ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

ഠ ഹരിശങ്കരനശോകൻ`*

ഒരു കൊച്ചു വെളുപ്പാൻ കാലത്ത്കട്ടിലിൽ നിന്നും തള്ളിയിട്ടു കൊണ്ട്തലയിണ‌,“ഒരു തലയിണയുടെ ധർമ്മം എന്താണെന്ന് വെച്ചാൽകിടക്കുന്നവന്റെ തല താങ്ങുക എന്നതാകുന്നു.കെട്ടിപ്പിടിച്ചാലും തെറ്റ് പറയാൻ കഴിയില്ല.ഒരുമ്മ, രണ്ടുമ്മ,ഒരു മൂന്നുമ്മ വരെയൊക്കെ സഹിക്കാം.പക്ഷേയിതതുവല്ലതുമാണോ?വല്ല മര്യാദയുമുണ്ടോ?ഈത്തായും ഒലിപ്പിച്ച് കുറേ നാറിയ ഉമ്മകൾ.അതും എന്നും രാവിലെ.

രാത്രിയിൽ കിടക്കാൻ വരുമ്പോൾ നിനക്ക് തന്നെ എന്നെ നാറുന്നില്ലേ എന്ന്ഞാൻ അത്ഭുതപ്പെട്ട് പോവുകയാണ് ഒരമ്മിക്കല്ലിനു പോലുമീ ഗതി വരുത്തല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു പോവുകയാണ്.സഖാവേഉള്ളത് ഉള്ളത് പോലെ പറയണമല്ലോ, ഒന്നുകിൽ വീട്ട്കാരോട് പറഞ്ഞ് ഏതെങ്കിലുമൊരുത്തിയെ വിളിച്ച് കൊണ്ട് വാ.അല്ലെങ്കിൽ- ഒരല്ലെങ്കിലുമില്ല, നിന്നെയൊന്നുമിനിയൊരുത്തിയും പ്രേമിക്കുന്ന ലക്ഷണം ഞാൻ കാണുന്നില്ല.ഒരു തലയിണയുടെ മണ്ടത്തരമാണെന്ന് വിചാരിച്ചാലും തെറ്റില്ല.

എന്തായാലും ഇതെന്തൊരു എരണംകെട്ട ഏർപ്പാടാണെന്ന് ആലോചിച്ചാൽ മനസിലാക്കാനുള്ള ബുദ്ധിയൊക്കെ നിനക്കുണ്ടെന്നാണെന്റെ വിശ്വാസം.ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ തല താങ്ങുന്ന ഇണയാണല്ലോ.അതു കൊണ്ട് ഓർത്തോണംഇനി എന്നോട് കൊണവതികാരം കാണിക്കാനെക്കൊണ്ടെങ്ങാനും വന്നാൽ മെത്തയ്ക്ക് തീയും വെച്ച് ഞാനതിൽ ചാടി ആത്മഹത്യ ചെയ്ത് കളയും,പറഞ്ഞേക്കാം.““ഓ ശരി. എന്നാപ്പിന്നെ അങ്ങനെയാകട്ടെ”അഥവാ“എന്നെ മനസിലാക്കുവാനാരുമില്ല! പുല്ല്!”ഒരു നട്ടുച്ച നേരംചുമച്ച് ചുമച്ച് നിന്നവണ്ടി,“ഒരു വണ്ടിയുടെ ധർമ്മം എന്താണെന്ന് വെച്ചാൽഓടിക്കുന്നവന്റെ നിയന്ത്രണത്തിൽ സഞ്ചരിക്കുക എന്നതാകുന്നു.

ഏത് കഴുതയുടെ മോനായാലും ഒരു മൂളിപ്പാട്ടൊക്കെ കാണും.ദീർഘനിശ്വാസങ്ങളും കീഴ്ശ്വാസങ്ങളുമെല്ലാംയാത്രകളിൽ മനുഷ്യസഹജവുമാണ്.ചിലപ്പോൾ ഒന്ന് തട്ടിയെന്നോ മുട്ടിയെന്നോ ഇരിക്കും, സ്വാഭാവികം.പക്ഷേയിതതുവല്ലതുമാണോ?ഒരു ബോധവുമില്ലാതെഅങ്ങോട്ടുമിങ്ങോട്ടുമൊന്നും നോക്കാതെ(അഥവാ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നോക്കി)തേരാപ്പാരാ കോണേ കോണേ ഒരോടീര്.ഒരു തഞ്ചത്തിലൊക്കെ ഓടിച്ചില്ലെങ്കിൽ ഏത് വണ്ടിയ്ക്കും ചുമ വരും.

