രചന : മധു മാവില✍

അച്ഛൻ കടമെടുത്തു.
മക്കൾക്കായ് വീട് പണിതു.
സർക്കാർ കണക്കെടുത്തപ്പോൾ
വീടില്ലെത്തവർക്കെല്ലാം വീടായന്ന്
പഞ്ചായത്തും സർക്കാരും
നാടാകെ പരസ്യം ചെയ്തു…
അച്ഛൻ്റെ കടമൊന്നും നാടറിഞ്ഞില്ല.
കടമടവ് മുടങ്ങിയതറിഞ്ഞു.
ബാങ്ക് നിയമം നോക്കിയതൊന്നും
പഞ്ചായത്തും സർക്കാരും
പരസ്യത്താലറിഞ്ഞില്ലന്നേ
മന്ത്രിക്കെന്തൊക്കെയറിയണം.
മക്കൾക്കായ് പണിതൊരുവീട്ടിൽ
ക്കയറരുതെന്നൊരു നോട്ടീസ്
നിയമം പോലെയതും വന്നു.
അഭിരാമിയതിലൂടെ കയറി
നക്ഷത്രാങ്കിത മേലോട്ട്പോയി…
പോയവൾക്കില്ലാത്ത നാണക്കേട്
നോട്ടീസ് ഒട്ടിച്ചവനില്ല
ബേങ്കിനുമില്ല….
സർക്കാരിനുമില്ല…
കോടതിക്കൊട്ടുമില്ല…..
മകളുടെ ശ്വാസം പോയപ്പോൾ
അന്വേഷണമായ്….
വീഴ്ചകൾ ഓരോന്നായ് കണ്ടിട്ടും
കുറ്റം ചെയ്തവരാരെന്ന്
കാണിപ്പയ്യൂരും കൈമലർത്തി.
നിലവിലെനിയമംപോലെന്നാലും
കമ്മീഷൻ വിഴ്ചകളനവധികണ്ടു.
റിപ്പോർട്ടിൽ കുറ്റക്കാരില്ല..
നടപടിയൊന്നും വേണ്ടന്നിണ്ടാസ്….
കരയാനാളില്ലാത്തവൾ
അഭിരാമി…. നീ നക്ഷത്രം.
സ്വാതന്ത്ര്യം ചമത്വം ശോച്യലിസം
ചിന്ദാബാ ….ചിന്താബാ…
നങ്ങേലിക്കഥപ്പാടി പാണർ
നിയമത്തിൻ നാണം മാറ്റി.
പണ്ടെങ്ങോയേതോ നാട്ടിൽ
മനുസ്മൃതിയെഴുതിയവനിന്നും
പുലഭ്യം കേട്ടു ചിരിച്ചു..

മധു മാവില

By ivayana