൊക്കാന സമഗ്രസംഭാവന പുരസ്കാരം ഡോ. എ.കെ.ബി. പിള്ളയ്ക്കും, ശ്രീ. ജോർജ് മണ്ണീക്കരോട്ടിനും (മരണാനന്തരം)

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാന (FOKANA), 2024–2026 കാലയളവിലെ സമഗ്രസംഭാവന പുരസ്കാരം പ്രശസ്ത പണ്ഡിതനും സാഹിത്യകാരനും മാനവവികാസ ശാസ്ത്രജ്ഞനുമായ ഡോ. എ.കെ. ബാലകൃഷ്ണപിള്ള (എ.കെ.ബി)യ്ക്കും, അമേരിക്കൻ മലയാള സാഹിത്യത്തിന്റെ ചരിത്രകാരനും ശ്രദ്ധേയനായ സാഹിത്യകാരനുമായ…

മാത്യു മുണ്ടിയാങ്കൽ: സമ്പത്തിന്റെ ഉയരങ്ങളിൽ നിന്നല്ല, മൂല്യങ്ങളുടെ ആഴങ്ങളിൽ നിന്ന് ഉയർന്ന മനുഷ്യൻ.

സാജ് കാവിന്റെഅരികത്ത് ✍️ ഓരോ സമൂഹത്തിനും വെളിച്ചം വീശുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അവർ എല്ലാ വേദികളിലും നിറഞ്ഞുനിൽക്കില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മത്സരിക്കണമെന്ന ആഗ്രഹവും അവർക്കുണ്ടാകണമെന്നില്ല. എന്നാൽ സമൂഹത്തിന്റെ ഏറ്റവും നിർണായകമായ നിമിഷങ്ങളിൽ അവർ നിശ്ശബ്ദമായി മുന്നോട്ട് വന്ന് ഒരു കൈത്താങ്ങാകുന്നു. അത്തരമൊരു…

കൽഹാരിയിലെ കലാവിരുന്നിന് ആവേശം പകരുവാനും ചരിത്രത്തിന്റെ ഭാഗമാകാനും നാദിർഷയും എത്തുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഗമയ ഫൊക്കാനയുടെ 2026-ലെ അന്തർദേശീയ കൺവെൻഷന് കൂടുതൽ മാറ്റുകൂട്ടി മലയാളത്തിന്റെ ജനപ്രിയ സംവിധായകൻ, നടൻ, ഗായകൻ,അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ നാദിർഷ കൽഹാരി റിസോർട്ടിലെ വേദിയിലെത്തും. ഓഗസ്റ്റ്…

ഫൊക്കാന കൺവൻഷനിൽ രാജു മൈലപ്ര നയിക്കുന്ന ‘ചിരിയരങ്ങ്’ നടൻ നാദിർഷ ഉദ്ഘാടനം ചെയ്യും.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമമായ ഫൊക്കാന കൺവൻഷനിലെ ജനപ്രിയ ഹാസ്യവേദിയായ ‘ചിരിയരങ്ങി’ന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും നടനും ഗായകനും ഹാസ്യകലാകാരനും ബഹുമുഖ പ്രതിഭയുമായ ശ്രീ നാദിർഷാ നിർവ്വഹിക്കും. അമേരിക്കൻ…

MCUBE ഗോപിനാഥ് മുതുകാടിന്റെ ചാരിറ്റി ഷോ; ഭിന്നശേഷിക്കാർക്കായുള്ള ഐ.ഐ.പി.ഡി.യ്ക്ക് പിന്തുണ തേടി മാന്ത്രിക-സംഗീത സന്ദേശ വിരുന്ന്.

ഫാ: ജോൺസൺ പുഞ്ചകോണം ✍️ ന്യൂയോർക്ക്: പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ലോകോത്തര നിലവാരത്തിലുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ് (IIPD)-ന്റെ നിർമാണത്തിനും വികസനത്തിനുമായി പ്രത്യേക ചാരിറ്റി ഷോ സംഘടിപ്പിക്കുന്നു. മാന്ത്രികതയും സംഗീതവും സാമൂഹിക പ്രതിബദ്ധതയും…