അത്രയ്ക്കങ്ങ് സ്വസ്ഥതയില്ലെങ്കിൽ (എന്നെ നിർത്തിയിട്ട്) പോയി വല്ല കിണറ്റിലും ചാടണം ഉവ്വാ.അതല്ലാതെ ചുമ്മാ തന്നത്താൻ സംസാരിച്ചിട്ടോപരവേശപ്പെട്ടിട്ടോ ഒരു കാര്യവുമില്ല.അതിൽ ന്നിന്നുമൊന്നും ഒരു കോപ്പും ഉണ്ടാകാൻ പോകുന്നില്ല.ജീവിതം സങ്കീർണ്ണമായൊരു ലാളിത്യമാണെന്ന് ഏത് വണ്ടിക്കും അറിയാവുന്നതാണ്.മുന്നോട്ട് നോക്കി മുന്നോട്ട് പോവുക.അങ്ങനെയാണെങ്കിൽ എനിക്ക് ഓടാനാകുന്ന വഴിയോളം ഞാനുമുണ്ടാകും.അല്ലാതെ എന്നെയിങ്ങനെ വെറുപ്പിക്കാനാണെങ്കിൽഏതെങ്കിലുമൊരു രാത്രിയിൽ വല്ല കള്ളന്മാരുടെയും കൂടെ ഞാൻ ഇറങ്ങിയോടിപ്പോയ്ക്കളയുംപറഞ്ഞേക്കാം”“ഓ ശരി.

എന്നാപ്പിന്നെ അങ്ങനെയാകട്ടെ”അഥവാ“എന്നെ മനസിലാക്കുവാനാരുമില്ല! പുല്ല്!”ഒരു സന്ധ്യാ നേരംദീപാരാധനയാടി നിന്നചെട്ടികുളങ്ങരയമ്മ,“ഒരു ഗ്രാമദേവതയുടെ ധർമ്മം എന്താണെന്ന് വെച്ചാൽപ്രാർത്ഥനാ‍നുസൃതം അതാത് നാടിന്റെ ഐശ്വര്യം കാത്ത് സൂക്ഷിക്കുകയെന്നതാണ്.ഒരു നാടെന്നൊക്കെ പറഞ്ഞാൽ അവിടെ പല ജാതി മനുഷ്യരൊക്കെ കാണും.അതിൽ എല്ലാവർക്കും പരാതി പറയാനുള്ള അവകാശമുള്ള പോലെ തന്നെഅതെല്ലാം കേൾക്കാൻ എനിക്ക് ബാധ്യതയുമുണ്ട്.പരീക്ഷകൾ തൊട്ട് തിരഞ്ഞെടുപ്പ് വരെയുള്ളവയിൽ ഞാൻ നേരിട്ട് ഇടപെട്ട്പലരെയും ജയിപ്പിക്കുകയും തോൽ‌പ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.അവരൊന്നുമതൊന്നും മറന്നിട്ടുമില്ല.

നിനക്കും നിന്റേതായ പ്രശ്നങ്ങളും കാര്യങ്ങളുമൊക്കെയുണ്ട്.അതെനിക്കറിയാഞ്ഞിട്ടല്ല.പക്ഷേ നിനക്കറിയാത്ത പല കാര്യങ്ങളുമുണ്ട്.സമയം, സ്ഥലം എന്നിങ്ങനെയുള്ളവയുടെ ആപേക്ഷികത പോലെ തന്നെസങ്കീർണ്ണമാണവയുടെ സംയോഗവും.അതിന്റെ ആന്തരികമണ്ഡലത്തിൽ വർത്തിക്കുന്ന ബലങ്ങളെ പറ്റി അവബോധം ഉണ്ടാക്കുന്ന മട്ടിൽ സംസാരിക്കുക ഒരു ഗ്രാമദേവതയുടെ പണിയല്ലാത്തതിനാൽവിശദാംശങ്ങലിലേക്കിപ്പോൾ കടക്കുന്നില്ല.പിന്നെ പറായാനാണെങ്കിൽ വേറൊരു കാര്യം,നിന്റെ കയ്യിലിരുപ്പും മനസിലിരിപ്പുമെല്ലാം എനിക്കറിയാം.അതുകൊണ്ട് നിന്റെ വെളവ് എന്റെയടുക്കലെടുക്കണ്ട.

നീ അത്ര നല്ല പുള്ളിയൊന്നുമല്ല.ഇവിടെ വന്ന് കമിഴ്ന്ന് കിടന്നിട്ടോചുറ്റിപ്പറ്റി നിന്നിട്ടോപിറുപിറുത്തിട്ടോ മാത്രം ഒരു കാര്യവുമില്ല.വല്ല്ലതും നേടാനുണ്ടെങ്കിൽ നന്നായ് പ്രാർത്ഥിച്ചിട്ട്അതിലേക്കാഞ്ഞ് പ്രവർത്തിക്കുക.ഇനിയിപ്പോൾ പ്രാർത്ഥിച്ചില്ലേലും കുഴപ്പമില്ല, പ്രവർത്തിക്കുക.പ്രവർത്തിച്ചില്ലേലും കുഴപ്പമില്ല, ചുമ്മാ വെറുപ്പിക്കരുത്.അല്ലെങ്കിൽ പിന്നെ ഒന്നും ആഗ്രഹിക്കാതിരിക്കുക.ചുമ്മാതെ കണ്ട്, എന്നെയിങ്ങനെ ശല്യപ്പെടുത്താനാണെങ്കിൽ…നിന്റെ തലയിണയോ വണ്ടിയോ പോലെയല്ല ഞാൻ.അതറിയാമല്ലോ.അത്താഴപൂജയ്ക്ക് സമയമാകുന്നു.പൊന്ന് മക്കള് വീട്ടിൽ ചെന്ന് കഞ്ഞി കുടിച്ച് കിടന്നാട്ടെ.““ഓ ശരി.

