രചന : പ്രകാശ് കെ ✍️
ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു
ഇപ്പോഴിതാ പുതിയ വീഡിയോയിലൂടെ തനിക്ക് സംഭവിച്ചൊരു പേടിപ്പെടുത്തുന്ന അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് കാർത്തിക് സൂര്യ. രാത്രി ഭക്ഷണം കഴിച്ചപ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങിയെന്നാണ് കാർത്തിക പറയുന്നത്. കാർത്തികിൻ്റെ വാക്കുകളിലേക്ക്.
‘ ഇപ്പോള്‍ ഞാൻ ഷൂട്ടില്‍ നില്‍ക്കേണ്ട ആളാണ്. പക്ഷേ ഇന്നലെ രാത്രി ഫുഡ് കഴിക്കാൻ ഇരുന്നപ്പോള്‍ ഞാനൊന്ന് തുമ്മി. തുമ്മിയത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ, കുറച്ചു നേരം കഴിഞ്ഞപ്പോഴത്തേക്കും ഭാര്യ എന്റെ മുതുകില്‍ തടവി ഛർദിപ്പിച്ചുകൊണ്ടിരിക്കുകയാണ്’, കാർത്തിക് സൂര്യ പറഞ്ഞു. ഇതിനിടയില്‍ എന്താണ് ഉണ്ടായതെന്ന് ഭാര്യയും വിശദീകരിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മൂന്ന് വട്ടം തുമ്മി, വെള്ളം ചോദിച്ചു, കൊണ്ടു വന്നപ്പോഴേക്കും എൻ്റെ ദേഹത്തേക്ക് കുഴഞ്ഞു വീണു, അനക്കമൊന്നുമില്ല. ഉടൻ തന്നെ അടുത്തുള്ള ചേട്ടൻമാരെ വിളിച്ചു. അവർ വന്ന് എടുക്കുമ്പോഴേക്കും വായില്‍ക്കൂടെയൊക്കെ ഒലിക്കുന്നുണ്ടായിരുന്നു. കൈയൊക്കെ വിറക്കുന്നുണ്ട്. അപ്പോഴേക്കും ഞാൻ പേടിച്ചു. ആ ചേട്ടൻമാർ വന്ന് നെഞ്ചിന് ഉഴിഞ്ഞപ്പോള്‍ ഛർദ്ദിച്ചു. കണ്ണൊന്നും തുറന്നിട്ടല്ല ഛർദ്ദിച്ചത് ‘, എന്നാണ് ഭാര്യ പറഞ്ഞത്.
അതുകഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോയെന്നും കാർത്തിക് സൂര്യ പറഞ്ഞു. ‘ ആശുപത്രിയില്‍ പോകാം എന്ന് പറഞ്ഞത് എനിക്ക് ഓർമയുണ്ട് .നേരെ കാറില്‍ കയറി പോണ വഴിക്ക് മൂന്നാല് വട്ടം ഛർദ്ദിച്ചു. ആശുപത്രിയില്‍ എത്തി അവിടെ ചെന്ന് ഡ്രിപ്പ് ഇട്ടു.പിന്നെ എക്സ്റേ എടുത്ത് എക്കോ,ബ്ലഡ് ടെസ്റ്റ് എല്ലാം ചെയ്ത് അവസാനം മനസ്സിലായി ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോള്‍ തുമ്മിയപ്പോള്‍ ഭക്ഷണം ശ്വാസകോശത്തിലേക്കെത്തി ബ്രെയിനിലോട്ടുള്ള ഓക്സിജൻ ഫ്ലോ കട്ടായി പോയത് കാരണമാണ് ഇത് സംഭവിച്ചതെന്ന്.അവസാനം ഛർദ്ദിച്ചപ്പോഴത്തേക്കും തൊണ്ടയൊക്കെ മുറിഞ്ഞ് ചെറുതായി രക്തമൊക്കെ വന്നു. ഇന്ന് ഷൂട്ടിന് പോകാൻ സാധിച്ചില്ല.
ഇന്നലെ ശരിക്കും അവശനായിപ്പോയി. മനുഷ്യശരീരം എന്ത് ഫ്രെജൈല്‍ ആണെന്ന് തോന്നിപ്പോയി. ഇന്നലെ ശരിക്കും വർക്ക് കഴിഞ്ഞു വന്ന് നല്ല ക്ഷീണം ആയതുകൊണ്ട് ഒരു ദിവസം ചെറുതായിട്ട് കിടന്ന് ഉറങ്ങിയിട്ട് നാളെ മുതല്‍ അടുത്ത ദിവസം വ്ലോഗ് എടുക്കാം എന്നുള്ള പ്ലാനിലാണ് ഇരുന്നത്. അതുകൊണ്ടാണ് പുറത്തൊന്നും പോകാതെ ഇവിടെ ഇരുന്ന് ഫുഡ് കഴിച്ചത്. പക്ഷേ അയ്യോ അതൊരു വല്ലാത്ത കഴിപ്പായിപ്പോയി’, കാർത്തിക് സൂര്യ പങ്കുവെച്ചു.
പൂർണ്ണ ആരോഗ്യവാനായി കാർത്തിക് സൂര്യ ഉടൻ തന്നെ വ്ലോഗുകളിലൂടെ തിരിച്ചെത്തട്ടെ എന്ന് നമുക്ക് ആശംസിക്കാം. പ്രിയപ്പെട്ടവരേ, ഭക്ഷണം കഴിക്കുമ്പോഴും ചെറിയ കാര്യങ്ങളിൽ പോലും അതീവ ശ്രദ്ധ പുലർത്തുക. 🙏
