രചന : രജനി നാരായൺ✍

മുഖശ്രീ തുടുത്തപ്പോൾ
കവിളിൽ നാണം കുട് കൂട്ടിയപ്പോൾ
ഇടനെഞ്ചിന്റെ താളം ധൃതഗതിയിൽ
പാഞ്ചാരിമേളം കൊഴുക്കുമ്പോൾ
അരിമുല്ലപ്പൂവിറുക്കുന്ന കരങ്ങളിൽ
കുപ്പിവളകിലുക്കം ഗഞ്ചിറ കൊട്ടുമ്പോൾ
സരിഗമയിൽ മിഴിയിണകൾ
അഭിനയ ചാതുര്യം മെനയുമ്പോൾ
ചിലങ്കയണിഞ്ഞ പാദങ്ങളിൽ
അടവുകൾ തിമിർക്കുമ്പോൾ
അംഗലാവണ്യത്തിന്റെ രസതന്ത്രം
മണി മുത്തുകളായ് തഴുകുമ്പോൾ
കാൽവിരൽ തുമ്പുകൾ ശ്രുതിക്കൊത്ത്
ചിത്രം വരക്കുമ്പോൾ
ഗളതലങ്ങളിൽ വിരലുകൾ
തബുരു മീട്ടുമ്പോൾ
കാർകൂന്തലഴകിൽ അനിലൻ
സുഗന്ധം വിതറി പോകുമ്പോൾ
കാലം മാറ്റിയ കൗമാരം
കടപുഴകാതെ ഓളങ്ങളിൽ
വിസ്മൃതി പൂത്ത കനവുകളിൽ
നിറം ചാർത്തി ഏഴ് വർണ്ണങ്ങൾ
ഉയരങ്ങളിലേക്ക് പറക്കുന്നു
എന്റെ പ്രണയ വർണ്ണങ്ങൾ.

രജനി നാരായൺ

By ivayana