”ഈ കൊറോണക്കാലത്ത് വീടുകളില്‍ കഴിയുന്ന നമ്മുടെ കൊച്ചുകുട്ടികള്‍ക്ക് ഒരു കൂട്ടും, മനസ്സികാശ്വാസവും, നല്‍കുന്നതിനായി
സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം എന്ന സംഘടനയുടെ
മീഡിയ പബ്ളിക്ക് ഗ്രൂപ്പിന്‍റെ ഫേസ്ബുക്ക് പേജിലൂടെ മലയാള പ്രസംഗമത്സരം സംഘടിപ്പിയ്ക്കുകയാണ്. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള എല്ലാകൊച്ചുകൂട്ടുകാര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്ത് വിഡിയോ അയയ്ക്കാം. ■ പ്രസംഗവിഷയം : ”കൊറോണ രോഗപ്രതിരോധകാലം നല്‍കുന്ന ജീവിതപാഠം” ■ സമയം പരമാവധി 5 മിനിറ്റ്.
■ പ്രായപരിധി : 09 വയസ്സുമുതല്‍ 14 വയസ്സുവരെ. (09 വയസ്സില്‍ താഴെപ്രായമുള്ളവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഇവരോടൊപ്പം മല്‍സരിയ്ക്കാം)
■ വയസ്സ് തെളിയിയ്ക്കുന്ന അംഗീകൃതസര്‍ട്ടിഫിക്കറ്റ് സമിതിയ്ക്ക് നല്‍കേണ്ടതാണ്.
■ മത്സരാര്‍ത്ഥികള്‍ അവരവരുടെ പേര് വേഗം രജിസ്റ്റര്‍ ചെയ്ത് Ch.No. നേടേണ്ടതാണ്. സമിതി നല്‍കിയ Ch.No. കാണത്തക്കവിധം ധരിച്ച് പ്രസംഗിയ്ക്കുന്നത് വ്യക്തമായി റിക്കോര്‍ഡ് ചെയ്ത് കാലതാമസം വരുത്താതെ തരിക.
■ പേര് രജിസ്റ്റര്‍ ചെയ്യുവാനും, വിഡിയോ നല്‍കുവാനുമായി ചുവടെ നല്‍കുന്ന ഏതെങ്കിലും നമ്പറില്‍ ബന്ധപ്പെടുക :
+91 9447893806 / 8762152838.
■ വാട്സ്ആപ്പില്‍ നല്‍കുവാന്‍ കഴിയാത്തവര്‍ക്ക് STREET LIGHT social forum ഗ്രൂപ്പിന്‍റെ ഫേസ്ബുക്ക് പേജിലേക്ക് വീഡിയോ പോസ്റ്റ് ചെയ്യാവുന്നതാണ്.
■ പേര് രജിസ്റ്റര്‍ ചെയ്ത് വിഡിയോ നല്‍കേണ്ട അവസാന തീയതി 2020 മെയ് 08 വെള്ളി. 10.00 PM.
■ വിഡിയോയില്‍ മത്സരാര്‍ത്ഥിയുടെ പേരോ, വിവരങ്ങളോ പരസ്യപ്പെടുത്തുവാന്‍ പാടില്ല. കൂടാതെ പ്രസംഗത്തിന് യാതൊരുവിധ മൈക്രൊഫോണ്‍ ഉപയോഗിയ്ക്കുവാന്‍ പാടില്ല.

★ ഒന്നാം സ്ഥാനാര്‍ഹര്‍ക്ക് 5,000/- രൂ. ★ രണ്ടാം സ്ഥാനാര്‍ഹര്‍ക്ക് – 2,500/- രു.
ക്യാഷ് അവാര്‍ഡ് ലഭിയ്ക്കും.
ഇവ തലച്ചിറ ചൂരത്തലയ്ക്കല്‍ C.T. ചാണ്ടി സ്മാരക നിധിയില്‍നിന്നാണ് നല്‍കുന്നത്. ★ മൂന്നാം സമ്മാനം – എം. റഷീദബീഗം സ്പോണ്‍സര്‍ ചെയ്ത.1,500/- രൂ. ★കൂടാതെ മത്സരവിജയികള്‍ക്ക് പ്രീയപ്പെട്ട എഴുത്തുകാരായ :
♡ ജോര്‍ജ് നെടുംപാറയുടെ ”ജീവിതവീക്ഷണം” എന്ന ലോകറിക്കോര്‍ഡില്‍ ഇടംനേടിയ ലേഖനസമാഹാരം,
♡ ദേവി കെ പിള്ളയുടെ കവിത/കഥാസമാഹാരവും നല്‍കപ്പെടും. സാബു പാലയ്ക്കല്‍ (ചീഫ് കോര്‍ഡിനേറ്റര്‍) ശ്രീകുമാര്‍ കൊല്ലകടവ് (ജനറല്‍ കണ്‍വീനര്‍)

By ivayana