എന്നാപ്പിന്നെ അങ്ങനെയാകട്ടെ”അഥവാ“എന്നെ മനസിലാക്കുവാനാരുമില്ല! പുല്ല്!“ഒരു പാതിരാത്രിനേരംമിന്നി മിന്നി കണ്ടനക്ഷത്രങ്ങളിലൊന്ന്‌,‘ഒരു നക്ഷത്രത്തിന്റെ ധർമ്മം എന്താണെന്ന് വെച്ചാൽപ്രകാശം വർഷിക്കുക എന്നത് മാത്രമാണെന്ന് നീ കരുതരുത്.പ്രാകാശവർഷങ്ങൾക്കപ്പുറത്ത് നിന്നുംഅനേകായിരം വർഷങ്ങൾക്ക് മുമ്പ് യാത്ര തുടങ്ങുമ്പോൾഭൂമിയെന്തെന്നോ മനുഷ്യരെന്തെന്നോ ഒന്നും ഈ പ്രകാശരശ്മികൾക്ക് അറിയില്ലായിരുന്നു.നിന്റെ കണക്ക്കൂട്ടലുകൾക്ക് അപ്പുറത്ത് നിൽക്കുന്ന ഒരു കാലത്ത് നിന്നുംസ്ഥലത്ത് നിന്നും വന്നിട്ടുംഇത്രയെങ്കിലുമൊക്കെ സംവദിക്കാൻ കഴിയുന്നത് തന്നെ വലിയ കാര്യം.പറയാൻ പലതുമുണ്ടെങ്കിലും അമിതവേഗം മൂലം കഴിയാതെ പോവുകയാണ്.നക്ഷത്രങ്ങളുടെ ബലാബലങ്ങളിൽ വിശ്വസിക്കുകയും ആശ്വസിക്കുകയുംചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന് അറിയില്ല.പക്ഷേ നീ ചെയ്ത് കൊണ്ടിരിക്കുന്നത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽഅത് തന്നെയാണെന്ന് തോന്നുന്നു.

വെറുമൊരു തീയുണ്ടയിൽ നിന്നും ഇറങ്ങിത്തിരിച്ച എന്നെ പോലും സംസാരിക്കുവാൻ നിർബന്ധിക്കുന്ന എന്തോ ഒന്ന് ഞാൻ നിന്നിൽ ദർശിക്കുന്നുണ്ടെങ്കിലുംനിനക്ക് ഒരു സന്തോഷമില്ലാത്തതിനാൽഅതത്ര രസകരമായ ഏർപ്പാടായ് എനിക്ക് തോന്നുന്നില്ല.നിന്റെ തലയിണയെ പോലെയോനിന്റെ വണ്ടിയെ പോലെയോനിങ്ങളുടെ ചെട്ടുകുളങ്ങരയമ്മയെ പോലെയോഎനിക്ക് നിന്നെ മനസിലാക്കാനോനിന്നെ മനസിലാക്കിക്കാനോ കഴിയാതെ വരിക മാത്രമല്ലഅന്തവും കുന്തവുമില്ലാതെ പറഞ്ഞ് കൊണ്ടിരിക്കുകയും ചെയ്യുന്നതിനുള്ള കാരണംഎനിക്ക് കല്പിച്ച് കൂട്ടി കല്പിക്കപ്പെട്ടിരിക്കുന്ന യോഗാത്മകതയോ മറ്റോ ആയിരിക്കണമെന്ന് സംശയിക്കുന്നതിൽ തെറ്റില്ല.

നിന്റെ കണ്ണിൽ എന്റെ യാത്ര അവസാനിക്കുന്നില്ല എന്നത് മാത്രമാണെനിക്കാകെപ്പാടെ പറഞ്ഞൊപ്പിക്കാനാകുന്നത്.കണ്ണുകൾ അടച്ചാലും കണ്ണുകൾ അടയുകയില്ല എന്നും കൂടി പറയണമെന്ന് തോന്നുന്നുണ്ടെങ്കിലുംഎന്തോഅവസാനിക്കാത്ത ഒരു വരിയിലേക്ക് കുരുങ്ങിപ്പോകാൻ നമ്മളിഷ്ടപ്പെടുന്നുണ്ടോ എന്തോ…അത്രയൊക്കെയങ്ങ് അണ്ഡകടാഹപ്പെടണ്ട,യാത്രയിലാണല്ലോ,കണ്ടതിൽ സന്തോഷം….““ഓ ശരി. എന്നാപ്പിന്നെ അങ്ങനെയാകട്ടെ”അഥവാ“എന്നെ മനസിലാക്കുവാനാരുമില്ല! പുല്ല്!”-എല്ലാരും കൊള്ളാം-

By ivayana