ഡിട്രോയിറ്റ്‌  സെന്റ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവക വികാരിയും, ഭദ്രാസന മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡണ്ടുമായ  പി. സി ജോർജ് അച്ചന്റെ വന്ദ്യ പിതാവ് എരുമേലി കനകപ്പലം പീടികപറമ്പിൽ  പി. സി ചാക്കോ (82 ) വാർധ്യക്യസഹജമായ അസുഖം മൂലം ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് ഭവനത്തിൽ ആരംഭിക്കും . 11 30 -നു അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ യുടെ പ്രധാന കാർമികത്വത്തിൽ കനകപ്പലം സെന്റ് ജോർജ്ജ് ഓർത്തഡോൿസ്  ദേവാലയത്തിൽ നടക്കും. കോഴഞ്ചേരി തെക്കേമല മണ്ണിൽ കുടുംബാഗമായ പരേതയായ ഏലിയാമ്മ ചാക്കോ ആണ് സഹധർമ്മിണി മക്കൾ :ജെസ്സി തോമസ് (മണിമല)ജോസി പി. ചാക്കോ  (കനകപ്പലം)ഫാ.പി. സി ജോർജ്ജ് (ഡിട്രോയിറ്റ്‌)
മരുമക്കൾ:തോമസ്, ജാക്വിലിൻ ജോസി, ദീപ ജോർജ്ജ് കൊച്ചുമക്കൾ:ജോസിലിൻ, അന്ന, അക്സ, ഡോണ, സോണ, ജൊഹാൻ, ജോയന്ന, ജോനാഥൻ 
സംസ്കാര ശുശ്രൂഷകൾ തത്സമയം ഓർത്തോഡോക്സ് റ്റി.വി യിൽ  ലഭ്യമാകും 
http://www.orthodoxtv.in/3016/12/orthodox-tv-live.html?m=1 മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായും, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം,  ഭദ്രാസന വൈദീക സംഘത്തിനു വേണ്ടി ഫാ.മാത്യൂസ് ജോർജ്ജ്,  ഭദ്രാസന മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി മിസ്സിസ്. രൂപ ജോൺ, ഓർത്തോഡോക്സ്  റ്റി.വിക്കു വേണ്ടി ചെയർമാൻ അഭിവന്ദ്യ ഡോ. പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത, സി. ഇ. ഓ ഫാ. ജോൺസൺ പുഞ്ചക്കോണം തുടങ്ങിയവർ  പ്രാർഥനാ പൂർവമായഅനുശോചനം രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് ഫാ. പി സി ജോർജ്ജ്: +1 (248) 805-3223 (Fr.Johnson Punchakonam)

By ivayana