ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ടെറൻസൺ തോമസിന്റെ  പിതാവ്   കൊട്ടാരക്കര, ചാങ്ങമനാട്   വടക്കോട് പരുത്തുംപാറ വീട്ടിൽ    പി. സി . തോമസിന്റെ  (93) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ കരസേനയിൽ നിന്നും വിരവിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

 പി. സി . തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം  
ഈ വിഷമ ഘട്ടം തരണം ചെയ്യാൻ  ടെറൻസൺ തോമസിനും  കുടുംബത്തിനും   ജഗതീശ്വരൻ  ശക്തി നൽകട്ടെ  എന്ന് പ്രാര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.

ടെറൻസൺ തോമസിന്റെ  കുടുംബത്തിൽ  ഉണ്ടായ ഈ ദുഃഖത്തിൽ ഫൊക്കാന കുടുംബം ഒന്നടങ്കം ദുഃഖിക്കുന്നതായി ട്രസ്റ്റി ബോർഡ് ചെയർമാൻ  ഡോ. മാമ്മൻ സി  ജേക്കബ് അഭിപ്രയപ്പെട്ടു.

 കുടുംബത്തിന്റെ  ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം  പരേതന്റെ   ആന്മവിന്  വേണ്ടി പ്രാർത്ഥിക്കുന്നതായി  ഫൊക്കാന പ്രസിഡന്റ്  മാധവൻ ബി നായർ ആയസെക്രട്ടറി ടോമി കോക്കാട്ട് , ട്രഷർ സജിമോൻ ആന്റണി , ട്രസ്റ്റി ബോർഡ് ചെയർമാൻ  ഡോ. മാമ്മൻ സി  ജേക്കബ്  മറ്റു  എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്, നാഷണൽ കമ്മിറ്റി മെംബേർസ് ട്രസ്‌ടീബോർഡ് മെംബേർസ്  എന്നിവർ   അറിയിച്ചു.

By ivayana