ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ശ്രീരേഖ എസ്*

പുഴകളിലോളം താളമടിക്കുന്നു
കളിവഞ്ചികളെങ്ങും കൊഞ്ചിക്കുഴയുന്നു
തിരുവോണത്തോണി വരുന്നേ….. പൊന്നോണം വരവായേ…..
ചിങ്ങപ്പൂങ്കാറ്റു വരുന്നേ….. തിരുവോണത്തോണി വരുന്നേ…..
(പുഴകളിലോളം……..)
പൂവേ പൊലി പൂവേ പൊലി പാടാൻ വായോ
ഓർമ്മകൾതൻ പൊൽത്തിടമ്പുകളേന്തിപ്പാടാലോ!….
വഞ്ചിപ്പാട്ടുയര്ണൊരീണം പാടി രസിയ്ക്കാലോ….
ആർപ്പും കുരവയുമായെതിരേല്ക്കാം ഓണം വരവായേ….
(പുഴകളിലോളം…….)
പൊന്നോണപ്പാട്ടുകൾ പാടാം, പൂക്കൂടകൾ വീതുനിറയ്ക്കാം
വന്നല്ലോ മാമലനാട്ടിൽ പൂത്തിരുവോണം!
തിരുവോണക്കുമ്മിയടിക്കാം, തിരുവോണസ്സദ്യയൊരുക്കാം
വന്നല്ലോ പൂക്കുടചൂടിയ പെന്നോണക്കാലം!
(പുഴകളിലോളം…….)

By ivayana